‘ചിലപ്പതികാരം’ കുച്ചിപ്പുടി നൃത്തനാടകത്തിന് അരങ്ങൊരുങ്ങി
text_fieldsകൊച്ചി: നാട്യരത്നം അമൃതവർഷ കണ്ണൻ പ്രധാന കഥാപാത്രമായി കുച്ചിപ്പുടി നൃത്തനാടകം ‘ചിലപ്പതികാരം’ അരങ്ങിലെത്തുന്നു. ഒക്ടോബർ 12 ന് എറണാകുളം ടി.ഡി.എം ഹാളിൽ വൈകീട്ട് 6.30 നാണ് അരങ്ങേറ്റം.
തിരുവനന്തപുരം ദൂരദർശൻ ഗ്രേഡ് ആർട്ടിസ്റ്റായ അമൃതവർഷ, മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിലും എം.ജി സർവകലാശാല കലോത്സവങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.
ആറാം വയസ്സിൽ എട്ടുമണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് വേൾഡ് ഗിന്നസ് റെക്കോഡിൽ ഇടംപിടിച്ചു. വടക്കൻ പറവൂർ അമൃതവാണിനൃത്ത കലാക്ഷേത്രത്തിന്റെ മൂന്നാംതലമുറക്കാരിയാണ്.
അച്ഛമ്മയുടെയും അമ്മയുടെയും ശിക്ഷണത്തിലാണ് ഭരതനാട്യത്തിന്റെ ആദ്യ ചുവടുകൾ പഠിച്ചത്. ഭരതനാട്യത്തിൽ ആർ.എൽ.വി. ആനന്ദാണ് ഗുരു. കുച്ചിപ്പുടിയിൽ ശ്രീലക്ഷ്മി ഗോവർധനനും നാട്യവിശാരദ അനുപമ മോഹനുമാണ് ഗുരു.
പത്മശ്രീ ക്ഷേമാവതിയിൽ നിന്നാണ് മോഹിനിയാട്ടം അഭ്യസിച്ചത്. കഥകളിയിൽ ബിജു ഭാസ്കർ, കഥാപ്രസംഗത്തിൽ ഇടക്കൊച്ചി സലിംകുമാർ, മോണോആക്റ്റിൽ കലാഭവൻ നൗഷാദ് എന്നിവരാണ് ഗുരുക്കന്മാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

