Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോൽപ്പാവ കൂത്ത് അരങ്ങിലേക്ക് ചുവടുവെച്ച് ഇഷാനും ഇവാനും

text_fields
bookmark_border
തോൽപ്പാവ കൂത്ത് അരങ്ങിലേക്ക് ചുവടുവെച്ച് ഇഷാനും ഇവാനും
cancel
camera_alt


ഇഷാൻ കൃഷ്ണയും ഇവാൻ കൃഷ്ണയും തോൽപ്പാവ കൂത്ത് അവതരണത്തിൽ


ഒറ്റപ്പാലം: പാരമ്പര്യ പെരുമയുടെ കരുത്തുമായി തോൽപ്പാവക്കൂത്തിന്റെ അരങ്ങിലേക്ക് കന്നി ചുവട് വെച്ചിരിക്കുകയാണ് കുരുന്നുകളായ ഇഷാൻ കൃഷ്ണയും ഇവാൻ കൃഷ്ണയും. പാരമ്പര്യ കലയുടെ തിരിനാളം അടുത്ത തലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ കൂനത്തറ തോൽപ്പാവ കൂത്ത് കലാകേന്ദ്രത്തിൽ എട്ട് വയസ്സുകാരൻ ഇഷാൻ കൃഷ്ണയുടെയും അഞ്ച് വയസ്സുകാരൻ ഇവാൻ കൃഷ്ണയും അരങ്ങേറ്റം കുറിച്ചു.

തോൽപ്പാവക്കൂത്ത് ആചാര്യനും പത്മശ്രീ ജേതാവുമായ രാമചന്ദ്ര പുലവരുടെ ശിക്ഷണത്തിലാണ് പേരക്കുട്ടികളായ കുരുന്ന് സഹോദരങ്ങൾ അനുഷ്ടാന കലയുടെ ബാലപാഠങ്ങൾ അഭ്യസിച്ചുവരുന്നത്. വാണിയംകുളം സാധി സെൻട്രൽ സ്കൂളിലെ മൂന്നാം ക്ലാസിലാണ് ഇഷാൻ കൃഷ്ണ. യു.കെ.ജിയിലാണ് ഇവാൻ കൃഷ്ണ.

തോൽപ്പാവക്കൂത്തിന്റെ പ്രാരംഭ പരിശീലനഘട്ടങ്ങളായ ചൊല്ലിയാട്ടം, കളരിച്ചിന്ത്, ഗണപതി വന്ദനം തുടങ്ങിയവയാണ് ഇരുവരും ഇപ്പോൾ അഭ്യസിച്ചുവരുന്നത്. പാവകളുടെ താളത്തിലും ചലനത്തിലും സംഭാഷണ ശകലങ്ങളിലും ഒളിഞ്ഞിരിക്കുന്ന കലയുടെ വിസ്മയലോകം അവർക്ക് മുന്നിൽ ഇളം പ്രായത്തിൽ തന്നെ തുറന്നിട്ടിരിക്കയാണ്.

രാജീവ് പുലവറുടെയും അശ്വതിയുടെയും മക്കളാണ് ഇഷാൻ കൃഷ്ണയും ഇവാൻ കൃഷ്ണയും. കുടുംബത്തിന്റെ കലാപാരമ്പര്യം പുതിയ തലമുറയിലേക്കും പകരണമെന്ന ലക്ഷ്യത്തോടെ ചെറുപ്പം മുതൽതന്നെ തോൽപ്പാവക്കൂത്തിന്റെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young Kids Debut Tholpavakoothu Art
Next Story