Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂക്കളമിട്ടും ഊഞ്ഞാലാടിയും മന്ത്രിമാര്‍; ഉത്സവ പ്രതീതിയില്‍ ഫെസ്റ്റിവല്‍ ഓഫീസ് തുറന്നു

text_fields
bookmark_border
പൂക്കളമിട്ടും ഊഞ്ഞാലാടിയും മന്ത്രിമാര്‍; ഉത്സവ പ്രതീതിയില്‍ ഫെസ്റ്റിവല്‍ ഓഫീസ് തുറന്നു
cancel

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. ഓണം ഫെസ്റ്റിവെൽ ഓഫീസ് ഉദ്ഘാടനം ചെയ്തു. മന്ത്രിമരായ ആൻണി രാജു. വി.ശിവൻകുട്ടി, പി.എ മുഹമ്മദ് റയാസ് തുടങ്ങിയവർ പങ്കെടുത്തു.


പൂക്കളം തീര്‍ത്തും ഊഞ്ഞാലാടിയും ഇത്തവണത്തെ ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് തുടക്കമിട്ട് മന്ത്രിമാര്‍. ടൂറിസം വകുപ്പ് ഡയറക്ട്രേറ്റില്‍ സജ്ജമാക്കിയ ഫെസ്റ്റിവല്‍ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങാണ് മന്ത്രിമാരുടെ ആഘോഷ വേദിയായത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി. എ. മുഹമ്മദ് റിയാസ്, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവര്‍ ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ എത്തിയിരുന്നു.

ടൂറിസം ഡയറക്ട്രേറ്റ് വളപ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ വി. ശിവന്‍കുട്ടിയും മുഹമ്മദ് റിയാസും ആന്റണി രാജുവും ആടി. എം.എല്‍എ മാരായ വി. ജോയി, ജി. സ്റ്റീഫന്‍, വി. കെ. പ്രശാന്ത്, ഐ.ബി. സതീഷ് എന്നിവര്‍ ഒപ്പം ചേര്‍ന്നതോടെ ആഘോഷം കളറായി. ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ ഓണം വാരാഘോഷത്തിന്റെ ലോഗോ മന്ത്രിമാര്‍ പ്രകാശനം ചെയ്തു.





Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Onam celebrations have started
Next Story