Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightഅ​തി​രു​വി​ട​രു​ത്...

അ​തി​രു​വി​ട​രു​ത് പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
അ​തി​രു​വി​ട​രു​ത് പു​തു​വ​ത്സ​രാ​ഘോ​ഷം
cancel

ആ​ശ​ങ്ക​യും അ​തി​ജീ​വ​ന​വും അ​ടു​ത്ത​റി​ഞ്ഞ ഒ​രു വ​ർ​ഷം ക​ട​ന്നു​പോ​കു​ന്നു. കോ​വി​ഡും അ​തി​നെ തു​ട​ർ​ന്ന്​ പ്ര​ഖ്യാ​പി​ച്ച ലോ​ക്​​ഡൗ​ണു​മെ​ല്ലാം 2020ലെ ​ജീ​വി​ത​ശൈ​ലി​ത​ന്നെ മാ​റ്റി​മ​റി​ച്ചു. വീ​ടു​ക​ളി​ലേ​ക്ക്​ ഒ​തു​ങ്ങി​യ ഒ​രു വ​ർ​ഷം. വി​ഷു​വും ഓ​ണ​വും പെ​രു​ന്നാ​ളും ക്രി​സ്​​മ​സു​മെ​ല്ലാം വീ​ടു​ക​ളി​ൽ​ത​ന്നെ ആ​ഘോ​ഷി​ച്ചു. എ​ന്നാ​ൽ, പ്ര​ത്യാ​ശ​യോ​ടെ പു​തു​വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്​ എ​ല്ലാ​വ​രും. അ​തി​നാ​യി പ്ലാ​നു​ക​ളും ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. ഒ​രു വ​ർ​ഷം മു​ഴു​വ​ൻ കാ​ണി​ച്ച ജാ​ഗ്ര​ത അ​വ​സാ​ന​നി​മി​ഷം കൈ​വെ​ടി​യാ​തെ​യി​രി​ക്ക​ണം.

നോ ​ഡ്രി​ങ്ക്​

പു​തു​വ​ർ​ഷ​ത്തി​ൽ സ്ഥി​ര​മാ​യി കേ​ൾ​ക്കു​ന്ന ഒ​ന്നാ​ണ്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും മു​ങ്ങി​മ​ര​ണ​ങ്ങ​ളും. അ​മി​ത വേ​ഗ​വും അ​ശ്ര​ദ്ധ​യു​മെ​ല്ലാം അ​പ​ക​ട​കാ​ര​ണ​മാ​യി പ​റ​യു​മെ​ങ്കി​ലും മി​ക്ക അ​പ​ക​ട​ങ്ങ​ളു​ടെ​യും പ്ര​ധാ​ന വി​ല്ല​ൻ മ​ദ്യ​മാ​യി​രി​ക്കും. മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​രു​തെ​ന്ന്​ നി​യ​മ​മു​ണ്ടെ​ങ്കി​ലും പ​ല​രും കാ​റ്റി​ൽ പ​റ​ത്തും. അ​പ​ക​ട​ങ്ങ​ൾ ക്ഷ​ണി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​കും പ​ല​പ്പോ​ഴും വേ​ണ്ടാ​യി​രു​ന്നു​വെ​ന്ന തോ​ന്ന​ൽ​ത​ന്നെ. അ​തി​നാ​ൽ മ​ദ്യം ഒ​ഴി​വാ​ക്കി​യാ​കാം ഈ ​പു​തു​വ​ർ​ഷം.

