Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആയിരത്തോളം...

ആയിരത്തോളം ഡ്രോണുകൾക്ക് പെർമിറ്റ്

text_fields
bookmark_border
ആയിരത്തോളം ഡ്രോണുകൾക്ക് പെർമിറ്റ്
cancel

റിയാദ്: വാണിജ്യ, വിനോദ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കാൻ ആയിരത്തോളം പെർമിറ്റുകൾ നൽകിയതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) വൃത്തങ്ങൾ അറിയിച്ചു. ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിനും രജിസ്​റ്റർ ചെയ്യുന്നതിനുമുള്ള ചട്ടങ്ങളുടെ സമഗ്രമായ ഒരു സംവിധാനം ഉടൻ പുറത്തിറക്കുമെന്ന് ഗാക വക്താവ് ഇബ്രാഹിം അൽറുസ മാധ്യമങ്ങളോട്​ പറഞ്ഞു. ഡ്രോണുകളുടെ ഉപയോഗം സംബന്ധിച്ച ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അൽറുസ മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഒരു ലക്ഷം റിയാൽ പിഴയും ഒരു വർഷം തടവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ലൈസൻസോ പെർമിറ്റോ ഇല്ലാതെ ഡ്രോണുകൾ പറത്തുന്നതും കുറ്റകരമാണ്​. ഡ്രോണുകളുടെ പ്രവർത്തനം ഉൾപ്പെടെ രജിസ്ട്രേഷനും ഓപറേഷൻ നിർദേശങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയാലും ശിക്ഷക്ക് കാരണമാകും. ഡ്രോണുകളുടെ ഇറക്കുമതിയും പ്രാദേശിക വിൽപനയും നിയന്ത്രിക്കുന്നതിന് ഉചിതമായ സംവിധാനം കണ്ടെത്താൻ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് അതോറിറ്റി നിലവിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അൽറുസ പറഞ്ഞു. രാജ്യത്തി​ൻെറ അതിർത്തി സർവേകൾക്കും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും ആകാശ ചിത്രങ്ങൾ എടുക്കുന്നതിനും വ്യവസായിക കാർഷിക വിള പരിശോധനകൾക്കും നിലവിൽ സൗദി അറേബ്യയിൽ ഡ്രോണുകൾ ഉപയോഗിച്ച് വരുന്നുണ്ടെന്നും അൽറുസ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#saudi news#drone#permitt
Next Story