ഓണസമൃദ്ധി' ജില്ലതല ഉദ്ഘാടനം പഴം–പച്ചക്കറി വിപണി ഉണർന്നു
text_fieldsപത്തനംതിട്ട നഗരസഭ ബില്‍ഡിങ്ങില്‍ ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിച്ചശേഷം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂര്‍ ശങ്കരന്
പച്ചക്കറി നോക്കിക്കാണുന്നു
'പത്തനംതിട്ട: കൃഷിയുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തതയില്‍ എത്തണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂര്‍ ശങ്കരന്. പത്തനംതിട്ട നഗരസഭ ബില്‍ഡിങ്ങില്‍ ഓണസമൃദ്ധി ഓണം പഴം പച്ചക്കറി വിപണിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ അല്ലാത്തവര്‍ ഉള്‍പ്പെടെ കൃഷി ആരംഭിച്ചു. അതിലൂടെ പച്ചക്കറി ഉൽപന്നം ഗണ്യമായി വര്‍ധിച്ചുവെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. കോവിഡിെൻറ സാഹചര്യത്തില്‍ കാര്‍ഷിക വിളകളുടെ വിപണനം സാധ്യമാകാത്ത അവസ്ഥയും ഉണ്ടായിരുന്നു. കൃഷിവകുപ്പ് വി.എഫ്.പി.സി.കെയും ഹോര്‍ട്ടി കോര്‍പുമായി ചേര്‍ന്ന് കര്‍ഷകരില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വിപണനം നടത്തുന്നതിനുള്ള പുതിയ പരിപാടികള്‍ ഫലപ്രദമായി ആവിഷ്കരിച്ചു. ഏറ്റവും സുഗമമായി വിപണനം നടത്തുന്നതിലൂടെ കര്‍ഷകര്‍ക്കും ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയര്മാന് ടി. സക്കീര്‍ഹുസൈന്‍ അധ്യക്ഷതവഹിച്ചു. പ്രതിപക്ഷ നേതാവ് ജാസില്കുട്ടി, സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസിന് പച്ചക്കറി നല്കി ആദ്യവില്പന നടത്തി.
കൗണ്‍സിലര്‍മാരായ എ. സുരേഷ് കുമാര്‍, സുമേഷ് ബാബു, പി.കെ. അനീഷ്, എം.സി. ഷറീഫ്, വി.ആര്. ജോണ്സണ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഇന്‍ചാര്‍ജ് ടി.ജി. ജോര്‍ജ് ബോബി, മാര്‍ക്കറ്റിങ് അസി. ഡയറക്ടര്‍ മാത്യു എബ്രഹാം, ആത്മ പ്രോജക്ട് ഡയറക്ടര്‍ സാറാ ടി.ജോണ്‍, കൃഷി അസി. ഡയറക്ടര്‍ അനില്‍ എബ്രഹാം, ആത്മ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടര്‍ കോശി കെ.അലക്സ്, അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫിസര്‍ എസ്.എച്ച്. നജീം തുടങ്ങിയവര്‍ പങ്കെടുത്തു. ചിങ്ങം ഒന്ന് കര്‍ഷകദിനത്തോട് അനുബന്ധിച്ച് വിവിധ കൃഷിഭവനിലായി കര്‍ഷകരെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