പു​തി​യ പ്ര​തി​ജ്ഞ

എ​ല്ലാ​വ​രും പു​തു​വ​ർ​ഷ​ത്തി​ൽ പ്ര​തി​ജ്ഞ​യെ​ടു​ക്കും. ന​ന്നാ​യി പ​ഠി​ക്കും, കൂ​ടു​ത​ൽ വാ​യി​ക്കും, ദു​ശ്ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കും തു​ട​ങ്ങി​യ​വ​യാ​കും പ്ര​തി​ജ്ഞ. ഒ​രാ​ഴ്​​ച ക​ഴി​യു​േ​മ്പാ​ൾ പ്ര​തി​ജ്ഞ​യു​ടെ കാ​ര്യം പോ​ലും ഓ​ർ​മ കാ​ണി​ല്ല. എ​ന്നാ​ൽ, 2021 അ​ങ്ങ​നെ വെ​റു​തെ ക​ള​യ​ണ്ട. ന​ല്ല കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്നേ തു​ട​ങ്ങാം. തു​ട​ങ്ങി​വെ​ച്ച ന​ല്ല കാ​ര്യ​ങ്ങ​ൾ തു​ട​രാം. ദു​ശ്ശീ​ല​ങ്ങ​ൾ ഒ​ഴി​വാ​ക്കാം.

ഡ​യ​റി​യെ കൂ​ട്ടാം

പ​ല​പ്പോ​ഴും പു​തു​വ​ർ​ഷ​ത്തി​ൽ ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ എ​ല്ലാ​വ​രും സ്വ​ന്ത​മാ​ക്കു​ന്ന ഒ​ന്നാ​ണ്​ ഡ​യ​റി. നാ​ലു ദി​വ​സം ക​ഴി​ഞ്ഞാ​ൽ കു​ട്ട​യി​ലാ​കും. എ​ന്നാ​ൽ, ഡ​യ​റി എ​ഴു​ത്ത്​ ശീ​ല​മാ​ക്കാം. പ്ര​ത്യേ​കി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ. ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ എ​ഴു​തി​വെ​ച്ചി​ല്ലെ​ങ്കി​ലും പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ കു​റി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ പ​ത്ര​ങ്ങ​ളി​ലും വാ​ർ​ത്താ​ചാ​ന​ലു​ക​ളി​ലും വ​രു​ന്ന പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ര​ണ്ടു​വ​രി​യി​ൽ കു​റ​യാ​തെ ഡ​യ​റി​ൽ കു​റി​ച്ചു​വെ​ക്കു​​മ​ല്ലോ. ഓ​ർ​മ​ശ​ക്തി​യും കൂ​ട്ടാം. മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന സ്​​കോ​റും നേ​ടാം. പി​ന്നീ​ട് മ​ധു​ര​സ്‌​മ​ര​ണ​യു​മാ​കും.

ജാ​ഗ്ര​ത വേ​ണം

കോ​വി​ഡ്​ ന​മ്മെ ഇ​പ്പോ​ഴും വി​ട്ടി​ട്ടി​ല്ല. ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച്​ കൂ​ടു​ത​ൽ വ്യാ​പ​ന​ശേ​ഷി നേ​ടി​യാ​ണ്​ പു​തി​യ വ​ര​വ്. അ​തി​നാ​ൽ​ത​ന്നെ ജാ​ഗ്ര​ത കൂ​ട്ട​ണ​മെ​ന്ന്​ അ​ർ​ഥം. ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ഒ​രു​ങ്ങു​േ​മ്പാ​ൾ ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കാം. കു​ടും​ബ​വു​മാ​യി പു​തു​വ​ർ​ഷ​വും ആ​ഘോ​ഷി​ക്കാം. പു​റ​ത്തി​റ​ങ്ങു​ന്ന​ു​ണ്ടെ​ങ്കി​ൽ​ത​ന്നെ മാ​സ്​​ക്​ ധ​രി​ക്കു​ക​യും സാ​നി​റ്റൈ​സ​ർ ശീ​ല​മാ​ക്കു​ക​യും വേ​ണം. കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും പ്ര​ത്യേ​കം ശ്ര​ദ്ധ ന​ൽ​കു​ക​യും വേ​ണം.

Show Full Article
TAGS:home minister new year 
News Summary - new year celebration Don't overdo it
Next Story