Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എൻഫീൽഡ്​ ക്ലാസികിന്​​ ട്രാൻസ്​ഫോർമേഴ്​സ്​ ലുക്ക്​​​;  വൈറലായി അസുരമോഡിഫിക്കേഷൻ
cancel
Homechevron_rightHot Wheelschevron_rightAuto Reviewschevron_rightഎൻഫീൽഡ്​ ക്ലാസികിന്​​...

എൻഫീൽഡ്​ ക്ലാസികിന്​​ ട്രാൻസ്​ഫോർമേഴ്​സ്​ ലുക്ക്​​​; വൈറലായി 'അസുര'മോഡിഫിക്കേഷൻ

text_fields
bookmark_border

റോയൽ എൻഫീൽഡ്​ 500 ക്ലാസികിന്​ പുത്തൻ രൂപഭാവങ്ങൾ നൽകിയ മോഡിഫിക്കേഷൻ ​ചിത്രങ്ങൾ വൈറലായി. മുംബൈ ആസ്​ഥാനമായുള്ള മറാത്ത മോ​​േട്ടാർ സൈക്കിൾസാണ്​ രൂപമാറ്റത്തിന്​ പിന്നിൽ. ട്രാൻസ്​ഫോർമേഴ്​സ്​ കഥാപാത്രങ്ങളെ അടിസ്​ഥാനമാക്കിയുള്ള രൂപമാണ്​ ബൈക്കിന്​ നൽകിയിരിക്കുന്നത്​.


'അസുര'എന്നാണ്​ പുതിയ ഡിസൈ​െൻറ പേര്​. കസ്റ്റം എൽ.ഇ.ഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പ് സജ്ജീകരണങ്ങളും, എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ, 20 ലിറ്റർ ഇന്ധന ടാങ്ക്, യു.എസ്​.ഡി ഫ്രണ്ട് ഫോർക്കുകൾ, റിയർ മോണോഷോക്ക് സസ്‌പെൻഷൻ, ഡ്രാഗ് ഹാൻഡിൽബാർ തുടങ്ങി പ്രധാനഭാഗങ്ങളെല്ലാം പരിഷ്​കരിക്ക​െപ്പട്ടിട്ടുണ്ട്​.


അസുര പ്രോജക്റ്റ് സാറ്റിൻ ഗോൾഡ് ഷേഡിലാണ്​ പൂർത്തിയാക്കിയിരിക്കുന്നത്​. കറുത്ത അലോയ് വീലുകളിൽ മുന്നിൽ 120/70ZR, പിന്നിൽ 240/45ZRA ടയറുകളാണ്​ നൽകിയിരിക്കുന്നത്​. എഞ്ചിനിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. ബി‌എസ് നാല്,​ 499 സിസി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണിത്​.


5,250 ആർ‌.പി.‌എമ്മിൽ 27.2 ബിഎച്ച്പി കരുത്തും 4,000 ആർ‌.പി‌.എമ്മിൽ 41.3 എൻ.‌എം ടോർക്കും ഉൽപ്പാദിപ്പിക്കും. അഞ്ച്​ സ്പീഡ് ഗിയർബോക്​സാണ്​. 196 കിലോഗ്രാം ഭാരവും 13.5 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുണ്ട്. നിലവിൽ റോയൽ എൻഫീൽഡ്​ 500 സി.സി ബൈക്കുകൾ നിരത്തിലിറക്കുന്നില്ല.


ബി.എസ്​ സിക്​സിലേക്ക്​ വാഹനങ്ങൾ മാറിയതോടെ ഇവ ഉപേക്ഷിക്കുകയായിരുന്നു. 350 സിസി ബൈക്കുകളും 400സി.സി ഹിമാലയൻ, 650 സി.സി ഇൻറർസെപ്​റ്റർ, കോണ്ടിനെൻറൽ ജി.ടി എന്നിവയുമാണ്​ നിലവിൽ റോയൽ പുറത്തിറക്കുന്നത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike modificationautomobileRoyal Enfield Classicasura project
Next Story