Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_right'പനിക്കോള് മാറി...

'പനിക്കോള് മാറി അച്ഛനും അമ്മയും ഉഷാറായി'; വി.എസിന്റെ ഓ​ണാഘോഷ വിശേഷങ്ങളുമായി മകൻ

text_fields
bookmark_border
vs achuthanandan va arunkumar
cancel
camera_alt

വി.എസ്. അച്യുതാനന്ദനും മകൻ വി.എ. അരുൺകുമാറും

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ഓണാഘോഷ വിശേഷങ്ങൾ പങ്കുവെച്ച് മകൻ വി.എ. അരുൺകുമാർ. ആലപ്പുഴ പുന്നപ്രയിലെ വീട്ടിലെ തിരക്കും ബഹളവുമില്ലാതെ ഇത്തവണ തിരുവനന്തപുരത്തെ മകന്റെ വീട്ടിലാണ് വി.എസും ഭാര്യ വസുമതിയും ഓണം ആഘോഷിച്ചത്.

ഭാര്യ വസുമതിയുടെയും മകൻ വി.എ. അരുൺകുമാറിന്റെയും കൂടെ വി.എസ്. അച്യുതാനന്ദൻ

രാവിലെമുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നുവെന്ന് അരുൺ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഇടമുറിയാതെ പെയ്ത മഴ അച്ഛനും അമ്മയ്ക്കും ചെറിയ പനിക്കോളുണ്ടാക്കിയിരുന്നുവെന്നും അത് മാറി ഇരുവരും ഇപ്പോൾ ഉഷാറായെന്നും അരുൺ പറഞ്ഞു. 'ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ്. എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം' -അരുൺ കുറിച്ചു.

അരുണ്‍കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ഓണാശംസകൾ!!

രാവിലെമുതൽ അച്ഛനുള്ള സുഖാന്വേഷണങ്ങളുടെയും ആശംസകളുടെയും തിരക്കിലായിരുന്നു. ഇത്തവണത്തെയും ഓണം തിരുവനന്തപുരത്തെ വീട്ടിലാണ്. പുന്നപ്രയിലെ വീട്ടിലെ തിരക്കും ബഹളവുമില്ലാത്ത ഓണമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇടമുറിയാതെ പെയ്യുന്ന മഴ ചെറിയ പനിക്കോളുണ്ടാക്കിയിരുന്നതിൽ നിന്ന് അച്ഛനും അമ്മയും ഉഷാറായി. ചിങ്ങമാസത്തിലെ തിരുവോണം അമ്മയുടെ പിറന്നാളുകൂടിയാണ്. എല്ലാവരും കൂടി ഓണസദ്യയുണ്ടുള്ള ആഘോഷം

Show Full Article
TAGS:vs achuthanandan onam va arunkumar Vasumathi 
News Summary - vs achuthanandan's onam celebration
Next Story