Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപന്തല്ലൂർ ജി.യു.പി...

പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം

text_fields
bookmark_border
പന്തല്ലൂർ ജി.യു.പി സ്‌കൂളിൽ വായനയുടെ പൂക്കാലം
cancel
camera_alt

പന്തല്ലൂർ ഗവ. യു. പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ നിർവഹിക്കുന്നു

മഞ്ചേരി: ഒറ്റ കഥയിലൂടെ കുട്ടികളെ വായനയുടെ വിസ്മയ ലോകത്തേക്കാനയിച്ച് വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് തുടക്കമായി. വായനവാരാചരണത്തോടനുബന്ധിച്ച് പന്തല്ലൂർ ഗവ. യു.പി. സ്കൂളിൽ സംഘടിപ്പിച്ച "വായനയുടെ പൂക്കാലം" പരിപാടി രസകരമായ കഥ അവതരണത്തിലൂടെ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ എം. കുഞ്ഞാപ്പ ഉദ്ഘാടനം ചെയ്തു.

പുസ്തകങ്ങളെ വെറുത്ത പെൺകുട്ടി അവയെ സ്നേഹിക്കാൻ തുടങ്ങുന്ന കഥയാണ് ആംഗ്യവും ചലനങ്ങളും സംഭാഷണങ്ങളും അഭിനയവും ചേർത്ത് അവതരിപ്പിച്ചത്. ലോകത്തിലെ മലയാളമടക്കമുള്ള പല പ്രധാന പുസ്തകങ്ങളും കഥാവതരണത്തിൽ വന്നുപോകുന്നുണ്ട്. കുട്ടികളെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള അവതരണം ഏറെ ആകർഷകമായി. പന്തല്ലൂർ യു.പി. സ്കൂളിൽ നിന്ന് കുട്ടിക്കാലത്തു കിട്ടിയ പ്രോത്സാഹനമാണ് എഴുത്തുകാരനാകാനും ചിത്രകാരനാകാനും പ്രേരകമായതെന്ന് പൂർവവിദ്യാർഥി കൂടിയായ എം. കുഞ്ഞാപ്പ പറഞ്ഞു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപിക ഇ.കെ. ലീല അധ്യക്ഷത വഹിച്ചു. എം. കുഞ്ഞാപ്പ ക്ക് സ്കൂളിൻ്റെ ഉപഹാരം നൽകി ആദരിച്ചു. എസ്.ആർ.ജി കൺവീനർ പി. ജസീൻ സംസാരിച്ചു. പ്രോഗ്രാം കൺവീനർ പി. സുനേഷ് സ്വാഗതവും വിദ്യാരംഗം കൺവീനർ എം. ജ്യോതി നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സാഹിത്യ ക്വിസ്, കഥ കവിത രചന മത്സരം, വായനശാല സന്ദർശനം, അമ്മമാർക്ക് ആസ്വാദനക്കുറിപ്പ് മത്സരം തുടങ്ങിയവ വായന വാരത്തിൽ നടത്തി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Culturepanthallurreaders day
News Summary - Readers day; 'Vayanayude Pookkalam' at Panthallur Govt. UP School
Next Story