‘ഇ.എം.എസിന്റെ ലോകം’; ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ
text_fieldsപെരിന്തൽമണ്ണ: ‘ഇ.എം.എസിന്റെ ലോകം’ ദ്വിദിന ദേശീയ സെമിനാർ പെരിന്തൽമണ്ണയിൽ ജൂൺ 13, 14 തീയതികളിൽ നടത്തും. സ്വാഗതസംഘ രൂപവത്കരണ യോഗം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ ഷിഫ കൺവെൻഷൻ സെന്ററിൽ നടക്കുന്ന സെമിനാറിൽ ഒരേസമയം രണ്ടു വേദികളിലായി വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യും. പ്രതിനിധികൾ 500 രൂപ രജിസ്ട്രേഷൻ ഫീസ് നൽകി രജിസ്റ്റർ ചെയ്യണം.
വി. ശശികുമാർ സെമിനാർ പരിപാടികളെക്കുറിച്ച് വിശദീകരിച്ചു. വി. രമേശൻ സ്വാഗതസംഘം ഭാരവാഹികളുടെ പാനൽ അവതരിപ്പിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: വി. ശശികുമാർ (ചെയർ), വി. രമേശൻ (ജന. കൺ), ഇ. രാജേഷ് (ട്രഷ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

