Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഭക്ഷണമന്വേഷിച്ച്​ ഈ കാട്ടാനക്കൂട്ടമെത്തുന്നത്​ മാലിന്യക്കുന്നിൽ; മനുഷ്യൻ ഇങ്ങനായാൽ എന്ത്​ കാട്ടാനാ!
cancel
Homechevron_rightEditors Choicechevron_rightഭക്ഷണമന്വേഷിച്ച്​ ഈ...

ഭക്ഷണമന്വേഷിച്ച്​ ഈ കാട്ടാനക്കൂട്ടമെത്തുന്നത്​ മാലിന്യക്കുന്നിൽ; മനുഷ്യൻ ഇങ്ങനായാൽ എന്ത്​ കാട്ടാനാ!

text_fields
bookmark_border

ഒരു മല പോലെ കൂടി കിടക്കുന്ന മാലിന്യങ്ങൾ. അവിടെ ഭക്ഷണം തിരയുന്ന കാട്ടാനക്കൂട്ടം. പ്ലാസ്​റ്റിക്​ മാലിന്യമടക്കം കഴിച്ചതിനെ തുടർന്ന്​ മരിച്ചുവീഴുന്നവയും നിരവധി. ശ്രീലങ്കയിൽ നിന്നാണ്​ ദൈന്യതയുടെ ഈ കാഴ്​ച. മാലിന്യം നിക്ഷേപിക്കുന്നതിന്​ മനുഷ്യർ വ്യാപകമായി വനം കൈയേറു​േമ്പാൾ തകരുന്നത്​ മൃഗങ്ങളു​െട ​ൈജവിക ആവാസ വ്യവസ്​ഥയാണ്​. അപ്പോഴവക്ക്​ കൂടുതൽ ഉൾക്കാടുകളിലേക്ക്​ നീങ്ങേണ്ടി വരും. എന്നാൽ, അവിടെയും ഭക്ഷണം കിട്ടാതാക​ു​േമ്പാൾ അവ വനാതിർത്തിയിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും കടക്കും. കൃഷിയിടങ്ങളിലേക്ക്​ കാട്ടുമൃഗങ്ങൾ കടന്നുകയറുന്നത്​ അങ്ങിനെയാണ്​. എന്നാൽ, ശ്രീലങ്കയുടെ കിഴക്കന്‍ പ്രവിശ്യയായ അമ്പാറയിലെ ഈ വനപ്രദേശത്തെ കാട്ടാനകൾക്ക്​ എത്തിച്ചേരാനാകുന്നത്​ ഈ മാലിന്യക്കൂമ്പാരത്തിലേക്കാണ്​. ഇവിടെ നിന്ന്​ ഭക്ഷണം ക​​ണ്ടെത്തേണ്ടി വരുന്നത്​ അവയുടെ ജീവന്​ ​തന്നെ ഭീഷണിയാകുന്നു.


ലോക്​ഡൗൺ കാലത്ത്​ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലേക്ക്​ വന്യമൃഗങ്ങളിറങ്ങിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിൽ നിന്നൊക്കെ വ്യത്യസ്​തമായി മാലിന്യക്കൂമ്പാരത്തിൽ കാട്ടാനകൾ ഭക്ഷണം തിരയുന്ന ചിത്രങ്ങൾ ലോകത്തിന്​ മുന്നിലെത്തിച്ചിരിക്കുന്നത്​ ജാഫ്​നയിൽ നിന്നുള്ള ധർമപാലൻ തിലക്സന്‍ എന്ന ഫോ​ട്ടോഗ്രാഫറാണ്​. ഇത്തരം മാലിന്യ മലകളിലേക്ക് ഒരേ സമയം 25നും 30നും ഇടക്ക്​ ആനകൾ എത്താറുണ്ട്​.

