Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഗ്രന്ഥശാലകളെ...

ഗ്രന്ഥശാലകളെ കൈപ്പിടിയിലാക്കാൻ കേ​ന്ദ്രം ശ്രമിക്കുന്നെന്ന്​ മുഖ്യമന്ത്രി ​

text_fields
bookmark_border
ഗ്രന്ഥശാലകളെ കൈപ്പിടിയിലാക്കാൻ കേ​ന്ദ്രം ശ്രമിക്കുന്നെന്ന്​ മുഖ്യമന്ത്രി    ​
cancel

തിരുവനന്തപുരം: ഭരണഘടന ഭേദഗതിയിലൂടെ ഗ്രന്ഥശാലകളെ കൈപ്പിടിയിലാക്കാൻ കേ​ന്ദ്രം ശ്രമിക്കുന്നെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രന്ഥശാലകളിലൂടെ സംഘ്​പരിവാർ ആശയപ്രചാരണത്തിനാണ്​ നീക്കം. സംസ്ഥാന ലൈബ്രറി കൗൺസിൽ മുഖമാസികയായ ‘ഗ്രന്ഥലോക’ത്തിന്‍റെ ഒരുവർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാടിന്‍റെയും ജനങ്ങളുടെയും ഐക്യം തകർക്കാൻ ഇരുട്ടിന്‍റെ ശക്തികൾ ശ്രമിക്കുന്നു. ഗാന്ധിജി വധിക്കപ്പെട്ടെന്ന്​ പ്രതിപാദിക്കുന്ന ഭാഗം പോലും പാഠപുസ്​തകങ്ങളിൽനിന്ന്​ നീക്കുന്ന കാലമാണിത്​. അന്ധവിശ്വാസങ്ങൾ തിരികെ കൊണ്ടുവരാൻ നോക്കുന്നതിനെതിരായ ആയുധമാണ്​ വായനയെന്നും മുഖ്യമ​ന്ത്രി പറഞ്ഞു.

മന്ത്രി ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. ഗ്രന്ഥലോകം മുൻ പത്രാധിപർ ഡോ. ജോർജ്​ ഓണക്കൂറിനെ ചടങ്ങിൽ ആദരിച്ചു. പ്ലാറ്റിനം ജൂബിലി ​ആഘോഷങ്ങളു​ടെ ഭാഗമായി ആലപ്പുഴയിൽ ലിറ്റററി ഫെസ്റ്റും കോഴിക്കോട്ട്​​ ദേശീയ സാഹിത്യോത്സവവും സംഘടിപ്പിക്കാൻ ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministercenter governmentlibraries in Kerala
News Summary - The Chief Minister said that the Center is trying to control the libraries
Next Story