ദേ വനിത മാവേലി വന്നൂട്ടോ...!
text_fieldsഎടരിക്കോട് പഞ്ചായത്ത് വാർഡ് 16 എ.ഡി.എസ് സംഘടിപ്പിച്ച ഓണാഘോഷത്തിൽ വനിത മാവേലി വേഷമിട്ടെത്തിയപ്പോൾ
കോട്ടക്കൽ: അത്തം പിറന്നതോടെ വിവിധയിടങ്ങളിൽ ഓണാഘോഷ പരിപാടികൾക്കും തുടക്കം. എടരിക്കോട് പഞ്ചായത്ത് വാർഡ് 16ൽ എ.ഡി.എസ് സംഘടിപ്പിച്ച പരിപാടിയിൽ വനിത മാവേലി വേഷമിട്ടെത്തിയത് വ്യത്യസ്തമായി. അംഗൺവാടി വർക്കൽ അജിത ഭാമയാണ് മാവേലിയായി രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ് റൈഹാന ബീഗം ഉദ്ഘാടനം ചെയ്തു.
വാളക്കുളം എ.എൽ.പി സ്കൂളിൽ നടന്ന എ.ഡി.എസ് ചെയർപേഴ്സൺ ധന്യ ചെമ്മാടൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജിതിൻ കുമാർ, ഷൈബ മണമ്മൽ, പ്രധാനാധ്യാപിക വാഹിദ ജാസ്മിൻ, പി.ടി.എ പ്രസിഡന്‍റ് ജലീൽ വലിയകത്ത്, ആയിഷ ബീഗം, ട്രാൻസ്‌വുമൺ യഹാസ തുടങ്ങിയവർ സംസാരിച്ചു. മല്ലിക സ്വാഗതവും സാജിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

