Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രമുഖരേ,...

പ്രമുഖരേ, ടിപ്പുവിന്‍റെ സിംഹാസനത്തിൽ ഇരിക്കും മുമ്പ്​ പി​ള്ളേരുടെ ചരിത്ര പുസ്​തകമെങ്കിലും മറിച്ചുനോക്കാമായിരുന്നു

text_fields
bookmark_border
tipus throne
cancel
camera_alt

1) ടിപ്പുവിന്‍റെ സിംഹാസനം എന്ന പേരിൽ മോൻസൺ പ്രമുഖരെ കബളിപ്പിച്ച സിംഹാസനം 2) ടിപ്പുവിന്‍റെ സിംഹാസനം ചിത്രകാരന്‍റെ ഭാവനയിൽ

കേരളത്തിന്‍റെ രാഷ്​ട്രീയ, ഉദ്യോഗസ്​ഥ, സിനിമ, കലാരംഗത്തെ​ പ്രമുഖർ ടിപ്പു സുൽത്താന്‍റെ സിംഹാസനമാണെന്ന്​ കരുതി ഒരു 'മെയ്​ഡ്​ ഇൻ ചേർത്തല' കസേരയിൽ ഗമയിൽ കയറിയിരിക്കുന്ന ചിത്രങ്ങളുടെ ട്രോളുകളാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെങ്ങും. മോൻസണിന്‍റെ തട്ടിപ്പ്​ സാമ്രാജ്യത്തിന്‍റെ 'സിംഹാസന'ത്തിൽ ഇരുന്നവരാരും ചില്ലറക്കാരല്ല. പൊലീസിലെ ഉന്നതരടക്കമുള്ള ഉദ്യോഗസ്ഥരും രാഷ്​ട്രീയ നേതാക്കളും കലാകാരന്മാരുമെല്ലാമുണ്ട്​. ഇതിനെല്ലാമുപരി ഇവരിൽ ഭൂരിഭാഗവു​ം നല്ല വായനക്കാരുമാണ്​. അതും ഇന്ത്യൻ ചരിത്രം ഉറപ്പായും വായിച്ചിട്ടുള്ളവർ പക്ഷേ, തങ്ങളെ മോൻസൺ 'ഇരുത്തിയത്​' 18ാം നൂറ്റാണ്ടിൽ തന്നെ ബ്രിട്ടീഷുകാർ കഷണം കഷണമായി വെട്ടിമുറിച്ച ടിപ്പുവിന്‍റെ സിംഹാസനത്തിലാണെന്ന്​ വായിച്ചതോ പഠിച്ചതോ അവർക്കാർക്കും അപ്പോൾ ഓർമ്മ വന്നില്ല.

ടിപ്പുവിന്‍റെ സിംഹാസനത്തിന്‍റെ ചരിത്രം തേടി അവരാരും ഒരുപാട്​ പിന്നിലേക്ക്​ പോകേണ്ടതില്ല. രണ്ടുവർഷം മുമ്പ്​ ഇറങ്ങിയ വില്യം ഡാൽറിംപിളി​െൻറ പ്രശസ്​ത പുസ്​തകം The Anarchy: The Relentless Rise of the East India Company വായിച്ചിരുന്നെങ്കിൽ അവർക്ക്​ ഇന്നിപ്പോൾ ഇങ്ങനെ അപഹാസ്യരാകേണ്ടി വരുമായിരുന്നില്ല. ടിപ്പുവി​െൻറ സിംഹാസനത്തിന്​ എന്ത്​ സംഭവിച്ചുവെന്ന്​ ആ പുസ്​തകത്തിൽ വളരെ വ്യക്​തമായി പറയുന്നുണ്ട്​. അത്രക്ക്​ വിശദമായി പോയില്ലെങ്കിലും വേണ്ട. പിള്ളേരുടെ ചരിത്ര പാഠപുസ്​തകം ഒന്ന്​ മറിച്ചുനോക്കുകയോ ഇന്‍റർനെറ്റിൽ പരതുകയോ ചെയ്​താലും മതിയായിരുന്നു. അതിൽ ടിപ്പുവിന്‍റെ സിംഹാസനത്തിന്‍റെ രേഖാചിത്രം വ്യക്​തമായിട്ടുണ്ട്​. അഷ്​ടകോണിലുള്ള നിർമ്മിതിയായിരുന്നു ആ സിംഹാസനം. അല്ലാതെ, ചേർത്തലയിലെ ആശാരി ഉണ്ടാക്കിയ, കല്യാണത്തിന്‍റെ റിസപ്​ഷനിൽ വധൂവരന്മാർക്ക്​ ഇരിക്കാൻ കൊടുക്കുന്നതുപോലത്തെ കസേരയായിരുന്നില്ല.

