ഉത്രാടപ്പൂനിലാവേ വാ...
text_fieldsകരുളായി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ഭരണസമിതിയും ഒരുക്കിയ പൂക്കളം
വണ്ടൂർ: പഞ്ചായത്തിൽ ഓണം വൈബ്. പൂക്കളം ഒരുക്കിയും വിഭവ സമൃദ്ധമായ സദ്യ വിളമ്പിയും ഇത്തവണത്തെ ഓണം കെങ്കേമം. പഞ്ചായത്തിന്റെ വരാന്തയിൽ ജീവനക്കാർ ചേർന്ന് ഭംഗിയുള്ള പൂക്കളം ഒരുക്കി. തുടർന്ന് ഹാളിൽ ഉച്ചയോടെ വിഭവ സമൃദ്ധമായ സദ്യ വിളമ്പി. എ.പി. അനിൽകുമാർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് വി.എം. സീന, വൈസ് പ്രസിഡൻറ് പട്ടിക്കാടൻ സിദ്ദീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
എടക്കര: വഴിക്കടവ് സാന്ത്വന പരിചരണ മാനസികാരോഗ വിഭാഗം ഡേ കെയര്‍ രോഗികള്‍ക്കൊപ്പം ആടിയും പാടിയും ഓണത്തിന്റെ സ്നേഹ വിരുന്നൊരുക്കി നാരോക്കാവ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷനല്‍ സര്‍വിസ് സ്കീം വിദ്യാര്‍ഥികള്‍. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് പാത്തുമ്മ ഇസ്മായില്‍ മുഖ്യസന്ദേശം നല്കി.
എഴുത്തുകാരി നുസ്റത്ത് വഴിക്കടവ് മുഖ്യാതിഥിയായി. എന്‍.എസ്.എസ് വളന്റിയര്‍മാര്‍ വീടുകളില്‍നിന്ന് തയാറാക്കി കൊണ്ടുവന്ന നാല്പതിലധികം ഭക്ഷണ ഇനങ്ങളടങ്ങിയ സ്നേഹ വിരുന്നും നല്കി. കിടപ്പിലായ നൂറിലധികം രോഗികള്‍ക്ക് ‘സ്നേഹസ്പര്‍ശം’ ഭക്ഷണക്കിറ്റുകള്‍ വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി സാന്ത്വന പരിചരണ വിഭാഗം ഭാരവാഹികളായ എം.കെ. പ്രദീപ്, കെ. അമീന് ഹാഷിര്‍ എന്നിവര്‍ക്ക് നല്കി.
പി.ടി.എ പ്രസിഡന്റ് എം. സുല്‍ഫിക്കര്‍, വൈസ് പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എം.എം. നജീബ്, സ്റ്റാഫ് സെക്രട്ടറി ടി. ഷംസുദ്ദീന്, കെ. അബ്ദുല്‍ അസീസ്, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് ലീഡര്‍മാരായ എം.കെ. ഷാമില്‍, കെ. സജ ഫാത്തിമ, എ.പി. അജല്‍, ഫാത്തിമ സഫ, എം.എസ്. ആദില്‍, ഇ.പി. ഉക്കാഷ, ആബിദുറഹ്മാന്, എം.എസ്. ഷിബില്‍, ഷിഫിന് അഫ്രിന് എന്നിവര്‍ നേതൃത്വം നല്കി.
എടക്കര: വഴിക്കടവ് മേക്കൊരവ ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹകാരി കുടുംബങ്ങളായ നൂറോളം പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. ആര്യാടന് ഷൗക്കത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മച്ചിങ്ങല്‍ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രദേശത്തെ ഡോക്ടര്‍മാരെയും മികച്ച കര്‍ഷകരെയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി അവാര്‍ഡ് ദാനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍ വയോജനങ്ങളെ ആദരിച്ചു. ഡോ. അമല്‍ രാജ്, ഡോ. ഷഹന പുള്ളിയില്‍, ഡോ. ശ്രീലക്ഷ്മി, ഡോ. ടി.പി. സജ്ന, ഡോ. നോബിള്‍ ജോയ്, മറിയ, സി.യു. ഏലിയാസ്, മനോജ് തകിടിയില്‍, ഗോപന് മരുത, അനില്‍ പാലേമാട്, കെ.പി. മുസഫര്‍ എന്നിവര്‍ സംസാരിച്ചു.
