Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightThrissur Pooram 2022chevron_rightനാടകോത്സവ വേദിയിലെ...

നാടകോത്സവ വേദിയിലെ പൊലീസ് അതിക്രമം; സംഗീത നാടക അക്കാദമി മാപ്പ് പറയണമെന്ന്

text_fields
bookmark_border
നാടകോത്സവ വേദിയിലെ പൊലീസ് അതിക്രമം; സംഗീത നാടക അക്കാദമി മാപ്പ് പറയണമെന്ന്
cancel

തൃ​ശൂ​ർ: അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന ദി​വ​സം സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി വ​ള​പ്പി​ൽ അ​ര​ങ്ങേ​റി​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തെ പി​ന്തു​ണ​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ​നി​ന്ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ൾ പി​ൻ​മാ​റ​ണ​മെ​ന്നും നാ​ട​ക​പ്ര​വ​ർ​ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ന​ട​ത്തി​യ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് മാ​പ്പ് പ​റ​യ​ണ​മെ​ന്നും കോ​ഗ്നി​സെ​ന്റ് പ​പ്പെ​റ്റ് തി​യ​റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

നാ​ട​കോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന ദി​വ​സം രാ​​ത്രി സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി വ​ള​പ്പി​ൽ ഒ​രു​മി​ച്ചു​കൂ​ടി​യ നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ അ​വി​ടെ​യി​രു​ന്ന് പാ​ട്ട് പാ​ട​വെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​നി​താ നാ​ട​ക പ്ര​വ​ർ​ത്ത​ക​രോ​ട​ട​ക്കം ആ​ക്രോ​ശി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ പൊ​ലീ​സി​നെ പി​ന്തു​ണ​ച്ച് അ​ക്കാ​ദ​മി ഔ​ദ്യോ​ഗി​ക ഫെ​യ്സ് ബു​ക്ക് പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പോ​സ്റ്റു​ക​ൾ ത​ങ്ങ​ളെ പ്ര​തി​സ്ഥാ​ന​ത്ത് നി​ർ​ത്തി​ക്കൊ​ണ്ടു​ള്ള​താ​ണെ​ന്ന് കോ​ഗ്നി​സെ​ന്റ് പ​പ്പെ​റ്റ് തി​യ​റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. മ​ല​യാ​ള നാ​ട​ക​ങ്ങ​ളെ​യും നാ​ട​ക പ്ര​വ​ർ​ത്ത​ക​രെ​യും അ​പ​മാ​നി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് അ​ക്കാ​ദ​മി കൈ​ക്കൊ​ണ്ട​തെ​ന്നും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പൊ​ലീ​സി​നെ​തി​രെ​യ​ട​ക്കം നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ, അ​ലി​യാ​ർ അ​ലി, ഉ​സ്മാ​ൻ ഗു​രു, മാ​ളു ആ​ർ. ദാ​സ്, സ​നോ​ജ് മാ​മോ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur NewsPolice violenceSangeetha Nataka Academy
News Summary - Police violence at theater festival venue; Sangeetha Nataka Academy should apologize
Next Story