Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightPunjabchevron_rightവി.​എ​സി​ന്‍റെ...

വി.​എ​സി​ന്‍റെ റെ​ക്കോ​ഡ് ഇനി പ​ഴ​ങ്ക​ഥ​: 94ൽ പ്രകാശ് സിങ് ബാദൽ രാജ്യത്തെ പ്രായം കൂടിയ സ്ഥാനാർഥി

text_fields
bookmark_border
വി.​എ​സി​ന്‍റെ റെ​ക്കോ​ഡ് ഇനി പ​ഴ​ങ്ക​ഥ​: 94ൽ പ്രകാശ് സിങ് ബാദൽ രാജ്യത്തെ പ്രായം കൂടിയ സ്ഥാനാർഥി
cancel

ച​ണ്ഡി​ഗ​ഢ്​: പ​ഞ്ചാ​ബ് മു​ൻ മു​ഖ്യ​മ​ന്ത്രി പ്ര​കാ​ശ് സി​ങ് ബാ​ദ​ലി​ന് പ്രാ​യം 94 ക​ഴി​ഞ്ഞു. അ​ഞ്ചു ത​വ​ണ മു​ഖ്യ​മ​ന്ത്രി​യാ​യി. ഇ​ത്ത​വ​ണ​യും നി​യ​മ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞു ശി​രോ​മ​ണി അ​കാ​ലി​ദ​ളി​ന്‍റെ കു​ല​പ​തി. പ​ക്ഷേ, ഇ​ക്കു​റി ലാം​ബി​യി​ൽ​നി​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ സ്ഥാ​നാ​ർ​ഥി​യാ​യി മാ​റി അ​ദ്ദേ​ഹം.

മു​ക്ത്സ​ർ ജി​ല്ല​യി​ലെ മാ​ലൂ​ട്ടി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ മു​മ്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​പ്പോ​ൾ പ​ഴ​ങ്ക​ഥ​യാ​യ​ത് കേ​ര​ള​ത്തി​​ലെ പ്രി​യ​നേ​താ​വ് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പേ​രി​ലെ റെ​ക്കോ​ഡാ​ണ്. 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മ്പോ​ൾ 92 വ​യ​സ്സാ​യി​രു​ന്നു വി.​എ​സി​ന്. 11 ത​വ​ണ എം.​എ​ൽ.​എ​യാ​യ പ്ര​കാ​ശ് സി​ങ് ബാ​ദ​ൽ 1997 മു​ത​ൽ ലാം​ബി​യി​ൽ​നി​ന്ന് തോ​ൽ​വി​യ​റി​യാ​തെ മു​ന്നേ​റു​ക​യാ​ണ്.

കോ​ൺ​ഗ്ര​സ്‍വി​ട്ട മു​ൻ മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സി​ങ്ങും പാ​ട്യാ​ല അ​ർ​ബ​ൻ അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. ബി.​ജെ.​പി​യു​ടെ പ​ഞ്ചാ​ബ് തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ഗ​ജേ​ന്ദ്ര സി​ങ് ശെ​ഖാ​വ​ത്തി​നൊ​പ്പ​മെ​ത്തി​യാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്.

2002 മു​ത​ൽ പാ​ട്യാ​ല​യി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ചു​വ​രു​ന്ന അ​മ​രീ​ന്ദ​ർ ഇ​ക്കു​റി അ​ദ്ദേ​ഹം രൂ​പ​വ​ത്ക​രി​ച്ച പ​ഞ്ചാ​ബ് ലോ​ക് കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധാ​നം ചെ​യ്​​താ​ണ് മ​ത്സ​രി​ക്കു​ക. പ​ഞ്ചാ​ബി​ലെ 117 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പ് ഫെ​ബ്രു​വ​രി 20നും ​വോ​ട്ടെ​ണ്ണ​ൽ മാ​ർ​ച്ച് 10നും ​ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash singh badalAssembly Election 2022
News Summary - Prakash Singh Badal is the oldest candidate in the country
Next Story