Top
Begin typing your search above and press return to search.
Homechevron_rightMultimediachevron_rightPodcastschevron_rightLiteraturechevron_right'പത്​മശ്രീയാ,ഇ​​ങ്കേയാ ...

കഴിഞ്ഞദിവസം തമിഴ്​നാട്ടിലെ കാവൽകിണർ വരെ പോകേണ്ടി വന്നു. വന്നകാര്യം പ്രതീക്ഷിച്ചതിലും നേ​രത്തെ നടന്നതിനാൽ കുറച്ചുസമയം ബാക്കിയുണ്ട്​. പത്മശ്രീ ജേതാവും ബഹുമുഖ പ്രതിഭയുമായ അലി മണിക്​ഫാ​െൻറ വള്ളിയൂർ അധികം അകലെയല്ല. ലക്ഷദ്വീപ്​ സ്വദേശിയെങ്കിലും മണിക്​ഫാൻ കഴിഞ്ഞ കുറേ ദശകങ്ങളായി തിരുനെൽവേലി​യിലെ വള്ളിയൂരിലാണ്​ താമസം. വള്ളിയൂരിലെ നിർജന, നിർജല ഭൂമിയിൽ ത​െൻറ പഠന ഗവേഷണങ്ങളുമായി അദ്ദേഹം പാർത്തുവരുന്നു. അടുത്തിടെയാണ്​ കോഴിക്കോ​െട്ട ഭാര്യഭവനത്തിലേക്ക്​ സന്ദർശനത്തിനായി പോയത്​. അദ്ദേഹം വള്ളിയൂരിൽ ഇല്ലെങ്കിലും ആ മഹാനുഭാവ​െൻറ ജീവിത പരീക്ഷണങ്ങൾക്ക്​ വേദിയായ ഇടമൊന്ന്​ കാണാമെന്ന്​ കരുതി വള്ളിയൂരിലേക്ക്​ വെച്ചുപിടിച്ചു.

ദേശീയപാതയിൽ നിന്ന്​ വിട്ടാൽ കിലോമീറ്ററുകളോളം മനുഷ്യവാസമില്ലാത്ത പ്രദേശം. ഇടക്കിടെ ചെറിയ നാട്ടുകവലകൾ. അതിനോട്​​ ചേർന്ന്​ വീടുകളും ചെറുകിട സ്​ഥാപനങ്ങളും. ജലസാന്നിധ്യമുള്ള മേഖലകളിൽ വിശാലമായ കൃഷിയിടങ്ങൾ. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാറ്റാടിപ്പാടങ്ങൾ. കാറ്റി​േൻറയും കാറ്റാൽ തിരിയുന്ന കാറ്റാടിയുടെയും മുഴക്കം സദാ അന്തരീക്ഷത്തിൽ. പല വഴികൾ തെറ്റി ഒടുവിൽ മണിക്​ഫാ​െൻറ വീട്ടിലേക്കുള്ള പാതയിൽ കയറി. ഇനി ഏതാനും കിലോമീറ്ററുകൾ മാത്രമേയുള്ളു.

നല്ല റോഡ്​. നട്ടുച്ചക്ക്​ ആളൊഴിഞ്ഞ പാതയിലൂടെ സാമാന്യം വേഗത്തിൽ തന്നെ പോകവേ പെ​െട്ടന്നൊരു പൊലീസ്​ സംഘം റോഡ്​ വക്കത്ത്​. ഏതാനും കാറുകൾ തടഞ്ഞിട്ടിട്ടുണ്ട്​. സ്​പീഡ്​ കൂടുതലായിരുന്നോ, അതോ ഇനി രേഖകൾ പരിശോധിക്കാനോ. കാർ ഒതുക്കി രേഖകളുമായി പൊലീസ്​ ജീപ്പിനടുത്തേക്ക്​ നടന്നു. ഹെഡ്​കോൺസ്​റ്റബിൾ ഇങ്ങോട്ടു നടന്നുവരുന്നു. രേഖകൾ നീട്ടിയപ്പോൾ 'കൈയിലിരിക്ക​െട്ട' എന്നായി. തമിഴ്​നാട്ടിലും തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചതിനാൽ പണമോ ആയുധങ്ങളോ കടത്തുന്നുണ്ടോ എന്ന പരിശോധനയാണ്​. ഡിക്കി തുറന്ന്​ പരിശോധന കഴിഞ്ഞപ്പോഴാണ്​ കാറി​െൻറ കേരള രജിസ്​​ട്രേഷൻ ശ്രദ്ധയിൽ പെട്ടത്​. കേരളത്തിൽ നിന്നുള്ള കാർ എന്തിനാണ്​ ഇൗ വഴി പോകുന്നതെന്നായി ചോദ്യം. പത്​മശ്രീ ​ജേതാവ്​ അലി മണിക്​ഫാ​െൻറ വീട്ടിലേക്ക്​ പോകുകയാണെന്ന്​ മറുപടി. പൊലീസുകാരൻ

