Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEditors Choicechevron_rightതൂപ്പുജോലിയിൽനിന്ന്​...

തൂപ്പുജോലിയിൽനിന്ന്​ അധ്യാപികയായി: ലിൻസക്കും കുടുംബത്തിനും ഇന്ന് ഗവർണറുടെ ചായസൽക്കാരം

text_fields
bookmark_border
തൂപ്പുജോലിയിൽനിന്ന്​ അധ്യാപികയായി: ലിൻസക്കും കുടുംബത്തിനും ഇന്ന് ഗവർണറുടെ ചായസൽക്കാരം
cancel
camera_alt

ലിൻസ

ചെറുവത്തൂർ: തൂപ്പുജോലി ചെയ്യവേ അതേ വിദ്യാലയത്തിൽ അധ്യാപികയായി നിയമനം ലഭിച്ച ലിൻസക്കും കുടുംബത്തിനും ചൊവ്വാഴ്ച രാജ്ഭവനിൽ ചായസൽക്കാരം. വൈകീട്ട്​ 5.20ന് ഗവർണറാണ് ചായസൽക്കാരം ഒരുക്കുക. കാഞ്ഞങ്ങാട് ഇക്ബാൽ ഹയർസെക്കൻഡറിയിലെ തൂപ്പുകാരിയായി ജോലി ചെയ്തുവര​വേ അധ്യാപക ഒഴിവുവന്നപ്പോൾ മതിയായ യോഗ്യതയുള്ള ആർ.ജെ. ലിൻസക്ക് നിയമനം നൽകുകയായിരുന്നു.

തൂപ്പുകാരി ചേച്ചി ഹൈസ്കൂൾ ക്ലാസിൽ ചോക്കുമായി എത്തിയപ്പോൾ അന്ധാളിച്ച കുട്ടികൾ പിന്നെ ഏറെ ഇഷ്​ടമുള്ള ടീച്ചറായി സ്വീകരിക്കുകയും ചെയ്തു.കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ.കെ. രാജ​െൻറ മകളാണ് ലിൻസ. സംസ്കൃതാധ്യാപകനായ രാജൻ സർവിസിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. തുടർന്ന് അമ്മക്കും അനുജനും താങ്ങാവാൻ മകളായ ലിൻസ തൂപ്പുകാരിയായി ആശ്രിത നിയമനം നേടുകയായിരുന്നു. ക്ലാസ്​ മുറികളും ഓഫിസ് മുറികളും തൂത്ത് വൃത്തിയാക്കിയ ശേഷം ലഭിച്ച സമയം പഠനത്തിനുവേണ്ടി വിനിയോഗിക്കുകയും ചെയ്തു.

ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും സ്വന്തമാക്കിയ ലിൻസക്ക്​ അധ്യാപികയായി ഇതേ വിദ്യാലയത്തിൽ നിയമനം ലഭിക്കുകയും ചെയ്തു. ഭർത്താവും മാധ്യമ പ്രവർത്തകനുമായ സുധീരൻ മയ്യിച്ച, മക്കളായ സോനിൽ, സംഘമിത്ര എന്നിവർക്കൊപ്പമാണ് ലിൻസ ഗവർണറുടെ ചായസൽക്കാരത്തിൽ പങ്കെടുക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheruvathoorgovernorteacherlinsa
Next Story