Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോവയിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് ബി.ജെ.പി നേതാവ് വിശ്വജിത്ത് റാണ
text_fieldsbookmark_border
പനാജി: ഗോവയിൽ ആര് മുഖ്യമന്ത്രിയാകണമെന്നത് സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് ബി.ജെ.പി നേതാവ് വിശ്വജിത്ത് റാണ. ഗോവയിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരേയും പുറത്ത് നിന്നുള്ളവരേയും ഗോവയിലെ ജനങ്ങൾ തിരസ്കരിച്ചു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരേയാണ് അവർ തെരഞ്ഞെടുത്തത്. ഗോവയിൽ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് തുടരുമോയെന്ന ചോദ്യത്തിന് അക്കാര്യം പാർട്ടി തീരുമാനിക്കുമെന്നായിരുന്നു റാണയുടെ മറുപടി.
ഗോവയിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. 19 സീറ്റിലാണ് ബി.ജെ.പി മുന്നേറ്റം. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് ഇപ്പോൾ 10 സീറ്റിലാണ് മുന്നേറുന്നത്. തൃണമൂൽ കോൺഗ്രസ് സഖ്യം നാല് സീറ്റുകളിലും മറ്റുള്ളവർ ഏഴ് സീറ്റിലുമാണ് മുന്നേറുന്നത്.
Next Story

