പുനരവതരിച്ച് ദശാവതാരം
text_fieldsറാസല്‍ഖൈമയില്‍ അവതരിപ്പിക്കപ്പെട്ട ദശാവതാരം സംഗീത നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകരും കലാകാരന്മാരും
മഹാവിഷ്ണുവിന്‍റെ മത്സ്യം, കൂർമം, വരാഹം, നരസിംഹം, വാമനന്‍, പരശുരാമന്‍, ശ്രീരാമന്‍, ബലരാമന്‍, ശ്രീ കൃഷ്ണന്‍, കല്‍ക്കി തുടങ്ങി പ്രധാനപ്പെട്ട പത്ത് അതാരങ്ങളെയും സംഗീത നാടകത്തിലൂടെ അരങ്ങിലത്തെിച്ച് റാസല്‍ഖൈമയിലെ പ്രതിഭകള്‍. വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ത ആവശ്യങ്ങള്‍ നിവൃത്തിക്കുന്നതിനായാണ് മഹാവിഷ്ണു അവതാര വേഷങ്ങളിലെത്തിയതെന്നാണ് ഹൈന്ദവ പുരാണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദ്യാലബ്ധി, കാര്യസാധ്യം, വിഘ്ന നിവാരണം, ഗൃഹലാഭം, ഭൂമി ലാഭം, വ്യവസായ പുരോഗതി, ശത്രു നാശം, ആരോഗ്യ ലബ്ധി, പാപനാശം, മോക്ഷലബ്ധി, കാര്യ സാധ്യം, ദു$ഖ നിവൃത്തി, ദുരിത ശാന്തി, കൃഷിയിലെ അഭിവൃദ്ധി, ദുരിത ശാന്തി, വിവാഹലബ്ധി, കാര്യ സിദ്ധി, ഈശ്വരാധീനം, വിജയം, മന$സുഖം തുടങ്ങി അതത് സമൂഹങ്ങള്‍ക്ക് വേണ്ടിയിരുന്ന ആവശ്യങ്ങളാണ് ദശാവാതരങ്ങളിലൂടെ മഹാവിഷ്ണു ലോകത്തിന് സമ്മാനിച്ചതെന്നാണ് പുരാണങ്ങള്‍ പരിചയപ്പെടുത്തുന്നത്. ദശാവതാര വേഷങ്ങളുമായി റാക് വേദിയിലെത്തിയ കലാകാരന്മാരെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. വേദിയില്‍ മാറി മാറി ദശാവതാര വേഷങ്ങള്‍ പകര്‍ന്നാടിയപ്പോള്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സദസ്സ് ഭക്തി സാന്ദ്രമായി. റാക് സ്കൈ ആര്‍ട്സ് സെന്‍റര്‍ ഡാന്‍സ് ആൻഡ് മ്യൂസിക് സ്കൂളിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് റാക് ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് ‘ദശാവതാര സംഗീത നാടകം’ അവതരിപ്പിക്കപ്പെട്ടത്.
സ്കൈ ആര്‍ട്സ് എം.ഡി ദീപ പുന്നയൂര്‍ക്കുളത്തിന്‍റേതാണ് രചനയും സംവിധാനവും. സന്തോഷ്, ജിഷിന്‍ എന്നിവര്‍ സംഗീതവും സുനില്‍ പോത്തന്‍കോട്, ഗോകുല്‍ എന്നിവര്‍ മേക്കപ്പും നിര്‍വഹിച്ച മ്യൂസിക് ഡ്രാമയെ 30ഓളം കലാകാരന്മാരുടെ ഉജ്ജ്വല അവതരണമാണ് ജീവസ്സുറ്റതാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

