Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവ തെരഞ്ഞെടുപ്പ്: തൃണമൂൽ സ്ഥാനാർഥി ലൂയിസിഞ്ഞോ ഫലീറോ പിന്മാറി, പകരം സിയൂല വാസ്

text_fields
bookmark_border
Luizinho Faleiro, Seoula Vas
cancel

പനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് ഫട്ടോർഡയിലെ സ്ഥാനാർഥിയും തൃണമൂൽ കോൺഗ്രസ് വൈസ് പ്രസിഡന്‍റുമായ ലൂയിസിഞ്ഞോ ഫലീറോ പിന്മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ടർമാരോട് നീതി പുലർത്തുന്നതിൽ താൻ പരാജയപ്പെട്ടതിനാലാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതെന്ന് ഫലീറോ വ്യക്തമാക്കി.

മത്സരത്തിൽ നിന്ന് പിൻമാറുന്നതായി അറിയിച്ച ഫലീറോ, തനിക്ക് പകരം യുവ അഭിഭാഷകയായ സിയൂല അവിലിയ വാസ് തൃണമൂലിന് വേണ്ടി മത്സരിക്കുമെന്ന് അറിയിച്ചു. സ്ത്രീ ശാക്തീകരണമാണ് പാർട്ടിയുടെ നയമെന്നും ഫലീറോ വ്യക്തമാക്കി.

തൃണമൂൽ ദേശീയ ചെയർമാനും മറ്റ് നേതാക്കളുമായും കൂടിയാലോചിച്ച ശേഷമാണ് തീരുമാനമെടുത്തതെന്നും പാർട്ടി സ്ഥാനാർഥികൾക്കായി ഗോവയിൽ പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നതായും ഫലീറോ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Trinamool's Luizinho Faleiro Withdraws From Goa Contest
Next Story