ഛത്തീസ്ഗഢിലെയും അന്തമാനിലെയും കേന്ദ്രങ്ങൾ യുനെസ്കോയുടെ താൽക്കാലിക പൈതൃക പട്ടികയിൽ
text_fieldsന്യൂഡൽഹി: അന്തമാൻ നികോബാർ ദ്വീപുകളിലെ 'കാർസ്റ്റ്-മഡ് വോൾക്കാനോ കോംപ്ലക്സ് ഓഫ് ബാരതാംഗ്', ഛത്തീസ്ഗഢിലെ 'സിർപ്പൂർ കൾച്ചറൽ ആൻഡ് ആർക്കിയോളജിക്കൽ ലാൻഡ്‌സ്‌കേപ്പ്' എന്നിവ ഉൾപ്പെടെ മൂന്ന് പുതിയ കേന്ദ്രങ്ങൾ ഇന്ത്യയുടെ യുനെസ്കോ (UNESCO) ലോക പൈതൃക താൽക്കാലിക പട്ടികയിൽ ഉൾപ്പെടുത്തി.
അന്തമാനിൽ തന്നെയുള്ള 'അന്തമാൻ സബ്ഡക്ഷൻ വോൾക്കാനോസ്: നർക്കോണ്ടം & ബാരൻ ഐലൻഡ്സ്' ആണ് പട്ടികയിൽ ഇടംപിടിച്ച മൂന്നാമത്തെ കേന്ദ്രം. ലോക പൈതൃക പദവിക്ക് പരിഗണിക്കുന്നതിന് മുമ്പായി ഒരു കേന്ദ്രത്തെ ആദ്യം യുനെസ്കോയുടെ താൽക്കാലിക പട്ടികയിലാണ് ഉൾപ്പെടുത്തുന്നത്.
വിദേശകാര്യ/സാംസ്കാരിക മന്ത്രാലയങ്ങളുടെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം, ഇന്ത്യയുടെ താൽക്കാലിക പട്ടികയിൽ നിലവിൽ 81 കേന്ദ്രങ്ങളാണുള്ളത്. മധ്യപ്രദേശിലെ ഉദയഗിരി ഗുഹകളും, ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലുമുള്ള സത്യാഗ്രഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഉൾപ്പെടെ നാല് സ്ഥലങ്ങൾ സെപ്റ്റംബർ 30ന് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

