പാചകവാതക വിലവർധനവിൽ മോദിയെ വിമർശിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: പാചകവാതക വിലവർധനവിൽ കേന്ദ്രത്തെ പഴിച്ച് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വില വർധനവ് മൂലം സർക്കാറിന്‍റെ വികസന പ്രസംഗങ്ങൾക്ക് അപ്പുറത്ത് ലക്ഷക്കണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ നിർബന്ധിതരായെന്നും രാഹുൽഗാന്ധി അഭിപ്രായപ്പെട്ടു.
'പ്രൈസ് ഹൈക്' എന്ന ഹാഷ്ടാഗോടെ ട്വിറ്ററിലാണ് രാഹുൽഗാന്ധി ഗ്യാസ് വില വർധനവിൽ കേന്ദ്ര സർക്കാറിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന വണ്ടി റിവേഴ്സ് ഗിയറിലാണെന്നും അതിൻറെ ബ്രേക്ക് നഷ്ട്ടപ്പെട്ടെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാറിന്‍റെ വാക് ചാതുര്യങ്ങളിൽ നിന്നും ഏറെ ദുരെയാണ് വികസനം. പാചകവാതക വില വർധനവ് മൂലം ലക്ഷകണക്കിന് കുടുംബങ്ങൾ അടുപ്പുകൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും രാഹുൽഗാന്ധി കൂട്ടിചേർത്തു.
ട്വീറ്റിനൊപ്പം ഒരു ന്യൂസ് റിപ്പോർട്ടിന്‍റെ സ്ക്രീൻഷോട്ട് കൂടി രാഹുൽ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ഗ്രാമങ്ങളിലും ഉൾപ്രദേശങ്ങളിലും 42 ശതമാനം പേർ എൽ.പി.ജി സിലിണ്ടറുകൾ ഉപേക്ഷിച്ച് വിറക് അടുപ്പുകൾ ഉപയോഗിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്ത പത്രമാധ്യമത്തിൻറെ സ്ക്രീൻ ഷോട്ടാണ് അദ്ദേഹം പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

