Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 6:58 AM GMT Updated On
date_range 2022-04-18T12:28:44+05:30രണ്ട് ചോദ്യങ്ങൾ
text_fieldsListen to this Article
രണ്ട് ചോദ്യങ്ങൾ
ഊർന്നുവീഴാൻ വെമ്പുന്ന മഴത്തുള്ളിയോട് അതിന്റെ മേഘം ചോദിച്ചു: നീ പോവുകയാണോ?
മഴത്തുള്ളിയപ്പോൾ ദൃഢചിത്തയായി
മറു ചോദ്യമെറിഞ്ഞു;
എന്നു നാം നമ്മളായ് പുനർജനിക്കും?
നടുക്കം
കണ്ണുകളിലേക്കു നീയിങ്ങനെ നോക്കിനിൽക്കുമ്പോഴും,
കൈകൾ കോർത്തു പിടിക്കുമ്പോഴും,
ഒന്നാണെന്നു നീ ചേർത്തു നിർത്തുമ്പോഴും,
തോളിൽ കൈയിട്ടിങ്ങനെ നടന്നുപോകുമ്പോഴുമെല്ലാം,
എപ്പോഴാണ്,
വാക്കുകളിൽ ആസിഡു ചിതറുന്നതെന്നറിയാതെ നടുങ്ങിപ്പോകുന്നതാണ്...
Next Story