Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightഓണത്തല്ലിനും...

ഓണത്തല്ലിനും അവിട്ടത്തല്ലിനും ഒരുങ്ങി പല്ലശ്ശന

text_fields
bookmark_border
പല്ലശ്ശന
cancel
camera_alt


പല്ലശ്ശനയിൽ തിരുവോണ ദിവസം നടന്ന ഓണത്തല്ല് (ഫയൽ ചിത്രം)


കൊല്ലങ്കോട്: വീരസ്മരണകൾ ഉണർത്തുന്ന ഓണത്തല്ലിനും അവിട്ടത്തല്ലിനും പല്ലശ്ശന ദേശവാസികൾ തയാറെടുത്തു തുടങ്ങി. ശത്രുവിനെ പോർവിളിച്ചതിന്റെ ഓർമ പുതുക്കലിനാണ് പല്ലശ്ശനയിൽ ഓണത്തല്ലും അവിട്ടത്തല്ലും നടത്തിവരുന്നത്. വ്രതാനുഷ്ഠാനവും വിവിധ ദേശങ്ങളിൽ പൊന്തിവെക്കൽ കർമവും ഒരാഴ്ച മുമ്പേ ആരംഭിക്കും. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ യുവാക്കൾ ഓണത്തല്ലിനും അവിട്ടത്തല്ലിനും പങ്കെടുക്കുമെന്ന വിശ്വാസത്തിലാണ് ദേശ കാരണവന്മാർ.

തിരുവോണ ദിവസവും അവിട്ട ദിവസവും വിശ്വാസികൾ ഓരോ ദേശങ്ങളിൽ നിന്നും കച്ചകെട്ടി ഭസ്മം തൊട്ട് ഓണത്തല്ലിനും അവിട്ടത്തല്ലിനുമായി ക്ഷേത്രാങ്കണങ്ങളിൽ എത്തുന്നതോടെ ഉത്സവ ലഹരിയിലാകും. തിരുവോണ ദിവസം തല്ലുമന്ദത്ത് വിവിധ സമുദായങ്ങളുടെ ഓണത്തല്ലും അവിട്ടം ദിനത്തിൽ വേട്ടയ്ക്കൊരുമകൻ ക്ഷേത്രസന്നിധിയിൽ നായർ സമുദായത്തിന്റെ അവിട്ടത്തല്ലുമാണ് നടത്തുന്നത്. വിവിധ സമുദായങ്ങളുടെ ഓണത്തല്ലിന് ഏഴുകുടി സമുദായക്കാർ വ്രതമിരുന്ന് കളരിയിൽനിന്ന ഒരുകുടി സമുദായത്തിലുള്ളവർ തല്ലുമന്ദം ഭഗവതി ക്ഷേത്രത്തിൽനിന്ന് കാരണവൻമാരുടെ നേതൃത്വത്തിൽ ഭസ്മം തൊട്ടു കച്ചകെട്ടി ഓണത്തല്ല് നടന്ന മൈതാനത്ത് മൂന്നര മണിയോടെ ധൂയ്....ധൂയ്.. എന്നുള്ള ആർപ്പ് വിളിയ ടെ എത്തിച്ചേരും. തുടർ ന്ന് വരിയോട്ടവും നിരയോട്ടവും നടക്കും. സമപ്രായക്കാർ തമ്മിൽ ഇരു ചേരികളിലായിനിന്ന് കാരണവന്മാരുടെ നേതൃത്വത്തിൽ ഓണത്തല്ല് നടത്തും.

അവിട്ടദിനത്തിൽ നായർ സമുദായത്തിന്റെ അവിട്ടത്തല്ലിൽ ഭസ്മക്കുറിയണിഞ്ഞ് പോർവിളിയും ആർപ്പുവിളിയുമായി കിഴക്ക്, പടിഞ്ഞാറ് മുറിദേശക്കാർ വേട്ടയ്ക്കൊരുമൻ ക്ഷേത്രത്തിലേക്ക് എത്തും. കാരണവൻമാരുടെ നേതൃത്വത്തിൽ കച്ചകെട്ടി ഭസ്മം തൊട്ട് മൂന്നുതവണ നിരയോട്ടം നടത്തിയതിനു ശേഷമാണ് അവിട്ടത്തല്ല് നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkadonathallulocalnews
News Summary - The residents of Pallassana have started preparing for Onam and Avittathal.
Next Story