Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറങ്ങുന്ന കുന്ന്

text_fields
bookmark_border
കവിത
poetic image
cancel
camera_alt

ചിത്രീകരണം: സൂര്യജ എം.

ഒരു കുന്ന്

റോഡു പുതച്ചുറങ്ങുന്നു,

പുറത്താക്കപ്പെട്ട

കിളികൾ,

പൂക്കൾ,

ഓടിയൊളിക്കാനാവാത്ത

കുഞ്ഞു മൃഗങ്ങൾ



തുമ്പികൾ

കുന്നിനെ

ഉമ്മവെയ്ക്കാൻ

തുടങ്ങുമ്പോൾ

ശൂന്യതയിൽ തട്ടി

മറിഞ്ഞു വീഴുന്നു.



മരങ്ങൾ,

കുറ്റിച്ചെടികൾ,

മരിച്ചവരുടെ

പട്ടികയിൽ പേരില്ലാതെ

അനാഥരായവർ.



നാളെ,

ഉറങ്ങുന്ന കുന്നിനെ

ഒരു മയിൽ കൂകി വിളിച്ചാൽ...?



ഉണർന്ന്,

സ്വത്വം തേടി

നടന്നു പോകാതിരിക്കാൻ

ഉറങ്ങുന്ന കുന്നിന്

അതിർത്തികെട്ടി

ചങ്ങലക്കിട്ട്

കാവലൊരുക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Urangunna kunnu by ajesh p
Next Story