Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightതൽക്കാലം പണം...

തൽക്കാലം പണം വേണ്ടെന്ന്​ ടാറ്റയും; നെക്​സോൺ ഇ.വിയെ വീട്ടിലെത്തിക്കാൻ അവസരം

text_fields
bookmark_border
തൽക്കാലം പണം വേണ്ടെന്ന്​ ടാറ്റയും; നെക്​സോൺ ഇ.വിയെ വീട്ടിലെത്തിക്കാൻ അവസരം
cancel

ടുത്ത കാലത്താണ്​ വാഹനങ്ങൾ വാടകക്ക്​ നൽകുന്ന സ​മ്പ്രദായം മാരുതി സുസുക്കി ആരംഭിച്ചത്​. ഇതേ വഴിയിൽ ടാറ്റയും പുതിയൊരു സബ്​സ്​ക്രിപ്​ഷൻ പ്ലാനുമായി രംഗത്ത്​ വന്നിട്ടുണ്ട്​.

തങ്ങളുടെ ഏറ്റവും പുതിയ വൈദ്യുത വാഹനമായ നെക്​സോൺ ഇ.വിയാണ്​ ടാറ്റ വാടകക്ക്​ നൽകുക. ഒറിക്​സ്​ ഇന്ത്യ കമ്പനിയുമായി കൈകോർത്ത്​​ അഞ്ച്​ നഗരങ്ങളിലാണ്​ പദ്ധതി നടപ്പാക്കുക​. നെക്​സോൺ ഇ.വിയുടെ മധ്യനിര വേരിയൻറായ എക്​സ്​ ഇസഡ്​ പ്ലസാണ്​ ഇത്തരത്തിൽ നൽകുന്നത്​.

എന്താണീ സബ്​ക്രിപ്​ഷൻ പ്ലാൻ

ഡൽഹി, മുംബൈ, പുനെ, ബംഗളൂരു, ഹൈദരാബാദ്​ നഗരങ്ങളിലാണ്​ പുതിയ പദ്ധതി നടപ്പാക്കുക. മൂന്നുതരം പ്ലാനുകൾ ഉപഭോക്​താക്കൾക്കായി നൽകിയിട്ടുണ്ട്​. 18 മാസം, രണ്ട്​ വർഷം, മൂന്ന്​ വർഷം എന്നിങ്ങനെ കാലയളവുകൾ നമ്മുക്ക്​ തെരഞ്ഞെടുക്കാം. വാഹനം വേണ്ടയാൾ ആദ്യം 50,000 രൂപ അടക്കണം. ഇത്​ തിരികെ ലഭിക്കുന്ന പണമാണ്​.

18 മാസത്തി​െൻറ പ്ലാൻ എടുക്കുന്നയാൾ 48,000 രൂപ വീതമാണ്​ അടയ്​ക്കേണ്ടത്​. രണ്ട്​ വർഷം തെരഞ്ഞെടുക്കുന്നവർ മാസം 45,000 രൂപയും മൂന്ന്​ വർഷം വേണ്ടവർ 42,000 രൂപയും അടയ്​ക്കണം. വാഹനത്തോടൊപ്പം ചാർജർ സൗജന്യമാണ്​. ഒരു മാസം 1500 കിലോമീറ്റർ സഞ്ചരിക്കാം. കൂടുതൽ സഞ്ചരിക്കുകയാണെങ്കിൽ ഒരു കിലോമീറ്ററിന്​ ഏഴ്​ രൂപവച്ച്​ നൽകേണ്ടിവരും.


വാഹനം 18 മാസം ഉപയോഗിച്ച്​ കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും തിരികെ നൽകാം. അതിനുമുമ്പ്​ തിരികെ ഏൽപ്പിക്കാനുള്ള വ്യവസ്​ഥ തൽക്കാലമില്ല. ഒരു മാസത്തെ വാടകയാണ്​ ക്യാൻസലേഷൻ ഫീസിനത്തിൽ നൽകേണ്ടത്​. ഉപയോഗിക്കുന്ന കാലയളവിൽ വാഹനം പണം കൊടുത്ത്​ വാങ്ങാനുമുള്ള സംവിധാനവും ഒറിക്​സ്​ ഒരുക്കിയിട്ടുണ്ട്​.

നെക്​സോൺ ഇ.വിയുടെ പ്രത്യകതകൾ

30.2 കിലോവാട്ട്​ ലിഥിയം അയൺ ബാറ്ററിയോടുകൂടി വര​ുന്ന നെക്​സോൺ ഇ.വി 129 എച്ച്​.പി കരുത്തും 245 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന വാഹനമാണ്​. ഡി.സി ഫാസ്​റ്റ്​ ചാർജർ ഉപയോഗിച്ച്​ 80 ശതമാനം ​ചാർജ്​ ഒരു മണിക്കൂർകൊണ്ട്​ നിറക്കാനാകും. എ.സി ചാർജർ ഉപയോഗിക്കുകയാണെങ്കിൽ എട്ട്​ മുതൽ 10 മണിക്കൂർവരെ ഫുൾ ചാർജ്​ ചെയ്യാൻ സമയമെടുക്കും. ഒറ്റ ചാർജിൽ 312 കിലോമീറ്റർ മൈലേജ്​ ലഭിക്കുമെന്നാണ്​ ടാറ്റയുടെ അവകാശവാദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tataautomobileNexon EVsubsriptionplan
Next Story