ടിപ്പുവിന്‍റെ സിംഹാസനം മദ്രാസിലെ ബ്രിട്ടീഷ്​ കമാൻഡർ ഇൻ ചീഫ്​ ക്യാമ്പിലെ കാപ്​റ്റൻ തോമസ്​ മാരിയറ്റ്​ ഓർമയിൽ നിന്ന്​ വരച്ചെടുത്തത്​

പ്രൈസ്​ ഏജൻറുമാർ സിംഹാസനത്തെ കണ്ടംതുണ്ടമാക്കി

ടിപ്പുവി​െൻറ പതനത്തിന്​ ശേഷം അദ്ദേഹത്തി​െൻറ കൊട്ടാരത്തിൽ നടന്നതെന്തെന്ന്​ ഡാൽറിംപിൾ എഴുതുന്നത്​ ഇങ്ങിനെയാണ്​- 'അതിനിടെ, യുദ്ധമുതലുകൾ വീതിക്കുന്ന പ്രൈസ്​ കമ്മിറ്റി ടിപ്പുവി​െൻറ വസ്​തുവകകളും ഖജനാവും അരിച്ചുപെറുക്കാൻ തുടങ്ങിയിരുന്നു. അവിടെ കണ്ടത്​ അവരെ സ്​തബ്​ധരാക്കി. കൊട്ടാര സമ്പത്തി​െൻറ വലിപ്പം കണ്ട്​ അവരുടെ കണ്ണ്​ മഞ്ഞളിച്ചു. അമൂല്യങ്ങളായ രത്​നങ്ങൾ, സ്വർണക്കട്ടികൾ, വിലയേറിയ തുണികളുടെ വലിയ കെട്ടുകൾ...

മൊത്തത്തിൽ രണ്ടു ദശലക്ഷം പൗണ്ടിന്​ തുല്യമായ (ഇന്നത്തെ കണക്കിൽ 200 ദശലക്ഷം) സ്വർണ​ം, ആഭരണങ്ങൾ, പല്ലക്കുകൾ, ആയുധങ്ങൾ, പട്ടുടയാടകൾ, ഉത്തരീയങ്ങൾ എന്നിവ കണ്ടു​െകട്ടപ്പെട്ടു. അതിൽ ഏറ്റവും അമൂല്യം ടിപ്പുവി​െൻറ കനക സിംഹാസനം തന്നെ. അനർഘമായ ​ൈവരക്കല്ലുകൾ പതിപ്പിച്ച, മേലാപ്പിൽ വ്യാഘ്രശിരസ്​ ഘടിപ്പിച്ച, അതിസുന്ദരമായി പണിതെടുത്ത സിംഹാസനം. ഒരു കടുവയുടെ പുറത്തുള്ള അമ്പാരയുടെ രൂപത്തിലാണ്​ സിംഹാസനത്തി​െൻറ നിർമിതി. എട്ടുമൂലകളുള്ള സിംഹാസനം കരിവീട്ടിയിൽ കടഞ്ഞെടുത്തതാണ്. അതിനുമുകളിൽ തനിത്തങ്കത്തി​െൻറ കട്ടിയുള്ള ആവരണം. സന്ധികൾ ഘടിപ്പിക്കാൻ വെള്ളി ആണികൾ. മൊത്തത്തിൽ കടുവയുടെ വരകൾ പോലെയുള്ള അലങ്കാരങ്ങൾ. (ടിപ്പുവിന്​ പ്രിയങ്കരമായ മ​ൃഗമായിരുന്നു കടുവ. മൈസൂർ വ്യാഘ്രം എന്ന പേര്​ വന്നത്​ തന്നെ അങ്ങനെയാണ്​).

