Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Specialchevron_rightപെ​ൺ​കു​ട്ടി​ക​ൾ​ക്ക്​...

പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠി​ക്കാം, ക​ര​സേ​ന​യി​ൽ

text_fields
bookmark_border
പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠി​ക്കാം, ക​ര​സേ​ന​യി​ൽ
cancel

പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ പ​ഠ​ന​ച്ചെ​ല​വി​ല്ലാ​തെ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഓ​ഫി​സ​റാ​യി ജോ​ലി നേ​ടാ​ൻ ക​ര​സേ​ന​യി​ൽ അ​വ​സ​രം. സാ​യു​ധ​സേ​ന മെ​ഡി​ക്ക​ൽ സ​ർ​വി​സ​സി​ന്​​ കീ​ഴി​ലു​ള്ള ആ​റ്​ ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളി​ലാ​യി ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ കോ​ഴ്​​സി​ൽ 220 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന്​ മാ​ർ​ച്ച്​ 10 വ​രെ അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. പു​ണെ, കൊ​ൽ​ക്ക​ത്ത, അ​ശ്വ​നി, ല​ഖ്​​നോ, ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ മി​ലി​ട്ട​റി ന​ഴ്​​സി​ങ്​ കോ​ള​ജു​ക​ളു​ള്ള​ത്. നാ​ലു​വ​ർ​ഷ​മാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി. പ​രി​ശീ​ല​ന​കാ​ലം സൗ​ജ​ന്യ​റേ​ഷ​ൻ, താ​മ​സ​സൗ​ക​ര്യം, യൂ​നി​ഫോം അ​ല​വ​ൻ​സ്, പ്ര​തി​മാ​സ സ്​​റ്റൈ​പ​ൻ​ഡ്​​ എ​ന്നി​വ ല​ഭ്യ​മാ​ണ്.

അ​വി​വാ​ഹി​ത​രാ​യ വ​നി​ത​ക​ൾ​ക്കാ​ണ്​ പ്ര​വേ​ശ​നം. നി​യ​മ​പ​ര​മാ​യി വി​വാ​ഹ​ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​വ​രെ​യും ​ബാ​ധ്യ​ത​ക​ളി​ല്ലാ​ത്ത വി​ധ​വ​ക​ളെ​യും പ​രി​ഗ​ണി​ക്കും. 1996 ഒ​ക്​​ടോ​ബ​ർ ഒ​ന്നി​നും 2004 സെ​പ്​​റ്റം​ബ​ർ 30നും ​മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം.

ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, ബ​യോ​ള​ജി (ബോ​ട്ട​ണി ആ​ൻ​ഡ്​​ സു​വോ​ള​ജി), ഇം​ഗ്ലീ​ഷ്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ ആ​ദ്യ​​ത​വ​ണ വി​ജ​യി​ച്ചി​രി​ക്ക​ണം. പ്ല​സ് ​ടു ​പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മെ​ഡി​ക്ക​ൽ, ഫി​സി​ക്ക​ൽ ഫി​റ്റ്​​ന​സ്​ ഉ​ണ്ടാ​യി​രി​ക്ക​ണം. ഉ​യ​രം 152 സെ.​മീ​റ്റ​റി​ൽ കു​റ​യാ​ൻ പാ​ടി​ല്ല.

വിശദവിവരങ്ങളടങ്ങി​യ വി​ജ്ഞാ​പ​നം www.joinindianarmy.nic.inൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഫീ​സ്​ 750 രൂ​പ. അ​പേ​ക്ഷ ഓ​ൺ​ലൈ​നാ​യി മാ​ർ​ച്ച്​ 10 വ​രെ സ്വീ​ക​രി​ക്കും. ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത പ​രീ​ക്ഷ, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ സെ​ല​ക്​​ഷ​ൻ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyB.Sc nursing
News Summary - girls can study B.Sc Nursing in indian army
Next Story