യു.പിയിലെ സംഭലിൽ ഈദ്ഗാഹും കെട്ടിടവും പൊളിച്ചുനീക്കി
text_fieldsഉത്തർപ്രദേശിലെ സംഭലിൽ ഈദ്ഗാഹും അനുബന്ധ കെട്ടിടവും പൊളിച്ചുനീക്കുന്നു
സംഭൽ (യു.പി): അനധികൃത നിർമാണമെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ സംഭലിൽ ഈദ്ഗാഹും അനുബന്ധ നിർമിതിയും പൊളിച്ചുനീക്കി സർക്കാർ.
സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ചതെന്ന് ആരോപിച്ചാണ് ബിച്ചൗളി ഗ്രാമത്തിലെ ഈദ്ഗാഹും ചെറു ഹാളും (ഇമാംബാഡ) പൊലീസ് സന്നാഹത്തിൽ നാല് ബുൾഡോസറുകൾ ഉപയോഗിച്ച് റവന്യൂ അധികൃതർ പൊളിച്ചുനീക്കിയത്.
സ്ഥലത്ത് ക്രമസമാധാന പാലത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തി. പൊതു ആവശ്യത്തിനുള്ള ഭൂമിയിലെ നിർമിതിയാണ് പൊളിച്ചുമാറ്റിയതെന്ന് സബ് ഡിവിഷനൽ മജിസ്ട്രേറ്റ് നിധി പട്ടേൽ പറഞ്ഞു. അനധികൃത നിർമാണമാരോപിച്ച് സംഭലിൽ പള്ളികളടക്കമുള്ള നിരവധി കെട്ടിടങ്ങൾ അധികൃതർ ബുൾഡോസർ ഉപയോഗിച്ച് ഈയിടെ തകർത്തിരുന്നു. അതേസമയം, വിവാഹ ചടങ്ങുകൾക്കും മറ്റുമായി പ്രദേശത്തെ എല്ലാ വിഭാഗം ദരിദ്ര കുടുംബങ്ങളും ഇവിടം ഉപയോഗിച്ചിരുന്നുവെന്നും പൊളിച്ചുനീക്കൽ നിർത്തിവെക്കണമെന്നും പ്രദേശവാസിയായ സുബൈദയെന്ന വീട്ടമ്മ ‘ന്യൂ ഇന്ത്യൻ എക്സ്പ്രസി’നോട് പറഞ്ഞു. നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ ഇത്തരം നടപടി മറ്റ് ആരാധനാലയങ്ങളുടെ കാര്യത്തിലും ബാധകമാക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

