Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightGoachevron_rightകൂ​റു​മാ​റി​ല്ല;...

കൂ​റു​മാ​റി​ല്ല; ഗോ​വ​യി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​കൾ രാഹുലിന് മുന്നിൽ പ്ര​തി​ജ്ഞയെടുക്കും

text_fields
bookmark_border
കൂ​റു​മാ​റി​ല്ല; ഗോ​വ​യി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​കൾ രാഹുലിന് മുന്നിൽ പ്ര​തി​ജ്ഞയെടുക്കും
cancel

പ​നാ​ജി: ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​റു​മാ​റി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച ​പ്ര​തി​ജ്ഞ​യെ​ടു​ക്കും.

വെ​ള്ളി​യാ​ഴ്ച ഗോ​വ​യി​ൽ എ​ത്തു​ന്ന രാ​ഹു​ൽ ആ​ദ്യം ഡോ​ണ​പോ​ള​യി​ലെ ഇ​ന്റ​ർ​നാ​ഷ​ന​ൽ സെ​ന്റ​റി​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ച​ർ​ച്ച ന​ട​ത്തും.

തു​ട​ർ​ന്ന് ഒ​രു​മ​ണി​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളും മ​റ്റു നേ​താ​ക്ക​ളും രാ​ഹു​ലി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ പാ​ർ​ട്ടി​യോ​ട് വി​ശ്വ​സ്ത​ത പ്ര​ക​ടി​പ്പി​ച്ച് പ്ര​തി​ജ്ഞ എ​ടു​ക്കും. ജ​യി​ച്ചാ​ലും ബി.​ജെ.​പി​യി​ലേ​ക്ക് പോ​കു​മെ​ന്ന് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക പ്ര​ചാ​ര​ണം ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളെ കൊ​ണ്ട് അ​ടു​ത്തി​ടെ ക്ഷേ​ത്രം, പ​ള്ളി, ഗു​രു​ദ്വാ​ര, ദ​ർ​ഗ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചും പ്ര​തി​ജ്ഞ​യെ​ടു​പ്പി​ച്ചി​രു​ന്നു.

2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17 സീ​റ്റ് നേ​ടി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി​രു​ന്ന കോ​ൺ​ഗ്ര​സി​ന് നി​ല​വി​ൽ ര​ണ്ട് എം.​എ​ൽ.​എ​മാ​രാ​ണു​ള്ള​ത്. അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ ഭൂ​രി​ഭാ​ഗം കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രും ബി.​ജെ.​പി​യ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​യി​ലേ​ക്ക് കൂ​റു​മാ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goaAssembly Election 2022
News Summary - Congress candidates in Goa will take oath before Rahul
Next Story