Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightഅ​റി​വി​ലൂ​ടെ...

അ​റി​വി​ലൂ​ടെ അ​വ​സ​ര​ങ്ങ​ളു​ടെ വാ​നി​ലേ​റാം; എ​ജ്യു​ക​ഫേ ആ​റാം സീ​സ​ണ് തുടക്കം

text_fields
bookmark_border
അ​റി​വി​ലൂ​ടെ അ​വ​സ​ര​ങ്ങ​ളു​ടെ വാ​നി​ലേ​റാം; എ​ജ്യു​ക​ഫേ ആ​റാം സീ​സ​ണ് തുടക്കം
cancel

ദു​ബൈ: അ​റി​വും ആ​ഹ്ളാ​ദ​വും സ​മ​ന്വ​യി​പ്പി​ച്ച് അ​വ​സ​ര​ങ്ങ​ളി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്ന ഗ​ൾ​ഫ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ ക​രി​യ​ർ ഗൈ​ഡ​ൻ​സ് മേ​ള​യാ​യ 'എ​ജു​ക​ഫേ' ആ​റാം സീ​സ​ൺ തുടങ്ങി. ഇ​ന്ത്യ​യി​ലെ​യും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​വു​ന്ന എ​ജു​ക​ഫേ ഇ​ന്നും നാ​ളെ​യു​മാ​യി വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​ങ്ങ​ളി​ലും മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ന്ന പ​ഠ​ന​രം​ഗ​വും തൊ​ഴി​ൽ മേ​ഖ​ല​യും തീ​ർ​ക്കു​ന്ന വൈ​വി​ധ്യ​ങ്ങ​ൾ അ​റി​യു​ന്ന​തി​നും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ആ​ശ​ങ്ക​ക​ൾ​ക്ക് അ​റു​തി വ​രു​ത്തു​ന്ന​തി​നു​മു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണി​ത്.

സി​വി​ൽ എ​ഞ്ചി​നീ​യ​റി​ങ് പ​ഠി​ച്ച് കെ​ട്ടി​ടം പ​ണി​യു​ന്ന കാ​ല​ത്ത് നി​ന്ന് ത്രീ​ഡി പ്രി​ൻ​റിം​ഗി​ൽ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പ്രി​ൻ​റ് ചെ​യ്തെ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ടോ​പ് ഗി​യ​റി​ലാ​ണ് മാ​റ്റ​ത്തിെൻറ സ്പീ​ഡ്. ഫോ​ട്ടോ നോ​ക്കി യ​ന്ത്ര​മ​നു​ഷ്യ​നെ​ന്ന് കൗ​തു​ക​ത്തോ​ടെ പ​റ​ഞ്ഞി​രു​ന്നി​ട​ത്തു നി​ന്ന് കു​തി​പ്പ് തു​ട​രു​ന്ന​ത്, റോ​ബോ​ട്ടി​ക്സ് വി​ഷ​യം സ​ർ​വ​ക​ലാ​ശാ​ല ക​രി​ക്കു​ല​ത്തി​ൽ ഉ​ൾ​പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ല​ത്തി​ലേ​ക്കാ​ണ്.

നി​റ​മു​ള്ള സ്വ​പ്ന​ങ്ങ​ളി​ലേ​ക്ക് മ​നോ​രാ​ജ്യ​ത്തി​ലേ​റി സ​ഞ്ച​രി​ക്കാ​നു​ള്ള കൗ​തു​കം ആ​ർ​ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സി എ​ന്ന പേ​രി​ലാ​ണ് പു​തു​ലോ​ക​ത്ത് വി​സ്മ​യ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​ത്. ഭാ​വി​യി​ൽ എ​ന്താ​യി​രി​ക്കും ആ​ധി​പ​ത്യം സ്ഥാ​പി​ക്കു​ക​യെ​ന്ന​തി​നെ കു​റി​ച്ച് വ്യ​ക്ത​മാ​യ ചി​ത്രം ല​ഭി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ളും സാ​ധ്യ​ത​ക​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ടെ വാ​തി​ൽ തു​റ​ന്നി​ടു​ക​യാ​ണ് എ​ജ്യു​ക​ഫേ.

മി​ക​ച്ച ക​രി​യ​ർ തി​ര​ഞ്ഞെ​ടു​പ്പ് കേ​വ​ല​മൊ​രു ച​ട​ങ്ങ​ല്ല, ഒ​ട്ടേ​റെ അ​നാ​വ​ശ്യ​ഘ​ട​ക​ങ്ങ​ളെ തി​ര​സ്ക​രി​ക്ക​ൽ കൂ​ടി​യാ​ണി​ത്. ലോ​ക​ത്തി​ലെ മി​ക​ച്ച സ​ർ​വ​ക​ലാ​ശ​ല​ക​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്ന​വ​യു​ടെ 20ൽ​പ്പ​രം സ്റ്റാ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ർ​ച്വ​ൽ ടൂ​ർ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. www.myeducafe.com വെ​ബ്​​സൈ​റ്റ്​ വ​ഴി കാണാം.

ഇ​ന്ന​ത്തെ സെ​ഷ​നു​ക​ൾ

എ​ജ്യു​ക​ഫേ​യു​ടെ ആ​ദ്യ​ദി​വ​സ​മാ​യ ഇ​ന്ന് യു.​എ.​ഇ സ​മ​യം രാ​വി​ലെ 10 മു​ത​ൽ (ഇ​ന്ത്യ​ൻ സ​മ​യം 11.30) സെ​ഷ​നു​ക​ൾ ആ​രം​ഭി​ക്കും. 'Prepare a Nutrition future'എ​ന്ന വി​ഷ​യ​ത്തി​ൽ ആ​സ്​​റ്റ​ർ ഹോ​സ്​​പി​റ്റ​ൽ ഡ​യ​റ്റീ​ഷ​ൻ ജ​ന​നി സം​വ​ദി​ക്കും. തു​ട​ർ​ന്ന്​ 'A Talk on Futuristic Job'വി​ഷ​യം ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​മോ​ദ്​ മ​ഹാ​ജ​ൻ പ​ങ്കു​വെ​ക്കും.

വൈ​കു​ന്നേ​രം 4.30ന്​ ​ന​ട​ക്കു​ന്ന ഉ​ദ്​​ഘാ​ട​ന സെ​ഷ​നി​ൽ ഡോ. ​അ​ല​ക്​​സാ​ണ്ട​ർ ജേ​ക്ക​ബ്​ ഐ.​പി.​എ​സ്​ പ​​ങ്കെ​ടു​ക്കും. ഈ ​സെ​ഷ​നി​ൽ "The Pursuit of passion"വി​ഷ​യ​ത്തി​ൽ വ​യ​നാ​ട് ക​ല​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല ഐ.​എ.​എ​സ്, "Harness the power within"വി​ഷ​യ​ത്തി​ൽ ആ​ര​തി സി ​രാ​ജ​ര​ത്​​നം എ​ന്നി​വ​രും സം​വ​ദി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:careeredu cafe
Next Story