അര നൂറ്റാണ്ട് പ്രകാശം പരത്തി സന്തോഷ് ലൈബ്രറി
text_fieldsഅലനല്ലൂർ: മലയോര ഗ്രാമമായ പുറ്റാനിക്കാട്ടെ സാധാരണക്കാരുടെയുള്ളില്‍ വായനയുടെ വിത്തിട്ട് അതൊരു ശീലമാക്കി വളര്‍ത്തിയ സന്തോഷ് ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്റര്‍ ഇന്ന് താലൂക്കിലെ മികച്ച ലൈബ്രറികളിലൊന്നാണ്. രണ്ട് വർഷം മുമ്പ് ജില്ല തലത്തിൽ മികച്ച ബി ഗ്രേഡ് ലൈബ്രറിക്ക് കുളക്കാട്ടുകുർശി വനിത വായനശാല ഏർപ്പെടുത്തിയ അവാർഡ് ഈ ലൈബ്രറിക്കായിരുന്നു.
49 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഈ ഗ്രന്ഥാലയം സുവർണ ജൂബിലിയിലേക്ക് പ്രവേശിക്കുകയാണ്. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തും കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും ജനഹൃദയങ്ങളിൽ സ്ഥാനം നേടാനായി. 1977ല്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലത്ത് സ്‌പോര്‍ട്‌സ് ക്ലബായാണ് ആരംഭം. 1978ല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബായി. 1980ല്‍ പുറ്റാനിക്കാട് പ്രവര്‍ത്തന കേന്ദ്രമായപ്പോഴാണ് ഗ്രന്ഥശാലയാക്കി ഉയര്‍ത്തിയത്. നാല് വര്‍ഷത്തിനപ്പുറം ഗ്രന്ഥശാല സംഘത്തില്‍ അംഗീകാരം നേടി.
ലൈബ്രറി അംഗം കല്ല്യാട്ടില്‍ കുമാരന്റെ പക്കല്‍നിന്ന് രണ്ടര സെന്റ് സ്ഥലം വാങ്ങി കെട്ടിടം നിര്‍മിച്ചു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ കെട്ടിടം ഇന്നത്തെ നിലയിലേക്ക് വളർന്നു. വായനശാലക്ക് കീഴില്‍ വനിതാവേദി, ബാലവേദി, അക്ഷരസേന, വിമുക്തി ക്ലബ്, രക്തദാന സേന എന്നിവയിലെല്ലാമായി 400ഓളം അംഗങ്ങളുണ്ട്.
സി. മൊയ്തീന്‍കുട്ടി പ്രസിഡന്റും എം. ചന്ദ്രദാസന്‍ സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെ. രാമകൃഷ്ണന്‍, കെ. വിപിന്‍, എ. ഷൗക്കത്തലി, ഭാരതി ശ്രീധര്‍, കെ. ഹരിദാസ്, എം. മനോജ്, പി. രാധ, സി. ശങ്കരനാരായണന്‍, എ. സുബ്രഹ്മണ്യന്‍, എ. ഹുസൈൻ, ഫായിസ, കെ. അനുഷ, കെ. ജിഷ്മി എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍. ഭാരതി ശ്രീധര്‍ ചെയര്‍പേഴ്‌സനും ഉഷാകുമാരി ചോലയില്‍ കണ്‍വീനറുമായ വനിതവേദി സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