വില്യം ഡാൽറിംപിളി​െൻറ പുസ്​തകത്തിൽ ടിപ്പുവിന്‍റെ സിംഹാസനത്തെ കുറിച്ച്​ പറയുന്ന ഭാഗം

ആർക്കാണ്​ ഇൗ സിംഹാസനം സമ്മാനിക്കേണ്ടതെന്നതിൽ തീരുമാനമെടുക്കാൻ കഴിയാതിരുന്ന പ്രൈസ്​ കമ്മിറ്റി ഏജൻറുമാർ സിംഹാസനത്തെ കഷണം കഷണമായി വെട്ടിമുറിച്ചു. അങ്ങ​െന 18ാം നൂറ്റാണ്ടിലെ ഇന്ത്യയിലെ മഹത്തായ അത്​ഭുതങ്ങ​ളിലൊന്ന്​ നാമാവശേഷമായി. വിവരമറിഞ്ഞ്​ സൈനിക മേധാവി ആർതർ വെല്ലസ്ലി ഞെട്ടി. അതി​െൻറ നഷ്​ടമോർത്ത്​ അദ്ദേഹം പിന്നീട്​ വിലപിച്ചു. സിംഹാസനം മൊത്തമായി ഇംഗ്ലണ്ടിൽ എത്തിക്കാനായിരുന്നെങ്കിൽ തനിക്ക്​ കൂടുതൽ സംത​ൃപ്​തി ഉണ്ടാകുമായിരുന്നുവെന്ന്​ അദ്ദേഹം ഇൗസ്​റ്റ്​ ഇന്ത്യ കമ്പനി ഡയറക്​ടർമാർക്കുള്ള കത്തിൽ എഴുതി. പക്ഷേ, പ്രൈസ്​ ഏജൻറുമാരുടെ വിവേകശൂന്യമായ അത്യുൽസാഹം എല്ലാം നശിപ്പിച്ചു. അങ്ങനെ​െയാരു അമൂല്യ വസ്​തു ഉണ്ടെന്ന്​ താൻ അറിയുന്നതിന്​ മുമ്പ്​ തന്നെ അത്​ നശിപ്പിക്കപ്പെട്ടുപോയെന്നും വെല്ലസ്ലി എഴുതി.

അവശേഷിച്ചത്​ 'ടിപ്പുവിന്‍റെ വ്യാഘ്രം'

ടിപ്പുവിനെ കൊന്നതിന്‍റെ അടുത്തദിവസം തന്നെ ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിൽ ഉണ്ടായിരുന്ന ടിപ്പുവിന്‍റെ കൊട്ടാരം അസ്ഥിവാരം അടക്കം ബ്രിട്ടീഷ് പട്ടാളം മാന്തിയെടുത്തിരുന്നു. അവിടെ ഒരിക്കലും ഒരു സ്മാരകം ഉയരാതിരിക്കാൻ കൊട്ടാരം നിലകൊണ്ട ഇടത്തിന്‍റെ നെടുകെ റെയിൽവേ പാതയും പണിതു. കൊട്ടാര അവശിഷ്​ടങ്ങൾ അവിടെ നിന്ന്​ നീക്കി. കൊട്ടാരത്തിൽ നിന്ന്​ കണ്ടെത്തിയ നിരവധി വസ്​തുക്കൾ ബ്രിട്ടീഷുകാർ നാട്ടിലേക്ക്​ കടത്തുകയും ചെയ്​തു. അതിൽ ഏറ്റവും പ്രശസ്​തമാണ്​ ലണ്ടനിലെ വിക്​ടോറിയ ആൻഡ്​ ആൽബർട്ട്​ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 'ടിപ്പുവിന്‍റെ വ്യാഘ്രം' എന്നറിയപ്പെടുന്ന പ്രതിമ. നിലത്ത്​ വീണുകിടക്കുന്ന ഒരു ബ്രിട്ടീഷ്​ പട്ടാളക്കാരനെ ഒരു കടുവ ആക്രമിക്കുന്നതാണ്​ ഇൗ പ്രതിമ. ഒരു ബ്രിട്ടീഷ് പട്ടാളക്കാരനെ കടുവ കടിച്ചുകൊന്ന സംഭവത്തെ ആസ്പദമാക്കി പണികഴിപ്പിച്ച കളിപ്പാട്ടമാണിത്​.

