Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള; മാധ്യമം ‘എജുകഫെ’ പുതിയ സീസൺ ഏപ്രിൽ -മേയ് മാസങ്ങളിൽ

text_fields
bookmark_border
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കൊച്ചി, കൊല്ലം തുടങ്ങി അഞ്ച് വേദികൾ
educafe
cancel

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേള മാധ്യമം ‘എജുകഫെ’ വീണ്ടുമെത്തുന്നു. വിജയകരമായ 10 വർഷം പിന്നിടുന്ന മാധ്യമം എജുകഫെ ഇത്തവണ അഞ്ച് വേദികളിലായിട്ടായിരിക്കും അരങ്ങേറുക. കൂടുതൽ പുതുമകളോടെ എജുകഫെ എത്തുമ്പോൾ നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് മേളയുടെ ലക്ഷ്യം.

ഏ​പ്രിൽ 16, 17 തീയതികളിൽ മലപ്പുറത്തും ഏപ്രിൽ 19, 20 തീയതികളിൽ കണ്ണൂരിലും, ഏപ്രിൽ 22, 23 തീയതികളിൽ കോഴിക്കോട്ടും എജുകഫെ അരങ്ങേറും. കൊച്ചിയിൽ മേയ് 7, 8 തീയതികളിലും കൊല്ലത്ത് മേയ് 11, 12 തീയതികളിലുമായിരിക്കും എജുകഫെ നടക്കുക.

കഴിഞ്ഞ പത്തുവർഷവും ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ​ങ്കെടുത്ത വിദ്യാഭ്യാസമേള എന്ന റെക്കോർഡുമായി മുന്നേറുന്ന എജുകഫെ ഇത്തവണയും ചരിത്രമെഴുതാനൊരുങ്ങുകയാണ്. വിദ്യാഭ്യാസരംഗത്ത് വിശാലമായ സാധ്യതയാണ് എജുകഫെ തുറന്നിടുന്നത്. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരമാകുന്നരീതിയിലാണ് മേള ഡിസൈൻ ചെയ്തിരിക്കുന്നത്.

അവിടെ വിദ്യാർഥികളുടെ എല്ലാ കരിയർ സംശയങ്ങൾക്കുമുള്ള ഉത്തരമുണ്ടാവും. ഉപരിപഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാർഥിക്കും ​എജുകഫെയുടെ ഭാഗമാവാം. കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും എജുകഫെയുടെ ഭാഗമാവാൻ അവസരമുണ്ടാകും.

എല്ലാ പഠനമേഖലയിലെയും വിദഗ്ധരുടെ കരിയർ സെഷനുകളും സ്റ്റാളുകളും എജുകഫെയുടെ ഭാഗമാവും. ഇതുകൂടാതെ, ഇന്റർനാഷണൽ ലെവൽ മോട്ടേിവേഷണൽ സ്പീക്കേഴ്സിന്റെ സെഷനുകളും വൺ ടു വൺ ഇന്ററാക്ഷൻ സൗകര്യവും സൈക്കോളജിക്കൽ കൗൺസിലിങ്, കരിയർ മാപ്പിങ് എന്നിവയും സിജി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുമെല്ലാം വിദ്യാഭ്യാസമേളയുടെ ഭാഗമായി നടക്കും.


അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക സെഷനുകളും എജുകഫെയിലുണ്ടാകും. ദേശീയ, അന്തർദേശീയതലങ്ങളിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർവകലാശാലകളും കരിയർ വിദഗ്ധരും മേളയുടെ ഭാഗമാവും.

സ്റ്റാൾ, സ്​പോൺസർഷിപ്പ് വിവരങ്ങൾക്ക് 9645009444 എന്ന നമ്പറിലും events@madhyamam.com എന്ന ഇമെയിലിലും ബന്ധപ്പെടാം. നൽകിയിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.myeducafe.com എന്ന വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും എജുകഫെയിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്.

എ.ഐ, റോബോടിക്സ് വർക് ഷോപ്പുകൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചാറ്റ് ജി.പി.ടിയുമെല്ലാം അരങ്ങുവാഴുന്ന പുതുകാലത്ത് പുത്തൻ കരിയർ സാധ്യതകൾ പരിചയപ്പെടുത്താൻ എത്തുകയാണ് എജുകഫെ. വിദ്യാഭ്യാസരംഗത്തെ നൂതന മാറ്റങ്ങളും സാധ്യതകളും ഉൾക്കൊള്ളുന്ന വിവിധ സെഷനുകളും വർക്​ ഷോപ്പുകളും എജുകഫെയുടെ ഭാഗമായി നടക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി, മെറ്റാവേഴ്സ് തുടങ്ങി സാ​ങ്കേതിക രംഗത്തെ ഏറ്റവും നൂതന വിഷയങ്ങളുടെ നിരവധി വർക് ഷോപ്പുകളും പ്രാക്ടിക്കൽ സെഷനുകളും എജുകഫെയിലുണ്ടാകും. അന്തർദേശീയതലത്തിൽതന്നെ​ ​പ്രശസ്തരായ ഫാക്കൽറ്റികളായിരിക്കും വിവിധ സെഷനുകൾ നയിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Keralas largest education and career fair-Madhyamam Educafe new season in April-May
Next Story