കുന്നിൻ മുകളിലെ പറുദീസ; വരാം 'വൈത്തിരി റിസോർട്ടി'ലേക്ക്...
text_fieldsപ്രകൃതി ഭംഗിയുടെ പറുദീസയായ വൈത്തിരിയിലെ കുന്നിൻ മുകളിൽ എ.സി യും, ടി.വി യും, ഇൻ്റർനെറ്റുമില്ലാതെ വൈത്തിരി റിസോർട്ട് മുന്നോട്ട് വെക്കുന്നത് ഒരു അപൂർവ അനുഭവമാണ്. പ്രകൃതിയോട് ഇണങ്ങി ചേർന്ന് നാഗരികതയുടെ തിരക്കുകളെ പിന്നിലാക്കി കാടിന്റെ വന്യതയിൽ ശാന്തതയെ ആസ്വദിക്കാവുന്ന ഒരിടം. ഇന്ന് ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട ഇക്കോ-ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് 'വൈത്തിരി റിസോട്ട്.
1993 ൽ സ്ഥാപിതമായ വൈത്തിരി റിസോർട്ടിൻ്റെ സാരഥികൾ വയനാട്ടിലെ ടൂറിസം വിപ്ലവത്തിൻ്റെ തുടക്കക്കാരാണ്. 36 വില്ലകളും കോട്ടേജുകളും, നീന്തൽക്കുളം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളും, മഞ്ഞും കുളിരും കോടമഞ്ഞും ശാന്തസംഗീതം പൊഴിക്കുന്ന അരുവികളും ചേർന്ന് സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കുന്നു.
മരങ്ങൾ മുറിക്കാതെയാണ് വില്ലകളും കോട്ടേജുകളുടെയും നിർമാണം. ഡിജിറ്റൽ ഡീടോക്സ് (Digital Detox) ‘ടിവി വേണ്ട, എസി വേണ്ട, നെറ്റ്‌വർക്ക് പരിമിതം’ എന്ന ആശയമാണ് ഇവിടുത്തെ ആകർഷണം. ഇത് സഞ്ചാരികളെ പ്രകൃതിയുമായി കൂടുതൽ അടുപ്പിക്കുന്നു. 36 ഇക്കോ-ഫ്രണ്ട്‌ലി വില്ലകളും കോട്ടേജുകളുമാണ് വൈത്തിരി റിസോട്ടിനെ വ്യത്യസ്തമാക്കുന്ന മറ്റ് ഘടകങ്ങൾ.
13 പ്രൈവറ്റ് പൂൾ വില്ലകൾ ഇവിടുത്തെ ഏറ്റവും വലിയ ആകർഷണമാണ്. ഇതിൽ10 എണ്ണം ഹണിമൂൺസ്പെഷ്യലാണ് .2009 ഡിസംബറിൽ ഡെൻമാർക്കിലെ കോപ്പൻഹേഗനിൽ നടന്ന ലോക കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയിൽ, ഇന്ത്യ ടൂറിസം തങ്ങളുടെ ഇക്കോ-ടൂറിസം കാമ്പെയ്‌ന്റെ ഭാഗമായി ഉയർത്തിക്കാട്ടിയത് വൈത്തിരി റിസോർട്ടിന്റെ പ്രശസ്തമായ ട്രീ ഹൗസ്' (Tree House) ആയിരുന്നു. ഇന്ത്യയുടെ സുസ്ഥിര ടൂറിസത്തിന്റെ ആഗോള പ്രതീകമായി മാറാൻ വൈത്തിരിക്ക് കഴിഞ്ഞത് വലിയൊരു അംഗീകാരമാണ്. വ്യത്യസ്തമായ അഞ്ച് ട്രീ ഹൗസിൽ 4 എണ്ണം മുതിർന്നവർക്കും ഒന്ന് കുട്ടികൾക്കും പ്രത്യേകമായി സജ്ജീകരിച്ചതാണ്.
യാത്രാ പ്രേമികൾക്കായി,
പ്രകൃതിയുടെ മടിത്തട്ടിൽ ഒരു രാത്രി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് വൈത്തിരി റിസോർട്ട് മികച്ചൊരു അനുഭവമായിരിക്കും.
ബുക്കിങിന് +91 484 3124800 ഇമെയിൽ marketing@lezeldor.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