അവിശ്വസനീയമായതെന്തോ കേട്ടതുപോലെ ഞെട്ടി. 'പത്​മശ്രീയാ? ഇ​േങ്കയാ?'. മണിക്​ഫാൻ വലിയ ശാസ്​ത്രപ്രതിഭയാണെന്നും ഇൗ വർഷം രാഷ്​ട്രം പത്​മശ്രീ നൽകി ആദരിച്ചിരിക്കുകയാണെന്നും പറഞ്ഞപ്പോൾ പൊലീസുകാരന്​ അന്ധാളിപ്പ്​. 'ഇവിടെയോ, ഇൗ വള്ളിയൂരിലോ, പത്​മശ്രീ ജേതാ​േവാ'... അയാളുടെ സംശയം മാറുന്നില്ല. 'എന്ത മാതിരി സൈൻറിസ്​റ്റ്​? റിട്ടയേഡ്​ സൈൻറിസ്​റ്റാ?'. അപ്പോഴേക്കും ഇൻസ്​പെക്​ടർ അടുത്തേക്ക്​ വന്നു. പൊലീസുകാരൻ ഇൻസ്​പെക്​ട​റോട്​ കാര്യം പറഞ്ഞു. ഇൻസ്​പെക്​ടറും കേട്ടിട്ടില്ല. അവരുടെ സ്​റ്റേഷൻ പരിധിയിൽ താമസിക്കുന്ന പത്​മശ്രീ ജേതാവിനെ കുറിച്ച്​. ഒടുവിൽ മൊബൈലിൽ മണിക്​ഫാ​െൻറ ഫോ​േട്ടാ കാണിച്ചു. പൊലീസുകാര​െൻറ മറുപടി. 'പാർത്ത മാതിരിയേ ഇ​ല്ലയേ'...

പരിചയക്കാരോ സുഹൃത്തുക്കളോ ഇല്ലാത്ത വള്ളിയൂരിൽ എന്തിനാണ്​ അലി മണിക്​ഫാൻ താമസിക്കാനെത്തിയതെന്ന്​ വ്യക്​തമായത്​ അ​േപ്പാഴാണ്​. ഏകാന്തതയും സ്വാസ്​ഥ്യവും തേടുന്ന ആ മനസിന്​ പറ്റിയയിടം ഇതുതന്നെ. യാദൃശ്​ചികമായി അദ്ദേഹം കേരളത്തിൽ വന്നസമയത്താണ്​ പത്​മശ്രീയുടെ പ്രഖ്യാപനം ജനുവരി 26 ന്​ വരുന്നത്​. തുടർന്ന്​ കോഴിക്കോട്ട്​ അദ്ദേഹം താമസിക്കുന്ന വീട്ടിലേക്ക്​ ജനങ്ങളുടെ​യും നേതാക്കളുടെയും പ്രവാഹമായിരുന്നു. എല്ലാവർക്കും ഒപ്പം നിന്ന്​ സെൽഫിയെടുക്കണം. ഫേസ്​ബുക്കിൽ പോസ്​റ്റിടണം. ഇന്നലെവരെ അദ്ദേഹത്തെ അവഗണിച്ചിരുന്നവർ ഫലകങ്ങളും പൊന്നാടയുമായി പറന്നെത്തി. നിസ്സംഗനായൊരു താപസനെ പോലെ എല്ലാവർക്കും നടുവിൽ ആ പാവം നിന്നുകൊടുത്തു. ഇൗ ബഹളത്തിൽ നിന്ന്​ എങ്ങനെയും രക്ഷപ്പെട്ട്​ വള്ളിയൂരി​െൻറ സ്വാസ്​ഥ്യത്തിലേക്ക്​ മടങ്ങാൻ മണിക്​ഫാ​െൻറ മനസ്​ ആഗ്രഹിക്കുന്നുണ്ടാകും.

'പത്​മശ്രീയാ,ഇ​​ങ്കേയാ ?'; അലി മണിക്​ഫാ​െൻറ വള്ളിയൂരിലെ വീട്ടിലേക്കുള്ള യാത്രയിൽ കണ്ട പൊലീസുകാരന്​ അന്ധാളിപ്പ്​ മാറിയില്ല..

TAGS:Ali Manikfan