Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightകോലഴിയിലെ കൊട്ടകക്ക്​...

കോലഴിയിലെ കൊട്ടകക്ക്​ പത്താണ്ട്; വാ​യ​ന​പ്പു​രയിലൂടെ ലോ​ക​സി​നി​മ​ ജാ​ല​കം തു​റ​ന്നു​വെ​ക്കു​മ്പോ​ൾ

text_fields
bookmark_border
കോലഴിയിലെ കൊട്ടകക്ക്​ പത്താണ്ട്; വാ​യ​ന​പ്പു​രയിലൂടെ ലോ​ക​സി​നി​മ​ ജാ​ല​കം തു​റ​ന്നു​വെ​ക്കു​മ്പോ​ൾ
cancel

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ​നി​ന്ന് ഏ​ഴ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള കോ​ല​ഴി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​ക്ക് ഒ​രു പ്ര​ത്യേ​ക​ത​യു​ണ്ട്. മാ​സ​ത്തി​ലെ ഒ​രു ഞാ​യ​റാ​ഴ്ച ഈ ​വാ​യ​ന​പ്പു​ര സി​നി​മ കൊ​ട്ട​ക​യാ​ണ്. ന​ല്ല സി​നി​മ​ക​ളെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് ഒ​ത്തു​ചേ​രാ​നു​ള്ള ഇ​ടം. ഇ​വി​ട​ത്തെ സ്ക്രീ​നി​ൽ ലോ​ക​സി​നി​മ​ക​ളു​ടെ ജാ​ല​കം തു​റ​ന്നു​വെ​ക്കു​മ്പോ​ൾ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും വീ​ട്ട​മ്മ​മാ​രും കു​ട്ടി​ക​ളു​മൊ​ക്കെ മു​ട​ങ്ങാ​തെ ഊ​ഴ​മി​ട്ടി​രി​ക്കും. ഇം​ഗ്ലീ​ഷോ ഹി​ന്ദി​യോ മ​റാ​ത്തി​യോ സ്പാ​നി​ഷോ ഇ​റാ​നി​യ​നോ ഒ​ന്നും ഇ​വ​ർ​ക്ക് പ്ര​ശ്ന​മ​ല്ല. കാ​ര​ണം പ്ര​ദ​ർ​ശ​നം മ​ല​യാ​ളം സ​ബ്ടൈ​റ്റി​ലോ​ടെ​യാ​ണ്. നാ​ട്ടു​കാ​ർ ഈ ​ശീ​ലം തു​ട​ങ്ങി​യി​ട്ട് പ​ത്തു​​വ​ർ​ഷ​മാ​കു​ന്നു. മു​ട​ക്ക​മി​ല്ലാ​തെ എ​ല്ലാ മാ​സ​വും നാ​ട്ടു​കാ​ർ​ക്ക് മു​മ്പി​ൽ സി​നി​മ എ​ത്തു​ന്നു​ണ്ട്. അ​വ​ർ അ​തി​ൽ ആ​ഹ്ലാ​ദി​ക്കു​ന്നു​മു​ണ്ട്.

കോ​ല​ഴി വാ​യ​ന​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ​യാ​ണ് സി​നി​മ കൊ​ട്ട​ക​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. ഒ​രു നാ​ടി​നെ വാ​യ​ന​ശാ​ല​യി​ലേ​ക്ക് എ​ങ്ങ​നെ തി​രി​കെ കൊ​ണ്ടു​വ​രാ​മെ​ന്ന ചി​ന്ത​യാ​ണ് ‘കോ​ല​ഴി സി​നി​മ കൊ​ട്ട​ക’ എ​ന്ന ആ​ശ​യ​ത്തി​ലെ​ത്താ​നി​ട​യാ​ക്കി​ത്. ന​ല്ല സി​നി​മ​ക​ളെ ഭാ​ഷാ​വ്യ​ത്യ​സ​മി​ല്ലാ​തെ, ഭാ​ഷ​യു​ടെ സ​ങ്കീ​ർ​ണ​ത​ക​ളു​ടെ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ അ​വ​ത​രി​പ്പി​ക്കു​ക. അ​തി​ന് ന​ല്ല വ​ഴി മ​ല​യാ​ളം സ​ബ്ടൈ​റ്റി​ലു​ക​ൾ ആ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ച​റി​ഞ്ഞു. മ​ല​യാ​ളം സ​ബ്ടൈ​റ്റി​ലു​ക​ൾ ത​യാ​റാ​ക്കു​ന്ന കൂ​ട്ടാ​യ്മ​ക​ൾ അ​തി​ന് സ​ഹാ​യി​ച്ചു. ഇ​പ്പോ​ൾ നൂ​റാ​മ​ത് പ്ര​ദ​ർ​ശ​ന​ത്തി​ലെ​ത്തു​മ്പോ​ൾ അ​താ​ണ് കോ​ല​ഴി സി​നി​മ കൊ​ട്ട​ക​യെ വേ​റി​ട്ടു​നി​റു​ത്തു​ന്ന​തും.

