Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അകന്നിരിക്കുമ്പോൾ
text_fieldsbookmark_border
ചിത്രീകരണം: സൂര്യജ എം.
അകന്നിരിക്കുമ്പോൾ
നാം, നക്ഷത്രങ്ങളാകുന്നു
ദൂരെ രണ്ടുപേർ
നമ്മെ ചേർത്ത്
ചിത്രം വരയ്ക്കുമെന്ന്
സ്വപ്നം കാണുന്നു.
അല്ലെങ്കിൽ ഒരു ജിഗ്സോ,
കുട്ടികളിമ്പത്തിൽ
ചേർത്തുവെക്കപ്പെടുമെന്ന്
ആശിക്കുന്നവർ...
ചിലപ്പോൾ മൂക്കുമുട്ടിക്കാനുള്ള
നക്ഷത്രക്കുത്തിൽ
മറ്റു ചിലപ്പോൾ
വഴി കാണിക്കുന്ന
പെൻസിൽ മുനയിൽ
നാം പ്രതീക്ഷയർപ്പിക്കുന്നു.
നക്ഷത്രങ്ങളെ കാണാതവർ
കടലുനോക്കി ചുംബിച്ചേക്കാമെന്ന്,
കുട്ടികൾ ചിത്രകഥകളിൽ
മുഴുകി പോയേക്കാമെന്ന്
നാം ചിന്തിക്കുന്നേ ഇല്ല,
ആ നിമിഷം
നമുക്കു മുന്നിൽ
ലോകം തീർന്നു പോവുന്നു
എന്നതിനാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