പൂക്കോട്ടുംപാടം: അമരമ്പലം അമ്പലക്കുന്ന് സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഭരണസമിതി അംഗങ്ങളും ഭക്തജനങ്ങളും ഓണാഘോഷം സംഘടിപ്പിച്ചു. മാതൃസമിതി അംഗങ്ങൾ പൂക്കളമിട്ടു. കുട്ടികൾ, മുതിർന്നവർ എന്നിങ്ങനെ ക്രമത്തിൽ ബലൂൺ ചവിട്ടി പൊട്ടിക്കൽ, നാരങ്ങ സ്പൂൺ, മ്യൂസിക്കൽ ചെയർ, ചാക്കിൽ ചാട്ടം, കുളംകര, വടംവലി തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. തുടർന്ന് വിഭവസമൃദ്ധമായ ഉത്രാട സദ്യയും ഒരുക്കിയിരുന്നു ധാരാളം ഭക്തജനങ്ങൾ കുടുംബസമേതം പരിപാടിയിലും മത്സരങ്ങളിലും പങ്കെടുത്തു.
പൂക്കോട്ടുംപാടം: പൊലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചു. വടംവലി, പൂക്കളം, ഓണ സദ്യ എന്നിവ സംഘടിപ്പിച്ചു. എസ്.എച്ച്.ഒ വി. സമീറലി, വി. സുബ്രഹ്മണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.
കരുവാരകുണ്ട്: തുവ്വൂർ, കരുവാരകുണ്ട് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങൾക്ക് എ.പി. അനിൽകുമാർ എം.എൽ.എ ഓണക്കോടികൾ നൽകി. തുവ്വൂരിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീന വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രൻ, സി.ഡി.എസ് പ്രസിഡന്റ് മൈമൂന ഗഫൂർ, വൈസ് പ്രസിഡൻറ് എം.ടി. ശോഭന, പൊറ്റയിൽ റഷീദ്, കെ.പി. ഗിരീഷ് എന്നിവർ സംബന്ധിച്ചു. കരുവാരകുണ്ടിൽ യു.ഡി.എഫ് ചെയർമാൻ എൻ. ഉണ്ണീൻകുട്ടി സി.ഡി.എസ് പ്രസിഡൻറ് ബിന്ദു ജോസിന് നൽകി ഉദ്ഘാടനം ചെയ്തു. വി. ആബിദലി, എ.കെ. ഹംസക്കുട്ടി, ടി.ഡി. ജോയ്, പി. ആയിശ എന്നിവർ സംബന്ധിച്ചു.
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് മുസ്ലിം ലീഗ്, പാണക്കാട് ശിഹാബ് തങ്ങൾ റിലീഫ് സെല്ല് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. വിശപ്പ് രഹിത അമരമ്പലം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. കിറ്റുകളിൽ ഓണ സദ്യ ക്കാവശ്യമായ എല്ലാ വിധ പച്ചക്കറി ഇനങ്ങളും ഉൾപ്പെടുത്തിയിരുന്നു.
പൂക്കോട്ടുംപാടം ലീഗ് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്തിലെ ദലിത് ലീഗ്, എസ്.ടി.യു ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർക്കാണ് കിറ്റുകൾ കൈമാറിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പൊട്ടിയിൽ ചെറിയാപ്പു വിതരണോദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് കുണ്ടിൽ മജീദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി.എം. സീതികോയ തങ്ങൾ, സെക്രട്ടറി അഷ്റഫ് മുണ്ടശ്ശേരി, ഗോപാലൻ തരിശ്, അസീസ് കെ. ബാബു, റാഫി മോഡേൺ, സുബ്രഹ്മണ്യൻ തെക്കിനിശ്ശേരി, യാസർ അറഫാത്ത്, എം. ബിഷർ, ഫവാസ് ചുള്ളിയോട്, വിഷ്ണു നറുക്കിൽ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