സമന്തുരൈ, കൽ‌മുനായി, അഡലച്ചെനായി, അക്കരൈപട്ടു, അലയാദി വെമ്പു, ദീഗവാപിയ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന സ്​ഥലമാണ്​ അമ്പാറ. ഈ പ്രദേശങ്ങളിൽ നിന്ന്​ കൂടാതെ കാരൈദീവ്, നിന്താവൂർ എന്നിവിടങ്ങളിൽ നിന്നുമുള്ള ആളുകളും മാലിന്യം തള്ളുന്നത്​ ഈ വനപ്രദേശത്താണ്​. കിലോമീറ്ററുകളോളം മാലിന്യക്കുമ്പാരത്തി​െൻറ ദുർഗന്ധമാണിവിടെ. 'ഭക്ഷണമന്വേഷിച്ചിറങ്ങുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങൾ എത്തിച്ചേരുന്നത് ഈ മാലിന്യ മലയുടെ മുന്നിലാണ്. ഇവിടുത്തെ പ്ലാസ്​റ്റിക്​ അടക്കമുള്ള മാലിന്യങ്ങള്‍ ഭക്ഷിക്കുന്നതിലൂടെ ഇവയുടെ ആന്തരാവയവങ്ങളിലേക്ക് പ്ലാസ്​റ്റിക്കി​െൻറ അവശിഷ്​ടങ്ങള്‍ എത്തിച്ചേരുന്നു. ഇത് വന്യമൃഗങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്​ടിക്കുന്നത്. പലപ്പോഴും എരണ്ടക്കെട്ട് വന്ന് ആനകള്‍ വനത്തില്‍ മരിച്ച് വീഴുന്നതിന് ഇത് ഇടയാക്കുന്നു' -ധർമപാലൻ തിലക്​സൻ പറയുന്നു.


ആനകൾ സാധാരണയായി പ്രതിദിനം 30 കിലോമീറ്ററിലധികം സഞ്ചരിക്കുന്നവയാണ്​. ഇതിനിടെ പ്രതിദിനം 3,500 ഓളം വിത്തുകളുടെ സ്ഥാനാന്തരവും ഇവ നടത്തുന്നു. ഇത് സൃഷ്​ടിച്ചെടുക്കുന്ന ജൈവീക വ്യവസ്ഥയുണ്ട്​. എന്നാല്‍ ആനകള്‍ മാലിന്യം തിന്ന് തുടങ്ങുന്നതോടെ ഈ ആവാസ വ്യവസ്ഥയാണ് തകരുന്നതെന്ന് ധർമപാലൻ തിലക്സന്‍ ചൂണ്ടിക്കാട്ടുന്നു.

ഈ മൃഗങ്ങൾ പ്ലാസ്​റ്റിക്കും ശരീരത്തിന്​ ഹാനികരമായ കെമിക്കൽസും കഴിക്കുന്നത്​ ഹൃദയഭേദകമായ കാഴ്​ചയാണെന്ന്​ സമീപപ്രദേശമായ ദീഗവാപിയയിൽനിന്നുള്ള വസന്ത ചന്ദ്രപാല പറയുന്നു. ഫ്രീലാൻസ്​ റിപ്പോർട്ടറായ വസന്തയാണ്​ ഈ സംഭവം ആദ്യം പുറത്തുകൊണ്ടുവന്നത്​. അതേസമയം, ആനകള്‍ പ്ലാസ്​റ്റിക്​ കഴിച്ച് മരിച്ചതിന് പോസ്​റ്റുമോർട്ടം തെളിവില്ലെന്നാണ് ശ്രീലങ്കന്‍ അധികൃതര്‍ പറയുന്നത്. എന്നാൽ, ഇത്​ തെറ്റാണെന്ന്​ ചൂണ്ടിക്കാട്ടി പ്രകൃതിസ​്​നേഹികളും എത്തുന്നു. മരിച്ച ആനകളുടെ വയറ്റിൽ മുഴുവൻ പോളിത്തീൻ ആയിരുന്നെന്ന്​ വന്യജീവി സംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഡോ. നിഹാൽ പുഷ്​പകുമാര വ്യക്​തമാക്കുന്നു. 'കഴിഞ്ഞ വർഷം മാത്രം 361 ആനകളാണ്​ ശ്രീലങ്കയിൽ മരിച്ചത്​. ഇതിൽ 85 ശതമാനവും മനുഷ്യ​െൻറ ഇടപെടൽ മൂലമായിരുന്നു. 1948 മുതലാണ്​ ശ്രീലങ്കയിൽ മരിക്കുന്ന ആനകളുടെ കണക്കെടുപ്പ്​ തുടങ്ങിയത്​. അന്നുമുതലുള്ളതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണ്​ കഴിഞ്ഞ വർഷത്തേത്​'- അദ്ദേഹം പറഞ്ഞു.