'ടിപ്പുവിന്‍റെ വ്യാഘ്രം' പ്രതിമ ലണ്ടനിലെ വിക്​ടോറിയ ആൻഡ്​ ആൽബർട്ട്​ മ്യൂസിയത്തിൽ

മരത്തിൽ കടഞ്ഞെടുത്ത് ചായമടിച്ച ഈ കളിപ്പാട്ടം ഒരു കടുവ യഥാർഥ വലിപ്പത്തിലുള്ള ഒരു ബ്രിട്ടീഷ്​ പട്ടാളക്കാരനെ തിന്നുന്ന രൂപത്തിലുള്ളതാണ്. പ്രവർത്തിപ്പിക്കുമ്പോൾ മനുഷ്യന്‍റെ കൈ ചലിക്കുകയും ഒരു കരച്ചിൽ കേൾക്കുകയും ചെയ്യും. കടുവ മുരളുന്നതും കേൾക്കാം. ഒരു വശത്തുള്ള അടപ്പു നീക്കി നോക്കിയാൽ 18 നോട്ടുകളുള്ള ഒരു പൈപ്പ് ഓർഗന്‍റെ കീബോഡും കാണാം. ടിപ്പു കൊല്ലപ്പെട്ടതിനുശേഷം ഗവർണർ ജനറലായ മോർണിങ്ങ്‌ടൺ പ്രഭു അതിനെ ലണ്ടൻ ടവറിൽ പ്രദർശിപ്പിക്കാൻ കൊണ്ടുപോയി. 1808ൽ ഈസ്റ്റ്‌ ഇന്ത്യ ഹൗസിൽ ആണിത്‌ ആദ്യം പ്രദർശിപ്പിച്ചത്‌. പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ ലണ്ടനിലെ ഓഫീസുകളിലും പ്രദർശിപ്പിച്ച ശേഷം ഇന്നത്‌ വിക്ടോറിയ ആൻഡ്‌ ആൽബർട്ട്‌ മൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.

1880 മുതൽ ഈ പ്രതിമ മ്യൂസിയത്തിലെ ശ്രദ്ധേയമായ പ്രദർശനവസ്തുവാണ്. ടിപ്പു ഉപയോഗിച്ചതിൽ തകർക്കപ്പെടാതെ അവശേഷിക്കുന്ന ചുരുക്കം വസ്​തുക്കളിൽ പെടുന്നതാണ്​ ഈ പ്രതിമ. ബ്രിട്ടീഷ് കോളനി വാഴ്ചയെ ധീരമായി വെല്ലുവിളിച്ച ഒരു യോദ്ധാവിനെ തങ്ങൾ ചരിത്രത്തിൽ എങ്ങനെ കുഴിച്ചുമൂടി എന്നതിന്‍റെ പ്രതീകമായിട്ടാകാം ഇത്​ സൂക്ഷിക്കപ്പെട്ടിട്ടുള്ളത്​. നായാട്ടുകാർ വേട്ടയാടി കൊല്ലുന്ന മൃഗത്തിന്‍റെ തലയും കൊമ്പുമൊക്കെ അഭിമാനത്തോടെ പ്രദർശിപ്പിക്കും പോലെ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tipu sultanMonson Mavunkalthrone of tipu sultan
News Summary - The facts on the throne of Tipu Sultan
Next Story