Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightനാടിന് വഴികാട്ടി...

നാടിന് വഴികാട്ടി മുതുകുർശ്ശി റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറി

text_fields
bookmark_border
നാടിന് വഴികാട്ടി മുതുകുർശ്ശി റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറി
cancel

തച്ചമ്പാറ: ഗ്രാമീണ മേഖലയിലെ സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ മേഖലയിൽ ആറര പതിറ്റാണ്ടിന്റെ സേവനത്തിലൂടെ തച്ചമ്പാറ മുതുകുർശ്ശി റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറി മാതൃകയാവുന്നു. ജില്ലയിലെ സംസ്കാരിക പ്രവർത്തകർ സംഭാവനയായി നൽകിയ പുസ്തകങ്ങൾ സ്വരൂപിച്ച് 1959ലാണ് ഗ്രന്ഥശാല പ്രവർത്തനം തുടങ്ങിയത്. അൽപം പുസ്തകങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളുമായി ഒറ്റമുറിയിലായിരുന്നു ഗ്രന്ഥശാലയുടെ പ്രവർത്തനം. പി.കെ. കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡന്റും വി. രാമദാസൻ സെക്രട്ടറിയും എം.ടി. ബാലകൃഷ്ണൻ നായർ, കെ.പി. ജനാർദ്ദനൻ നായർ, എം.എസ്. ഉണ്ണി നായർ എന്നിവർ ഭരണസമിതി അംഗങ്ങളുമായിരുന്നു പ്രാരംഭകാലത്ത്.

പരേതയായ കോഴിത്തൊടി കല്യാണി അമ്മയുടെ 10 സെന്റ് സ്ഥലം ലൈബ്രറിക്ക് വേണ്ടി ആദ്യമായി വാങ്ങി. കുറച്ച് കാലത്തിന് ശേഷം ആ സ്ഥലം വിറ്റ തുക കൊണ്ടാണ് റിക്രിയേഷൻ ക്ലബിനും ലൈബ്രറിക്കും മുതുകുർശിയിൽ രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ ഗ്രാൻഡ് ഉപയോഗിച്ച് സ്വന്തം കെട്ടിടം നിർമിച്ചത്. ത്രിതല പഞ്ചായത്തുകളുടെ സഹായവും ലൈബ്രറിക്ക് താങ്ങായി. വിവിധ ശ്രേണിയിൽപ്പെട്ട 15,000ത്തിലധികം പുസ്തകങ്ങൾ നിലവിൽ ഈ ഗ്രന്ഥശാലയിലുണ്ട്. ബാല-യുവജന-വനിത-വയോജനങ്ങൾക്കായി പ്രത്യേകം വേദികൾ, മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് എന്നിവയുടെ പ്രവർത്തനം വിവിധ അഭിരുചിയുള്ളവരെ വായനശാലയിലേക്ക് അടുപ്പിക്കുന്നു.

പി. എസ്.സി പരീക്ഷ പരിശീലനം, തുന്നൽ പരിശീലനം, യോഗ, വിനോദയാത്രകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. മണ്ണാർക്കാട് താലൂക്കിൽ തുടർച്ചയായി എ ഗ്രേഡ് പദവി നിലനിർത്തിയ ലൈബ്രറിയും ഇതുതന്നെ. സ്വന്തമായി കാൽപന്ത് മൈതാനം, ഓപൺ ജിം സൗകര്യം എന്നിവ ലൈബ്രറിയുടെ ചിരകാല അഭിലാഷമാണ്. നിലവിൽ പി. രാധാകൃഷ്ണൻ (പ്രസി), കെ.യു. പീറ്റർ (വൈസ് പ്രസി), എ.ആർ. രവിശങ്കർ (സെക്ര), എം. രാമചന്ദ്രൻ (ജോ. സെക്ര) എന്നിവർ ഭാരവാഹികളായ 15 അംഗ ഭരണസമിതിയാണ് ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reading dayliterature
News Summary - reading day
Next Story