ശ്രീലങ്കയിലെ ഏതാണ്ട് 7,500ത്തോളം കാട്ടാനകൾ മാലിന്യങ്ങളില്‍ നിന്ന് ഭക്ഷണം കണ്ടെത്തുന്നുവെന്നാണ് ഏഷ്യയിലെ ആന വിദഗ്​ധനായ ജയന്ത ജയവർധന പറയുന്നത്​. പ്ലാസ്​റ്റിക് കഴിക്കുന്ന ആനകൾക്ക് രോഗബാധ കൂടുതലാണ്. കാട്ടാനകളുടെ പിണ്ഡത്തില്‍ പ്ലാസ്​റ്റിക്കി​െൻറ അവശിഷ്​ടങ്ങള്‍ ഒരു സ്ഥിരം കാഴ്ചയായി മാറിയതായും അദ്ദേഹം വ്യക്​തമാക്കുന്നു.

2017ല്‍ വനാതിര്‍ത്തിലെ മാലിന്യ നിക്ഷേപം ശ്രീലങ്കയില്‍ വലിയ പാരിസ്ഥിതിക പ്രശ്നമായി ഉയര്‍ന്നുവന്നപ്പോള്‍ ശ്രീലങ്കൻ സർക്കാർ മൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് സമീപത്തെ തുറന്ന പ്രദേശത്തെ മാലിന്യ നിക്ഷേപം നിരോധിച്ചിരുന്നു. വനാതിര്‍ത്തിയിലുള്ള പ്രധാനപ്പെട്ട പത്ത് മാലിന്യ കേന്ദ്രങ്ങളിൽ വൈദ്യുതി വേലി സ്​ഥാപിക്കാനും ഉത്തരവിറക്കി. എന്നാല്‍, ഇതൊന്നും പ്രായോഗികമായില്ല. സ്ഥാപിക്കപ്പെട്ട വൈദ്യുതി വേലികളെല്ലാം അധികം വൈകാതെ തന്നെ തകര്‍ക്കപ്പെട്ടു. മാലിന്യമലയില്‍ നിന്ന് ഭക്ഷണം കിട്ടാതാകു​േമ്പാൾ സമീപത്തെ നെല്‍വയലിലേക്കും അവിടെനിന്ന് ഗ്രാമങ്ങളിലേക്കും കാട്ടാനകൾ ഇറങ്ങുന്നതും പതിവായിട്ടുണ്ട്​.


ശ്രീലങ്കയിൽ പ്രതിദിനം അഞ്ച്​ കോടി പ്ലാസ്​റ്റിക്​ മാലിന്യം സൃഷ്​ടിക്കപ്പെടുന്നുണ്ടെന്നാണ്​ കണക്ക്​. ലോകത്തെ പ്ലാസ്​റ്റിക്​ മാലിന്യ ഉൽപാദനത്തിൽ അഞ്ചാം സ്​ഥാനമാണ്​ ശ്രീലങ്കക്ക്​. ഇത്​ കുറക്കുന്നതിന്​ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്. നയപരമായ കാര്യങ്ങള്‍ നടപ്പാക്കുന്നതിലെ പാളിച്ചകള്‍ മൂലം ശ്രീലങ്കന്‍ വനാതിര്‍ത്തികളിലെ മാലിന്യ നിക്ഷേപങ്ങളില്‍ ഇപ്പോഴും പ്ലാസ്​റ്റിക്​ മാലിന്യമാണ് കൂടുതലായും എത്തുന്നത്​. ഈ അടിയന്തിര സാഹചര്യം മറികടക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് പരിസ്ഥിതി മന്ത്രി മഹീന്ദ അമരവീര പറയുന്നുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild lifesri lankan elephants eating plasticviral animal stories
News Summary - Herd of wild Sri Lankan elephants have begun eating plastic rubbish dumped near habitat
Next Story