Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാവിയിൽ ഗോവയിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും ശിവസേന മത്സരിക്കുമെന്ന് ആദിത്യ താക്കറെ

text_fields
bookmark_border
Aaditya Thackeray
cancel

പനാജി: ഭാവിയിൽ ഗോവയിൽ നടക്കാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പിലും ശിവസേന മത്സരിക്കുമെന്ന് പാർട്ടി നേതാവ് ആദിത്യ താക്കറെ.

ബി.ജെ.പിയുമായുള്ള സൗഹൃദത്തിന്‍റെ പേരിൽ കഴിഞ്ഞ കാലങ്ങളിലൊന്നും ഗോവയിൽ വേണ്ട വിധം ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിച്ചില്ല, എന്നാൽ ഭാവിയിൽ പഞ്ചായത്ത് മുതൽ പൊതുതെരഞ്ഞെടുപ്പുകളിൽ വരെ മത്സരിക്കും. ബി.ജെ.പിയിൽ നിന്നും ലഭിച്ച തിരിച്ചടികളുടെ ഫലമായാണ് തീരുമാനമെന്നും പനാജിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആദിത്യ താക്കറെ പറഞ്ഞു.

ഗോവക്ക് സേനയെ ആവശ്യമാ​െണന്നും സംസ്ഥാനത്തും കേന്ദ്രത്തിലും ഭരണമുണ്ടായിട്ടും സംസ്ഥാനത്ത് സുസ്ഥിര വികസനങ്ങൾ കൊണ്ടുവരാൻ ബി.ജെ.പിക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന-ബി.ജെ.പി കൂട്ടുകെട്ടിൽ വിള്ളലുണ്ടായത്. പിന്നീട് എൻ.സി.പിയുടെയും കോൺഗ്രസിന്റെയും കൂടെ ചേർന്ന് സേന മഹാ വിഖാസ് അഖാഡിയെന്ന പേരിൽ മുന്നണിയുണ്ടാക്കി മഹാരാഷ്രടയിൽ സർക്കാർ രൂപീകരിക്കുകയായിരുന്നു.

ഫെബ്രുവരി 14 ന് നടക്കുന്ന ഗോവ തെരഞ്ഞെടുപ്പിൽ എൻ.സി.പിയുമായി കൈകോർത്താണ് സേന മത്സരിക്കുന്നത്. 10 ശിവസേന സ്ഥാനാർഥികളാണ് ഇത്തവണ ഗോവയിൽ നിന്നും ജനവിധി തേടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aaditya Thackeray says Shiv Sena To Contest All Future Elections In Goa
Next Story