Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightGoachevron_rightകരുതലോടെ കരുക്കൾ...

കരുതലോടെ കരുക്കൾ നീക്കി 'ഭാവി മുഖ്യമന്ത്രി'

text_fields
bookmark_border
കരുതലോടെ കരുക്കൾ നീക്കി ഭാവി മുഖ്യമന്ത്രി
cancel

മും​ബൈ: മു​ഖ്യ​മ​ന്ത്രി​പ​ദ​മാ​ണ്​ 50കാ​ര​നാ​യ വി​ശ്വ​ജി​ത്​ റാ​ണെ​യു​ടെ ല​ക്ഷ്യം. അ​തി​ന്​ പാ​ർ​ട്ടി ഏ​തെ​ന്ന​ത്​ വി​ഷ​യ​മ​ല്ല. പാ​ർ​ട്ടി നോ​ക്കേ​ണ്ട, എ​ന്നി​ൽ മാ​ത്രം വി​ശ്വ​സി​ക്കൂ എ​ന്ന​താ​ണ്​ ന​യം. കോ​ൺ​ഗ്ര​സി​ലെ ദി​ഗം​ബ​ർ കാ​മ​ത്ത് (2007), ബി.​ജെ.​പി​യി​ലെ മ​നോ​ഹ​ർ പ​രീ​ക​ർ (2017), ഡോ. ​പ്ര​മോ​ദ്​ സാ​വ​ന്ത്​ സ​ർ​ക്കാ​റു​ക​ളി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യാ​യി​രു​ന്നു. ഗോ​വ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ കാ​ര​ണ​വ​രും 11 ത​വ​ണ മു​ഖ്യ​മ​ന്ത്രി​യു​മാ​യ കോ​ൺ​ഗ്ര​സ്​ നേ​താ​വും​ പി​താ​വു​മാ​യ​ പ്ര​താ​പ്​ സി​ങ്​ റാ​ണെ​യെ 'ഭീ​ഷ​ണി​പ്പെ​ടു​ത്തി' വീ​ട്ടി​ലി​രു​ത്തി ത​ന്റെ ല​ക്ഷ്യ​ത്തി​ലേ​ക്ക്​ ക​രു​ക്ക​ൾ നീ​ക്കു​ക​യാ​ണ്​ ഇ​ത്ത​വ​ണ.

സ​ത്ത​രി താ​ലൂ​ക്കി​ലെ വ​ൽ​പൊ​യി​യി​ലാ​ണ്​ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. തൊ​ട്ട​ടു​ത്ത മ​ണ്ഡ​ല​മാ​യ പൊ​റി​മി​ൽ ഭാ​ര്യ ദി​വ്യ​യും ബി.​ജെ.​പി ടി​ക്ക​റ്റി​ൽ സ്ഥാ​നാ​ർ​ഥി​യാ​ണ്. 2007ലാ​ണ്​ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. 2010ൽ ​കോ​ൺ​ഗ്ര​സി​ലേ​ക്കു​ മ​ട​ങ്ങി​യ വി​ശ്വ​ജി​ത്തി​നെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ മ​നോ​ഹ​ർ പ​രീ​ക​ർ പ്ര​യ​ത്നി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​ട്ടും സ​ർ​ക്കാ​റു​ണ്ടാ​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ്​ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ വീ​ണ്ടും പാ​ർ​ട്ടി വി​ട്ടു. സ​ത്ത​രി​യി​ലെ ഭൂ​മി​യു​ടെ മു​ക്കാ​ൽ പ​ങ്കും വി​വി​ധ റാ​ണെ കു​ടും​ബ​ങ്ങ​ളു​ടേ​താ​ണ്. അ​വി​ടെ ക​ഴി​യു​ന്ന​വ​ർ​ക്ക്​ റാ​ണെ​മാ​രെ ധി​ക്ക​രി​ക്കാ​നാ​കി​ല്ല. കു​ടും​ബ​പ്പേ​ര്​ റാ​ണെ​യ​ല്ലെ​ങ്കി​ൽ​ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കെ​ട്ടി​വെ​ച്ച കാ​ശു​​പോ​ലും കി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vishwajit RaneGoaAssembly Elections 2022
News Summary - Vishwajit Rane wants to be the CM
Next Story