Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightGoachevron_rightഗോ​വയിൽ ബി.​ജെ.​പി...

ഗോ​വയിൽ ബി.​ജെ.​പി 22ലധികം സീറ്റുകൾ നേടുമെന്ന് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ്​ സാ​വ​ന്ത്

text_fields
bookmark_border
pramod sawant
cancel

പനാജി: ഗോ​വ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി 22ലധികം സീറ്റുകൾ നേടുമെന്ന് മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ്​ സാ​വ​ന്ത്. ആദ്യമായാണ് 40 സീറ്റിലും പാർട്ടി സ്ഥാനാർഥികളെ മത്സരിപ്പിക്കുന്നത്. ബി.ജെ.പി സർക്കാർ രൂപീകരിക്കും. 22ലധികം സീറ്റുകൾ നേടുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും പ്ര​മോ​ദ്​ സാ​വ​ന്ത് വ്യക്തമാക്കി.

10 വർഷമായി ബി.െജ.പിയാണ് സംസ്ഥാനത്ത് ഭരണത്തിലുള്ളത്. നിരവധി വികസന പദ്ധതികൾ നടപ്പാക്കിയെന്നും ജനങ്ങൾ സന്തോഷത്തിലാണെന്നും പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു.

അതേസമയം, സാ​വ​ന്ത് മത്സരിക്കുന്ന വ​ട​ക്ക​ൻ ഗോ​വ​യി​ലെ സാ​ൻ​ക്യു​ലി​മിൽ കോ​ൺ​ഗ്ര​സിലെ​ ധ​ർ​മേ​ഷ്​ സ​ഗ​ലാ​നി​യാണ് എതിർ സ്ഥാ​നാ​ർ​ഥി. സാ​വ​ന്തി​ന്​ എ​തി​രെ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി​യെ ആ​പ്​, തൃ​ണ​മൂ​ൽ പാ​ർ​ട്ടി​ക​ൾ പി​ന്തു​ണ​ക്കുമെന്നാണ് വിവരം.

ഇ​തി​നി​ട​യി​ൽ കോ​ൺ​ഗ്ര​സ്​ മൂ​ന്നാ​മ​ത്തെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ചൊ​വ്വാ​ഴ്ച പു​റ​ത്തു​വി​ട്ടു. ബി.​ജെ.​പി അം​ഗ​ത്വ​വും മ​ന്ത്രി​പ​ദ​വും രാ​ജി​വെ​ച്ച്​ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന മൈ​ക്കി​ൾ ലോ​ബൊ അ​ട​ക്കം ഒ​മ്പ​തു​ പേ​രു​ടെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യാ​ണ്​ പു​റ​ത്തു​വി​ട്ട​ത്.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത​ട​ക്കം 26 സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രാ​ണ്​ കോ​ൺ​ഗ്ര​സ്​ ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pramod Sawantbjpassembly election 2022
News Summary - BJP will win 22 plus seats in Goa assembly election: CM Pramod Sawant
Next Story