Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിമാനത്തിന്റെ ഉയിർത്തെഴുന്നേൽപ്; അതിർത്തികളിൽ തുളുഫലകങ്ങൾ ഉയർന്നു

text_fields
bookmark_border
അഭിമാനത്തിന്റെ ഉയിർത്തെഴുന്നേൽപ്; അതിർത്തികളിൽ തുളുഫലകങ്ങൾ ഉയർന്നു
cancel
camera_alt

ദ​ക്ഷി​ണ ക​ന്ന​ട ജി​ല്ല​യി​ൽ അ​ധി​കാ​രി​ബെ​ട്ടു പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച തു​ളു​ബോ​ർ​ഡ്

കാസർകോട്: അടിച്ചമർത്തപ്പെട്ട കീഴാള ഭാഷക്ക് ഉയിർപ്പിന്റെ ശിലാഫലകങ്ങൾ അതിർത്തികളിൽ ഉയർന്നു. കർണാടക സർക്കാർ തുളു ഭാഷയെ ഔദ്യോഗിക രണ്ടാംഭാഷയായി പരിഗണിച്ചതോടെയാണ് നൂറ്റാണ്ടുകളായി ലിപിയും സംസാരവും നഷ്ടപ്പെട്ട തുളു ഭാഷ ജീവിതത്തിലേക്ക് തിരിച്ചുകയറുന്നത്. കർണാടക സർക്കാറിന്റെ അംഗീരമായതോടെ കാസർകോട് ഉൾപ്പെടെ തൗളവ ഗ്രാമങ്ങളിൽ ഉണർവ് പ്രകടമാകുന്നു. ഇതിന്റെ ആദ്യ സൂചനയെന്ന നിലയിൽ ആ ഭാഷയുടെ തനത് ലിപിയിൽ ആദ്യമായി ഔദ്യോഗിക നാമഫലകം സ്ഥാപിച്ച് അതിർത്തിയിലെ അധികാരിബെട്ടു ഗ്രാമപഞ്ചായത്ത് മാതൃകയായി.

നിലവിൽ 40 ഓളം സ്കൂളുകളിൽ തുളു രണ്ടാംഭാഷയാണ്. അവഗണിക്കപ്പെട്ട ഈ രണ്ടാംഭാഷ ഇനി ഉഡുപ്പി, ദക്ഷിണ കന്നട, കാസർകോട് ജില്ലകളിൽ അഭിമാനത്തോടെ തല ഉയർത്തിനിൽക്കും. ക്രമേണ ഭാഷാപരമായ ഉയർച്ച തുളുവിനുണ്ടാകുമെന്ന് കർണാടക തുളു അക്കാദമി ചെയർമാൻ താരനാഥ് കാപ്പിക്കാട് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. 1000 സ്കൂളുകളിലെങ്കിലും തുളു ഭാഷ ഔദ്യോഗികമായി പഠിപ്പിക്കാൻ കഴിയും.

ജില്ല, താലൂക്കുകളിൽ തുളു പരിഭാഷകരെ നിയമിക്കും. ഗ്രാമ പഞ്ചായത്തുകളിലെ യോഗങ്ങളിൽ തുളുവിൽ സംസാരിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്യും. അറിയിപ്പുകളും പൊതുവിജ്ഞാപനങ്ങളും കന്നടയോടൊപ്പം തുളുവിലും പുറത്തിറങ്ങും. ‘ഏറ്റവും ജനകീയമായിരുന്ന തുളു ഇക്കേരി രാജാക്കന്മാരുടെയും ടിപ്പുവിന്റെ ഭരണത്തിലുമായിരുന്ന ബ്രാഹ്മണ മന്ത്രിമാരാലും പാർശ്വവത്കരിക്കപ്പെടുകയായിരുന്നുവെന്ന് ഭാഷാ ഗവേഷകനായ നിസാർ പെറുവാട് പറഞ്ഞു. കാസർകോട് ഉൾപ്പെട്ട ദക്ഷിണ കന്നടയിലെ എല്ലാ ആധാരങ്ങളും കന്നടയിലായിരുന്നു. ലിപി അന്യമായതോടെ തുളു കന്നട ലിപി സ്വീകരിച്ചു. നാട്ടുപാതകളുടെയും പൊതുസ്ഥലങ്ങളുടെയും പേരുകൾ കന്നടക്കൊപ്പം തിഗളാരി/തുളു ലിപിയിലും സ്ഥാപിക്കപ്പെടും ഇതിന്റെ ഭാഗമാണ് ദക്ഷിണ കന്നട ജില്ലയിൽ തെരുവുകളുടെ പേരുകൾ തുളു ലിപിയിൽ ബോർഡുകളാക്കി സ്ഥാപിച്ച ആദ്യ പഞ്ചായത്തായി അധികാരിബെട്ടു മാറിയത് -അദ്ദേഹം പറഞ്ഞു. ക്ഷിണേന്ത്യയിൽ ദ്രാവിഡ ഭാഷാ കുടുംബത്തിൽ തമിഴ് കഴിഞ്ഞാൽ ഏറ്റവും പുരാതനമായ വേരുകളുള്ള തുളു, കന്നടയെക്കാളും മലയാളത്തേക്കാളും മുന്നിലായിരുന്നു.

എന്നാൽ, ഭരണാധികാരികളുടെയോ രാജകൊട്ടാരങ്ങളുടെയോ ഔദ്യോഗിക സംരക്ഷണം ലഭിക്കാതെ പോയതും, സാധാരണക്കാരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും മാത്രം സംസാരഭാഷയായി നിലനിന്നതും കാരണം തുളുവിന്റെ തനത് ലിപി ക്രമേണ ലിഖിത രൂപങ്ങളിൽനിന്ന് പിന്തള്ളപ്പെട്ടുപോയി. കാലക്രമേണ തുളു സംസാരിക്കാൻ കന്നട ലിപിയെ ആശ്രയിക്കേണ്ട അവസ്ഥയും വന്നു. നിലച്ചുപോയ ഇനി തുളുഭാഷാവാദം ശക്തമായിതിരിച്ചുവന്നേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tulu Script Returns To Public Signboards
Next Story