Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇന്ത്യക്കാരുടെ മനസ്സിലിപ്പോൾ ചലോ ബ്രിട്ടൻ; കോവിഡ്​ വാക്​സിൻ പാക്കേജ്​ ഒരുക്കാൻ ട്രാവൽ ഏജൻറുമാരും
cancel
Homechevron_rightEditors Choicechevron_rightഇന്ത്യക്കാരുടെ...

ഇന്ത്യക്കാരുടെ മനസ്സിലിപ്പോൾ 'ചലോ ബ്രിട്ടൻ'; 'കോവിഡ്​ വാക്​സിൻ പാക്കേജ്​' ഒരുക്കാൻ ട്രാവൽ ഏജൻറുമാരും

text_fields
bookmark_border

മുംബൈ: 'കാന്താ ഞാനും വരാം, ലണ്ടനിൽ വാക്​സിനെടുക്കാൻ' എന്ന പാട്ടാണിപ്പോൾ ചില ഇന്ത്യക്കാരുടെ മനസ്സിൽ. കോവിഡ്​ വാക്​സിൻ സ്വീകരിക്കാൻ എത്രയും പെട്ടന്ന്​ ബ്രിട്ടനിലേക്ക്​ പോകാനുള്ള മാർഗം തേടുന്ന​ ഇന്ത്യക്കാരുടെ എണ്ണം കൂടി വരികയാണ്​. ഫൈസര്‍ വാക്‌സിന്​ ബ്രിട്ടിഷ് സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ കുത്തി​െവപ്പിനായി ബ്രി​ട്ടനിലേക്ക്​ പോകുന്നതിനെക്കുറിച്ച് നിരവധി ഇന്ത്യക്കാരാണ്​ അന്വേഷിക്കുന്നതെന്ന്​ ട്രാവല്‍ ഏജൻറുമാര്‍ പറയുന്നു.

അടുത്തയാഴ്ച പൊതുജനങ്ങള്‍ക്കായി ബ്രിട്ടനില്‍ കൂട്ട വാക്‌സിനേഷൻ ആരംഭിക്കുമെന്നാണ്​ റിപ്പോർട്ട്​. ഇതിൽ പങ്കെടുക്കാൻ വഴിയു​​ണ്ടോയെന്നാണ്​ പലരും അന്വേഷിക്കുന്നത്​. ഈ അവസരം മുതലെടുക്കാൻ ത്രീ നൈറ്റ് പാക്കേജ്​ തയാറാക്കുന്ന ട്രാവൽ ഏജൻസികളുമുണ്ട്​. അതും ഇന്ത്യക്കാർക്ക്​ വാക്​സിൻ ലഭ്യമാകുമോയെന്ന്​ പോലും പറയാൻ സാധിക്കാത്ത ഈ ഘട്ടത്തിൽ. വയോധകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ്​ ആദ്യം വാക്​സിൻ നൽകുകയെന്നാണ്​ ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്​.

അമേരിക്കൽ കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കും ചേര്‍ന്ന്​ വികസിപ്പിച്ച വാക്‌സിൻെറ രണ്ടു ഡോസ് വീതം നല്‍കുന്നതിനാണ് സ്വതന്ത്ര റെഗുലേറ്ററായ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രോഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ വിശകലനത്തിന് ശേഷം ബ്രിട്ടൻ അനുമതി നല്‍കിയത്.

ഇതിനുശേഷം ഓഫ്​ സീസൺ ആയിട്ടുകൂടി നിരവധി അന്വേഷണങ്ങളാണ്​ ഓഫിസിലെത്തുന്നതെന്ന്​ മുംബൈയിലെ ട്രാവൽ ഏജൻറ്​ പറയുന്നു. വാക്​സിൻ ലഭിക്കുന്നതിന്​ എങ്ങിനെ ബ്രിട്ടനിൽ പോകാം, എന്ന്​ പോകാനാകും എന്നൊക്കെയാണ്​ പലരും അന്വേഷിക്കുന്നതെന്ന്​ ഈസ്‌മൈട്രിപ്പ്ഡോട്ട്​കോം സഹസ്ഥാപകനും സി.ഇ.ഒയുമായ നിഷാന്ത് പിത്തി പറഞ്ഞു.

വാക്​സിനേഷനുവേണ്ടി പോകാൻ ​ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ത്രീ-നൈറ്റ്​ പ​ാക്കേജ്​ ആലോചനയിലുണ്ടെന്ന്​ അദ്ദേഹം വ്യക്​തമാക്കി. ടിക്കറ്റ്​ നിരക്ക്​ സംബന്ധിച്ച ചർച്ചകൾ ഒരു എയർലൈനുമായി പുരോഗമിക്കുകയാണ്​. താമസ പാക്കേജുകളെ കുറിച്ച്​ ലണ്ടനിലെ ഹോട്ടലുകളുമായി ചർച്ച നടത്തി കഴിഞ്ഞു. പാക്കേജ്​ എടുക്കുന്നവർക്ക്​ വാക്​സിൻ ലഭിക്കുന്നത്​ സംബന്ധിച്ച് ചില ആശുപത്രികളുമായും ചർച്ച നടത്തുമെന്ന്​ അദ്ദേഹം പറഞ്ഞു. ​

ക്വാറൻറീൻ സംബന്ധിച്ച യു.കെ സർക്കാറിൻെറ ചില നിബന്ധനകൾ ത്രീ-​ൈനറ്റ്​ പാക്കേജിന്​ തടസ്സമാകുമോയെന്നും അന്വേഷിച്ച്​ വരികയാണ്​. ഈമാസം 15 മുതല്‍ യു.കെയില്‍ എത്തുന്ന ഏതൊരു വിദേശിയും അഞ്ചു ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആറാം ദിവസം ആര്‍ടി-പിസിആര്‍ പരിശോധന നടത്തണമെന്നുമാണ്​ യു.കെ സര്‍ക്കാറിൻെറ തീരുമാനം. പരിശോധനയില്‍ കോവിഡ് നെഗറ്റീവായാല്‍ പുറത്തിറങ്ങാന്‍ സാധിക്കും.

പ്രതിരോധ കുത്തിവെപ്പ്​ നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് ഈ നിര്‍ബന്ധിത ക്വാറൻറീന്‍ ആവശ്യമുണ്ടോയെന്ന വ്യക്തത വരേണ്ടതുണ്ടെന്ന്​ നിിഷാന്ത്​ പറഞ്ഞു. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ വാക്‌സിനേഷന്‍ ലഭിക്കാന്‍ അര്‍ഹരാണോയെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19Pfizer/BioNTech vaccine approved in UK
News Summary - Many Indians Keen On Going To UK To Get Covid Vaccine
Next Story