Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightഇന്ന്​ ലോക മുളദിനം;...

ഇന്ന്​ ലോക മുളദിനം; ഈറ്റ കിട്ടാതെ ഉപജീവനം മുട്ടി കുറേ ജീവിതങ്ങൾ...

text_fields
bookmark_border
bamboo-Ochlandra travancorica
cancel
camera_alt

പൈങ്കുളം കുട്ടനെയ്ത്ത് കേന്ദ്രത്തിൽ 80 വയസ്സായ കാളിയോടൊപ്പം ജോലിചെയ്യുന്ന തൊഴിലാളികൾ

ചെറുതുരുത്തി: ലോക മുളദിനം വെള്ളിയാഴ്​ച ആചരിക്കു​േമ്പാൾ ഈറ്റ കിട്ടാതെ ജീവിതം വഴിമുട്ടുന്ന കുറെ വീട്ടുകാരുണ്ട്​ അയ്യൂർമഠപ്പറമ്പ് കോളനിയിൽ. പാഞ്ഞാൾ പഞ്ചായത്തിലെ രണ്ടാം വാർഡായ പൈങ്കുളം അയ്യൂർമഠപ്പറമ്പ് കോളനിയിലെ പറായൻ സമുദായത്തിൽപെട്ട 20 വീട്ടുകാരാണ് ഈറ്റ കിട്ടാത്തതിനെ തുടർന്ന് പണി ഇല്ലാതെ ബുദ്ധിമുട്ടുന്നത്. ഗ്രാമപഞ്ചായത്ത് നിർമിച്ചുനൽകിയ കുട്ട നെയ്ത്തുകേന്ദ്രത്തിലാണ് ഈ വീട്ടുകാർ കുട്ട നെയ്യുന്നത്.

ഈ കോളനിയിൽ 35 വീട്ടുകാർ ഉണ്ടെങ്കിലും 15 വീട്ടുകാർ കുടുംബം നോക്കാൻ വേറെ പണിക്കാണ് പോകുന്നത് ബാക്കി 20 വീട്ടുകാരാണ് ഇവിടെ കൊട്ടനെയ്യുന്നത്. അങ്കമാലി ബാംബൂ കോർപറേഷനിൽനിന്നാണ് ഇവർക്ക് ഈറ്റ വരുന്നത്. എന്നാൽ, കോവിഡ് വന്നതിനെ തുടർന്ന് ഈറ്റ വരുന്നില്ല. കുറച്ചുമുമ്പ്​ ഉണ്ടാക്കി​െവച്ചിരുന്ന വെറ്റില​െക്കാട്ടകൾ കെട്ടുകണക്കിന് കെട്ടിക്കിടക്കുകയാണ്. ഇതുകൊണ്ട് പോവാത്തതുകൊണ്ട് ഇവരുടെ ജീവിതം വഴിമുട്ടിയനിലയിലാണ്.

കിള്ളിമംഗലം ഉദുവടിയിൽ ഇവരുടെതന്നെ ഒരു കുട്ട നെയ്ത്തുകേന്ദ്രമുണ്ട്. ഈ രണ്ട് കേന്ദ്രത്തി​േലക്കായി ആകെ 50 കെട്ട് ഇൗറ്റ മാത്രമാണ് മാസങ്ങൾക്കുശേഷം ഇവിടെ എത്തിയത്. ഇത്​ വളരെ അപര്യാപ്​തമാണെന്നാണ് ഇവരുടെ സംഘടനയിൽ അംഗമായ എൻ.എ. ഉഷ പറയുന്നത്. രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ പണി എടുത്താൽ ആകെ 20 വെറ്റിലക്കുട്ടകളാണ് ഒരാൾക്ക്​ നിർമിക്കാനാവുക. ഒരു കുട്ടക്ക്​ 10 രൂപയാണ് ലഭിക്കുക. അതിനാൽ ആകെ വരുമാനം ഒരു ദിവസം 200 രൂപ മാത്രമാണ്​.

ഇങ്ങനെ ബുദ്ധിമുട്ടി ജീവിക്കുന്ന തങ്ങളുടെ വിഷമം കണാൻ ഒരാളുമില്ല എന്ന് ഇവർ പറയുന്നു. ന്യായമായ വരുമാനം ലഭിക്കാത്തതിനാൽ ഇപ്പോഴത്തെ തലമുറ ഈ പണിക്ക് വരുന്നില്ല. ഈ നില തുടർന്നാൽ ഈ തൊഴിൽ അന്യംനിന്നുപോകുമെന്ന് ഇവർ പറയുന്നു. കുലത്തൊഴിൽ മറക്കാതിരിക്കാൻ കുട്ടനെയ്ത്ത് കേന്ദ്രത്തിൽ 80 വയസ്സുകാരിയായ കാളി ദിവസവും വന്ന് പണിയിൽ ഉപദേശം കൊടുക്കുന്നുണ്ട്. അധികൃതരുടെ അവഗണന കാരണം ഈ കുലത്തൊഴിൽ ഇല്ലാതാകുമോയെന്ന ആശങ്കയിലാണ്​ കാളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:incomejobWorld Bamboo DayOchlandra travancorica
News Summary - World Bamboo Day; Many lives without job, income
Next Story