Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightOnamchevron_rightമാതേവർ വിപണിയിൽ...

മാതേവർ വിപണിയിൽ ഇക്കുറിയും നിരാശ

text_fields
bookmark_border
മാതേവർ വിപണിയിൽ ഇക്കുറിയും നിരാശ
cancel
camera_alt

പ​ല്ല​ശ്ശ​ന ക​ണ്ണ​ന്നൂ​ർ​പാ​ട​ത്ത് മാ​തേ​വ​ർ നി​ർ​മി​ക്കു​ന്ന 80 ക​ഴി​ഞ്ഞ പി. ​കേ​ശ​വ​ൻ

കൊ​ല്ല​ങ്കോ​ട്: ഒാ​ണ​ക്കാ​ല​ത്ത്​ മാ​തേ​വ​രെ നി​ർ​മി​ച്ച്​ വി​പ​ണി​യി​ലെ​ത്തി​ച്ചി​രു​ന്ന പ​ല്ല​ശ്ശ​ന ക​ണ്ണ​നൂ​ർ​പ്പാ​ടം നി​വാ​സി​ക​ൾ​ക്ക്​ ഇ​ക്കു​റി​യും നി​രാ​ശ​യാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കി​ത​ക്കു​ന്ന വി​പ​ണി​യി​ൽ ഇ​ക്കു​റി മാ​തേ​വ​രു​ടെ വി​ൽ​പ​ന​യും കു​റ​വാ​ണ്.

ക​ളി​മ​ണ്ണ് കൊ​ണ്ട് വ​ലു​തും ചെ​റു​തു​മാ​യി ഏ​ഴ് മാ​തേ​വ​ര​ട​ങ്ങു​ന്ന സെ​റ്റാ​ണ് ഓ​ണ​ക്കാ​ല​ത്ത് വി​ൽ​പ​ന​ക്കെ​ത്തി​ക്കാ​റു​ള്ള​ത്. അ​ത്തം മു​ത​ൽ തി​രു​വോ​ണം വ​രെ വീ​ടു​ക​ളു​ടെ മു​റ്റ​ത്ത് പൂ​ക്ക​ള​മി​ടു​ബോ​ൾ മ​ധ്യ​ഭാ​ഗ​ത്താ​യി മാ​തേ​വ​രും പ​തി​വാ​ണ്. കോ​വി​ഡ് ഒ​ന്നാം ഓ​ണ​ക്കാ​ല​ത്ത് പൂ​ർ​ണ​മാ​യും സ്തം​ഭി​ച്ച മാ​തേ​വ​രു​ടെ വി​ൽ​പ​ന ര​ണ്ടാം വ​ർ​ഷ​ത്തി​ലെ​ത്തി​യ​പ്പോ​ൾ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ തു​റ​ന്ന​ത് ആ​ശ്വാ​സ​മാ​യെ​ങ്കി​ലും ഓ​ണ​ച്ച​ന്ത​യും വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളും സ​ജീ​വ മാ​കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യ​താ​യി ത​ല​മു​റ​ക​ളാ​യി മ​ൺ​പാ​ത്ര നി​ർ​മാ​ണം ന​ട​ത്തി വ​രു​ന്ന എ​ൺ​പ​തു​കാ​ര​നാ​യ പി. ​കേ​ശ​വ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ൽ കോ​വി​ഡും മ​ഴ​യും മൂ​ലം മ​തേ​വ​രു​ടെ വി​ൽ​പ​ന കു​ത്ത​നെ കു​റ​ഞ്ഞി​രു​ന്നു. ഇ​ക്കു​റി വി​പ​ണി പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും നി​രാ​ശ​യാ​ണ്​ ഫ​ല​മെ​ന്ന്​ മാ​തേ​വ​രെ നി​ർ​മി​ക്കു​ന്ന ല​ക്ഷ്മി പ​റ​ഞ്ഞു. 80ൽ ​അ​ധി​കം മ​ൺ​പാ​ത്ര നി​ർ​മാ​ണ കു​ടും​ബ​ങ്ങ​ൾ ഉ​ള്ള ക​ണ്ണ​ന്നൂ​ർ പാ​ട​ത്ത് നി​ല​വി​ൽ അ​ഞ്ച്​ കു​ടും​ബ​ങ്ങ​ളാ​ണ് മ​ൺ​പാ​ത്ര നി​ർ​മാ​ണ​ത്തി​ൽ ഉ​ള്ള​ത്. ഏ​െ​ഴ​ണ്ണം അ​ട​ങ്ങു​ന്ന ക​ളി​മ​ൺ മാ​തേ​വ​രു​ടെ സെ​റ്റി​ന് 230-260 രൂ​പ​വ​രെ​യാ​ണ് വി​ല. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ കി​ട്ടു​ന്ന വി​ല​ക്ക് ന​ൽ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. പ​ഴ​യ​ത്ത് കേ​ടാ​കാ​തി​രി​ക്കു​വാ​ൻ ചൂ​ള​യി​ൽ ചു​ട്ടെ​ടു​ത്ത മാ​തേ​വ​രു​ടെ വി​ല അ​ൽ​പം കൂ​ടു​ത​ലാ​ണ്. വ​ലു​തും ചെ​റു​തു​മാ​യി നി​ർ​മി​ച്ച രൂ​പ​ങ്ങ​ൾ​ക്ക് നി​റം പ​ക​ർ​ന്ന് വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളും കോ​വി​ഡ് ര​ണ്ടാം വ​ർ​ഷം മു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam 2021
News Summary - Mathevar market disappointed again
Next Story