ബി.ബി.സി റെയ്ഡിനെ കോഴിക്കഥ പറഞ്ഞ് ട്രോളി സ്വാമീ സന്ദീപാനന്ദഗിരി
text_fieldsപ്രധാനമന്ത്രിക്കെതിരായ ഡോക്യൂമെന്ററി വിവാദമായതിനെ തുടർന്ന് ബി.ബി.സി ഓഫീസിൽ ഇ.ഡി നടത്തുന്ന റെയ്ഡിനെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. കോഴിക്കഥ പറഞ്ഞാണ് ട്രോൾ. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലാണീ പരിഹാസം.
പോസ്റ്റിന്റെ പൂർണരൂപം:
ഒരിക്കലൊരു കോഴിഫാമ് നടത്തുന്നയാൾ പ്രധാനമന്ത്രിയെ വിമർശിച്ചു!
ഏതാനും ദിവസങ്ങൾക്ക് ശേഷം അയാളുടെ ഫാമിൽ കേന്ദ്ര മൃഗസംരക്ഷണ പക്ഷിപരിപാലന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയകൂട്ടത്തിൽ കോഴികൾക്ക് ഭക്ഷണമായി എന്താണ് നൽകുന്നതെന്ന് ആരാഞ്ഞു.
എന്റെ കോഴികൾ സ്വയം ഭക്ഷണം കണ്ടെത്തി നൈസർഗികമായ ജീവിതം നയിക്കുന്നുവെന്ന് ഫാം ഉടമ പറഞ്ഞു;
കോഴികളെ പട്ടിണിക്കിട്ട് പീഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ ഫാം ഉടമക്കെതിരെ കേസ് ചാർജ് ചെയ്തു.
ആഴ്ചകൾക്ക് ശേഷം ഇൻകം ടാക്സ് ഉദ്യോഗസ്ഥർ വരവുചിലവ് പരിശോധന നടത്തിയകൂട്ടത്തിൽ കോഴികളുടെ ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഫാമുടമ പറഞ്ഞു എന്റെ കോഴികൾ എനിക്ക് എന്റെ സ്വന്തം മക്കളെപ്പോലെയാണ് ഞാനവർക്ക് അണ്ടിപ്പരിപ്പും ബദാം പരിപ്പും കുങ്കുമപ്പുവിൽ ചേർത്ത് പൊടിച്ച് നൽകുമെന്ന്!
കള്ളപ്പണം വെളുപ്പിക്കലും രാജ്യദ്രോഹവുമാണ് ഫാമുടമയുടെ പേരിലുള്ള പുതിയ കേസ്.
നാലുദിവസത്തിനുശേഷം വന്നത് എൻ ഐ എ ആയിരുന്നു.
പഴയ അതേ ചോദ്യത്തിനുത്തമായി ഫാം ഉടമ പറഞ്ഞു;
ഞാൻ എന്നും രാവിലെ കോഴികൾക്ക് ഒരോരുത്തർക്കും 5 രൂപ വീതം നൽകും അവർക്ക് ഇഷ്ടമുള്ളത് അവർ വാങ്ങി കഴിക്കും.
പുതിയ നോട്ടീസ് കാത്ത് …………
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