2016 ഫെ​ബ്രു​വ​രി​യി​ലാ​യി​രു​ന്നു ആ​ദ്യ പ്ര​ദ​ർ​ശ​നം. ആ​ളു​ക​ളെ തു​ട​ർ​ച്ച​യാ​യി സി​നി​മ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു വെ​ല്ലു​വി​ളി. സ്ത്രീ​ക​ളും വീ​ട്ട​മ്മ​മാ​രും വ​യോ​ധി​ക​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥി​രം പ്രേ​ക്ഷ​ക​രാ​യ​ത് പ്ര​വ​ർ​ത്ത​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​ധാ​ര സി​നി​മ​ക​ൾ മാ​ത്ര​മേ കാ​ണാ​ൻ അ​വ​സ​രം കി​ട്ടു​ന്നു​ള്ളൂ. ലോ​ക സി​നി​മ​ക​ൾ അ​വ​ർ​ക്ക് കേ​ട്ട​റി​വ് മാ​ത്ര​മേ​യു​ള്ളൂ. അ​വ​ർ​ക്ക് കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​കി​ല്ല. പു​തു​സി​നി​മ​ക​ൾ മാ​ത്ര​മ​ല്ല പ​ഴ​യ ക്ലാ​സി​ക് സി​നി​മ​ക​ൾ പോ​ലും അ​വ​ർ​ക്ക് മു​മ്പി​ലെ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ഞ​ങ്ങ​ളു​​ടെ ല​ക്ഷ്യം -സി​നി​മ കൊ​ട്ട​ക​യു​ടെ അ​ണി​യ​റ​ശി​ൽ​പി​ക​ൾ പ​റ​യു​ന്നു.

കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്നു​ള്ള പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലെ ടെ​റ​സും മു​ട്ടു​പ്പാ​വും സി​നി​മ പ്ര​ദ​ർ​ശ​ന കേ​ന്ദ്ര​ങ്ങ​ളാ​യി. അ​വ​ധി​ക്കാ​ല ച​ല​ച്ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ കോ​ല​ഴി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള മ​ട്ടു​പ്പാ​വു​ക​ളി​ലാ​യി​രു​ന്നു സം​ഘ​ടി​പ്പി​ച്ച​ത്. ക​ലാ​മൂ​ല്യ​മു​ള്ള ച​ല​ച്ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും അ​വ ച​ര്‍ച്ച ചെ​യ്യാ​നും വേ​ദി​യൊ​രു​ക്കി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ. കെ.​ബി. മ​ധു​സൂ​ദ​ന​ൻ, പി.​പി. പ്ര​ശാ​ന്ത്, കെ.​കെ. ആ​ന​ന്ദ്, എ​സ്.​എ​ൻ. പോ​റ്റി, വി. ​ര​മേ​ഷ്, സി. ​അ​ജി​ത​ൻ എ​ന്നി​വ​രാ​ണ് സി​നി​മ കൊ​ട്ട​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത്.

