Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂപ്പർ മാൻ ആയി ഭഗ്‍വന്ത് മാൻ; പഞ്ചാബിൽ ആപ് ആഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
സൂപ്പർ മാൻ ആയി ഭഗ്‍വന്ത് മാൻ; പഞ്ചാബിൽ ആപ് ആഘോഷങ്ങൾക്ക് തുടക്കം
cancel

പഞ്ചാബ് തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുന്നോടിയായി ആം ആദ്മി പാർട്ടിയുടെ വിജയ പ്രതീക്ഷകളുടെ സൂചനയായി മുഖ്യമന്ത്രി സ്ഥാനാർതി ഭഗ്വന്ത് മാനിന്‍റെ വസതിക്ക് സമീപം നടന്ന വിവിധ ആഘോഷ പരിപാടികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

രാവിലെ വോട്ടെണ്ണൽ ആരംഭിക്കുന്നതിന്‍റെ മുന്നോടിയായി ഭഗ്വന്ത് മാൻ സംഗ്രൂരിലെ ഗുരുദ്വാര ഗുർസാഗർ മസ്തുവാന സാഹിബിൽ പ്രാർത്ഥന നടത്ത്‍യിരുന്നു.

2022ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ വോട്ടെണ്ണൽ തുടങ്ങുന്നതിന്‍റെ മുമ്പ് തന്നെ വലിയ ആവേശമാണ് മാന്‍റെ വസതിക്ക് മുന്നിൽ കാണാൻ സാധിക്കുന്നത്.

വിജയ പ്രതീക്ഷയോടെ മാന്‍റെ വസതിയിൽ ജിലേബി തയ്യാറാക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗ്വന്ത് മാൻ സത്യപ്രതിജ്ഞ ചെയ്യുമെന്ന ശുഭ പ്രതീക്ഷയിൽ അദ്ദേഹത്തിന്‍റെ വസതിയാകെ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

പഞ്ചാബിലെ ജനങ്ങൾ മാറ്റത്തിന് വേണ്ടി എ.എ.പിക്ക് വോട്ട് ചെയ്തുവെന്ന് താൻ പ്രതീക്ഷുക്കുന്നതായി രാവിലെ മാധ്യമങ്ങളോട് സംസാരിച്ച മാൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - punjab assembly election results
Next Story