Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightOnam 2020chevron_rightവർണപ്പൂക്കളുമായി...

വർണപ്പൂക്കളുമായി അവരെത്തി

text_fields
bookmark_border
വർണപ്പൂക്കളുമായി അവരെത്തി
cancel

നീലേശ്വരം: കോവിഡ് ഭീതിയിലും വർണപ്പൂക്കളുമായി അവരെത്തി. കർണാടക ഹാസൻ ജില്ലയിൽനിന്നുള്ളവരാണ്​ വിവിധ വർണങ്ങളിലുള്ള പൂക്കളുമായെത്തി നീലേശ്വരത്തെ പാതയോരങ്ങൾ വർണാഭമാക്കുന്നത്. ജമന്തി, ചെണ്ടുമുല്ല, റോസ്, ഡാലിയ തുടങ്ങിയ പൂക്കൾക്ക് 300 മുതൽ കിലോക്ക് ഈടാക്കുന്നുണ്ട്.

നാട്ടിൻപുറങ്ങളിൽ ക്ലബുകളുടെയും മറ്റ് സംഘടനകളുടെയും ആഘോഷങ്ങൾ ഇല്ലാത്തതിനാൽ പൂക്കൾ വാങ്ങാൻ ആളുകൾ എത്തുന്നത് കുറവാണ്. കോവിഡ് ഭീതിമൂലം ചില ആളുകൾക്ക് പൂക്കൾ വാങ്ങാനും പേടിയാണ്. പൂക്കളമത്സരങ്ങൾ ഇല്ലെങ്കിലും വീട്ടമുറ്റങ്ങളിൽ പൂക്കളം തീർക്കാൻ ആളുകൾ വാങ്ങുന്നുണ്ട്. സർക്കാറിൽനിന്ന്​ ഇതരസംസ്ഥാന പൂക്കൾ വിൽപന നടത്താമെന്ന ഇളവുകൾ ലഭിച്ചതോടെയാണ് കർണാടകയിൽനിന്ന് ഇവർ നീലേശ്വരത്ത് എത്തിയത്.

കോവിഡ് കാരണം കച്ചവടം പകുതി മാത്രമേ നടക്കുന്നുള്ളൂവെന്ന് ഇവർ പരാതി പറയുന്നു. പ്രതീക്ഷിച്ച കച്ചവടം ഇല്ലാത്തതിനാൽ ക്വിൻറൽ കണക്കിന് പൂക്കൾ നാട്ടിലേക്ക് മടക്കിക്കൊണ്ടുപോകേണ്ട അവസ്ഥയാണ്.

വാങ്ങാൻ പൂക്കളില്ല

ചെറുവത്തൂർ: കോ​വി​ഡ് കാ​ല​ത്തെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ജി​ല്ല​യി​ല്‍ മ​റു​നാ​ട​ന്‍ പൂ​ക്ക​ള്‍ വി​ല്‍പ​ന​ക്കെ​ത്തി​യ​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ത്രം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍നി​ന്ന് പൂ​ക്ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള നി​രോ​ധ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നീ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് വൈ​കി​യ വേ​ള​യി​ലാ​ണ് ചു​രു​ക്കം പൂ​ക്ക​ളെ​ങ്കി​ലും എ​ത്തി​യ​ത്.

ശ​നി​യാ​ഴ്​ച രാ​വി​ലെ​യാ​ണ് ക​ര്‍​ണാ​ട​ക​യി​ല്‍നി​ന്നു​​ള്ള പൂ​ക്ക​ളു​മാ​യി ഏ​താ​നും സം​ഘ​ങ്ങ​ള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എത്തിയത്​. ചെറുവത്തൂർ, കാലിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് മറുനാടൻ പൂക്കളുമായി സംഘങ്ങൾ എത്തിയത്. കോ​വി​ഡ് ബാ​ധ ഇ​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​കൾ ഹാ​ജ​രാ​ക്കി​യവരെയാണ്​ പൂവിൽപന നടത്താൻ അനുവദിച്ചത്.

വി​ൽപന​ക്കാ​ര്‍​ക്കി​ട​യി​ല്‍ പൊ​ലീ​സ് പ​രി​ശോ​ധ​ന​യും ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. പൂ​ക്ക​ളു​ടെ എ​ണ്ണ​വും വൈ​വി​ധ്യ​വും താ​ര​ത​മ്യേ​ന കു​റ​വാ​യിരുന്നു. ചെ​ണ്ടു​മ​ല്ലി, സീ​നി​യ, ജ​മ​ന്തി പൂ​ക്ക​ള്‍ മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​തി​ല്‍ ഏ​റി​യ പ​ങ്കും.

പൂ വാങ്ങാൻ ആളില്ല

കാഞ്ഞങ്ങാട്​: കർണാടകയിൽനിന്നുള്ള വിവിധ സംഘങ്ങൾ നഗരത്തിലെത്തിയെങ്കിലും പ​ൂക്കൾ വാങ്ങാൻ ആളില്ലാത്തത്​ ഇവരെയും നിരാശരാക്കി. ആലാമിപള്ളി പുതിയ ബസ്​സ്​റ്റാൻഡിലാണ്​ മറുനാടൻ പൂക്കൾ വിൽപനക്കെത്തിച്ചത്​. ഓണക്കോടിയും മറ്റു വസ്​ത്രങ്ങളും വാങ്ങാൻ ഇക്കുറി ആളുകൾ കുറവായിരുന്നു. നഗരത്തിലെ വൻകിട തുണിഷോപ്പുകളിലൊന്നും ആളനക്കം പോലുമുണ്ടായിട്ടില്ല.

പൊലീസി​െൻറ നേതൃത്വത്തിൽ കോവിഡ്​ ബോധവത്​കരണ പരിപാടികളും കോൺഗ്രസി​െൻറ വിവിധ പരിപാടികളും മാത്രമാണ്​ ഞായറാഴ്​ച നഗരത്തിൽ കാണാനായത്​. ഇതുകൂടാതെ ഗ്രാമീണ മേഖലകളിൽ വർഷംതോറും നടക്കാറുള്ള ഓണാഘോഷ പരിപാടികളും ഇക്കുറി നടന്നില്ല.

ഓണാഘോഷമില്ലാതെ വിഷമത്തിലായ കുഞ്ഞുമക്കളെ സന്തോഷിപ്പിക്കാനായി ചിലർ വീടുകളിൽ തന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു. ബന്ധുക്കളെയും അയൽവാസികളെയും പ​ങ്കെടുപ്പിച്ചുള്ള കസേരകളി, ബലൂൺ റൈസ്​, ചാക്ക്​ റൈസ്​, സുന്ദരിക്ക്​ പൊട്ടുതൊടൽ മത്സരങ്ങളാണ്​ നടന്നത്​.

Show Full Article
TAGS:onam 2020Flowerskarnataka
Next Story