ഫി​ലിം സൊ​സൈ​റ്റി ഫെ​ഡ​റേ​ഷ​ൻ അം​ഗ​മാ​യ സി​നി​മ കൊ​ട്ട​ക​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കോ​ല​ഴി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും ല​ഭി​ക്കു​ന്നു. വി​വി​ധ വാ​യ​ന​ശാ​ല​ക​ളി​ൽ പ്ര​ദ​ർ​ശ​ന​ത്തി​ന് സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സാ​ഹ​ച​ര്യ​വും ഒ​രു​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് കോ​ല​ഴി സി​നി​മ കൊ​ട്ട​ക ഇ​പ്പോ​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. സി​നി​മ​പ്ര​ദ​ർ​ശ​ന സ​ഹാ​യ​ങ്ങ​ൾ ചെ​യ്യാ​നും സി​നി​മ വി​ദ്യാ​ഭ്യാ​സം പ​ക​രാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി. സി​നി​മ​യെ​ക്കു​റി​ച്ച​റി​യാ​ന്‍ കൂ​ടു​ത​ല്‍ ചെ​റു​പ്പ​ക്കാ​ര​ത്തെു​ന്നു എ​ന്ന​താ​ണ് സ​മാ​ന്ത​ര സി​നി​മ പ്ര​ദ​ര്‍ശ​ന​ങ്ങ​ളെ സ​മ്പു​ഷ്ട​മാ​ക്കു​ന്ന​ത്. വെ​റു​മൊ​രു താ​ല്‍പ​ര്യ​ത്തി​ന്റെ പു​റ​ത്ത​ല്ല എ​ന്ന​തും അ​വ​ര്‍ ഏ​റെ പ​ഠ​നാ​ത്മ​ക​മാ​യി സി​നി​മ​യെ സ​മീ​പി​ക്കു​ന്നു​വെ​ന്ന​തും പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​താ​ണ്. സി​നി​മ കൊ​ട്ട​ക എ​ന്ന സി​നി​മ ആ​സ്വാ​ദ​ക വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യും പ്ര​വ​ർ​ത്ത​ക​ർ കൈ​കാ​ര്യം ചെ​യ്യു​ന്നു.

നൂ​റാ​മ​ത് പ്ര​ദ​ർ​ശ​ന​വും ശി​ൽ​പ​ശാ​ല​യും 19ന്

​കോ​ല​ഴി സി​നി​മ കൊ​ട്ട​ക നൂ​റാ​മ​ത് സി​നി​മ പ്ര​ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ന്യ​ഭാ​ഷ സി​നി​മ​ക​ള്‍ക്ക് മ​ല​യാ​ളം സ​ബ്‌​ടൈ​റ്റി​ല്‍ ത​യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത​ല ശി​ല്‍പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ജൂ​ലൈ 19ന് ​തൃ​ശൂ​ര്‍ സാ​ഹി​ത്യ അ​ക്കാ​ദ​മി ച​ങ്ങ​മ്പു​ഴ ഹാ​ളി​ൽ രാ​വി​ലെ 9.30നാ​ണ് ശി​ല്‍പ​ശാ​ല. പ​യ്യ​ന്നൂ​ർ ഓ​പ​ൺ ഫ്രെ​യിം ച​ല​ച്ചി​ത്ര പ്ര​വ​ര്‍ത്ത​ക​ന്‍ ആ​ര്‍. ന​ന്ദ​ലാ​ല്‍ നേ​തൃ​ത്വം ന​ല്‍കും. വൈ​കീ​ട്ട് നാ​ലി​ന് പ്ര​ദ​ർ​ശ​നാ​ഘോ​ഷം ഗാ​ന​ര​ച​യി​താ​വ് റ​ഫീ​ഖ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ‘സി​നി​മ​യും മ​ത​നി​ര​​പേ​ക്ഷ​ത​യും’ വി​ഷ​യ​ത്തി​ൽ ഡോ. ​കെ.​പി.​എ​ൻ. അ​മൃ​ത സം​സാ​രി​ക്കും. തു​ട​ർ​ന്ന് സ്പാ​നി​ഷ് സി​നി​മ ‘കേ​ലേ മാ​ലാ​ഖ’ മ​ല​യാ​ളം സ​ബ്ടൈ​റ്റി​ലോ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കും. ഫോ​ൺ: 94463 35838.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:libraryFilm Screeningworld cinemaThrissur
News Summary - Ten years which brought world cinema to the Kottakkal Kolazhi
Next Story