Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദ​ല്ല ഫ്ര​ഷ് ഔ​ട്ട്...

ദ​ല്ല ഫ്ര​ഷ് ഔ​ട്ട് ലെ​റ്റ്‌ സ​ലാ​ല സ​ഹ​ൽ​നൂ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
ദ​ല്ല ഫ്ര​ഷ് ഔ​ട്ട് ലെ​റ്റ്‌ സ​ലാ​ല സ​ഹ​ൽ​നൂ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel
camera_alt

അ​ൽ ദ​ല്ല ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സി​ന്റെ റീ​ട്ടെ​യി​ൽ ഔ​ട്ട് ലെ​റ്റാ​യ ‘ദ​ല്ല ഫ്ര​ഷ്’ സ​ലാ​ല സ​ഹ​ൽ​നൂ​ത്തി​ൽ പൗ​ര​പ്ര​മു​ഖ​ൻ അ​ഹ​്മ​ദ്‌ സൈ​ദ്‌ അ​ലി ആ​ത്തി​ഫ്‌ അ​ൽ യാ​ഫി​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

സ​ലാ​ല: ഒ​മാ​നി​ലെ പ്ര​മു​ഖ പ​ഴം പ​ച്ച​ക്ക​റി മൊ​ത്ത വി​ത​ര​ണ​ക്കാ​രാ​യ അ​ൽ ദ​ല്ല ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സി​ന്റെ റീ​ട്ടെ​യി​ൽ ഔ​ട്ട് ലെ​റ്റാ​യ ‘ദ​ല്ല ഫ്ര​ഷ്’ സ​ലാ​ല സ​ഹ​ൽ​നൂ​ത്തി​ൽ പ്രൗ​ഢ​മാ​യ ച​ട​ങ്ങി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. അ​ബു ത​ഹ്നൂ​ന് സ​മീ​പ​ത്താ​യി ആ​രം​ഭി​ച്ച ഔ​ട്ട് ലെ​റ്റി​ന്റെ ഉ​ദ്ഘാ​ട​നം പൗ​ര​പ്ര​മു​ഖ​ൻ അ​ഹ​്മദ്‌ സൈ​ദ്‌ അ​ലി ആ​ത്തി​ഫ്‌ അ​ൽ യാ​ഫി​യി നി​ർ​വ​ഹി​ച്ചു. ചെ​യ​ർ​മാ​ൻ ക​ബീ​ർ ക​ണ​മ​ല, അ​ലി ഈ​സ അ​ലി അ​ൽ മ​ർ​ദൂ​ഫ്, പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. സ​ലാ​ല​യി​ൽ ദ​ല്ല ഫ്ര​ഷി​ന്റെ മൂ​ന്നാ​മ​ത്തെ ഔ​ട്ട് ലെ​റ്റാ​ണ് സ​ഹ​ൽ​നൂ​ത്തി​ൽ തു​റ​ന്ന​ത്.

ക​ട്ട് ഫ്രൂ​ട്സും ഫ്രൂ​ട്ട് ബാ​സ്ക​റ്റും ഫ്രൂ​ട്ട്സ് കാ​ർ​വി​ങ്ങു​മാ​ണ് ഇ​വി​ടത്തെ പ്ര​ത്യേ​ക​ത. ഡേ​റ്റ്സ്‌ ആ​ൻ​ഡ് ന​ട്സ് ചോ​ക്ലേ​റ്റ്സ് എ​ന്നി​വ​യു​ടെ വി​പു​ല ശേ​ഖ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്‌. ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​നി​ന്നു​ള്ള വി​ജ​യി​ക്ക് ഐ​ഫോ​ൺ 17 സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ഉ​ദ്ഘാ​ട​ന ഓ​ഫ​റും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ വീ​ക്കെ​ൻ​ഡ് സ്പെ​ഷ​ൽ ഓ​ഫ​ർ എ​ല്ലാ ഔ​ട്ട് ലെ​റ്റി​ലും ല​ഭ്യ​മാ​ണ്. ഉ​ദ്‌​ഘാ​ട​ന ച​ട​ങ്ങി​ൽ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷ​ഹീ​ർ ക​ണ​മ​ല, സ​മീ​ർ അ​ഹ്മ​ദ് ക​ണ​മ​ല മ​റ്റു പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Dalla Fresh Outlet begins operations in Salalah Sahalnut
Next Story