Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂ ​വി​പ​ണി​യുടെ ന​റു​മ​ണത്തിൽ അ​ത്തം പി​റ​ന്നു

text_fields
bookmark_border
പൂ ​വി​പ​ണി​യുടെ ന​റു​മ​ണത്തിൽ അ​ത്തം പി​റ​ന്നു
cancel
camera_alt

വി​ൽ​പ​ന​ക്കാ​യി മ​ല​പ്പു​റ​ത്ത് ക​ട​യി​ലെ​ത്തി​ച്ച ചെ​ണ്ടു​മ​ല്ലി പൂ​ക്ക​ൾ

മലപ്പുറം: അത്തം പിറന്നതോടെ പൂക്കടകളിലാകെ പ്രതീക്ഷയുടെ നറുമണം വിടർന്നു. പൂക്കടകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. തോവാള, മധുര, തെങ്കാശി, ദിണ്ടിഗൽ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പൂക്കൾ എത്തുന്നത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് പൂക്കൾക്ക് വില കൂടിയിട്ടുണ്ട്. ആവശ്യക്കാരേറുന്നതോടെ ഇതരസംസ്ഥാനങ്ങളിലെ കൃഷിക്കാർ ഇനിയും വില വർധിപ്പിക്കും. ഇത് കേരളവിപണിയിലും പ്രതിഫലിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും റെസിഡന്റ്സ് അസോസിയേഷനുകളിലെയും ഓണാഘോഷങ്ങൾ ആരംഭിക്കുന്നതോടെ പൂക്കളുടെ വില കുതിച്ചുയരും.

ഏറ്റവുമധികം വിറ്റുപോകുന്ന മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള ഹൈബ്രിഡ് ചെണ്ടുമല്ലികക്ക് കിലോക്ക് 150 രൂപ മുതലാണ് വില. വാടാമല്ലി-200 രൂപ, വിവിധ തരം റോസാപ്പൂക്കൾ 400-500, ജമന്തി 500-600, അരളി 550, ആസ്ട്ര 600 എന്നിങ്ങനെയാണ് മറ്റു പൂക്കളുടെ വില. മുല്ലപ്പൂവിന് കിലോക്ക് 1200 രൂപയാണ് നിലവിലെ വില. ഓണം അടുക്കുന്നതോടെ ഇത് ഇരട്ടിയായി വർധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

തരിശുഭൂമികൾ കേന്ദ്രീകരിച്ച് കുടുംബശ്രീയുടെയും കാർഷിക കൂട്ടായ്മകളുടെയും മറ്റും നേതൃത്വത്തിൽ തദ്ദേശീയമായി നടത്തിയ നാടൻ പൂക്കൃഷി വിളവെടുപ്പുകൾ ഇത്തവണ മലയാളിക്ക് സ്വന്തം നാട്ടിലെ പൂക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ സഹായിക്കുന്നുണ്ട്. തിരുവോണം അടുക്കുന്നതോടെ പൂവിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

ഓ​ണ​സ​ദ്യ​ക്ക് ഓ​ർ​ഡ​ർ ന​ൽ​കാം, കു​ടും​ബ​ശ്രീ വ​ഴി

മ​ല​പ്പു​റം: ഓ​ണ​ത്തി​ന് സ്വാ​ദി​ഷ്ഠ​മാ​യ ഓ​ണ​സ​ദ്യ വീ​ട്ടു​മു​റ്റ​ത്തെ​ത്തി​ക്കു​ന്ന സം​വി​ധാ​ന​വു​മാ​യി കു​ടും​ബ​ശ്രീ. ഓ​ണ​ത്തി​ന് ഗു​ണ​മേ​ന്മ​യു​ള്ള, ക​ല​ർ​പ്പി​ല്ലാ​ത്ത ത​ന​ത് ഓ​ണ​സ​ദ്യ രു​ചി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം; ഇ​തി​ലൂ​ടെ കു​ടും​ബ​ശ്രീ ക​ഫേ കേ​റ്റ​റി​ങ് യൂ​നി​റ്റു​ക​ൾ​ക്ക് അ​ധി​ക വ​രു​മാ​ന​വും. ഓ​ണ​സ​ദ്യ ഓ​ർ​ഡ​റു​ക​ൾ മു​ൻ​കൂ​ട്ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും നി​ല​വി​ൽ വ​ന്നു. കു​ടും​ബ​ശ്രീ ക​ഫേ, കേ​റ്റ​റി​ങ് യൂ​നി​റ്റു​ക​ൾ വ​ഴി മു​ൻ​കൂ​ട്ടി ഓ​ർ​ഡ​റു​ക​ൾ ബ്ലോ​ക്ക്ത​ല കാ​ൾ സെ​ന്റ​റു​ക​ളി​ലൂ​ടെ സ്വീ​ക​രി​ച്ച്, ഓ​ർ​ഡ​റു​ക​ൾ വി​വി​ധ യൂ​നി​റ്റു​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കി വി​പ​ണ​നം ന​ട​ത്തു​ന്ന രീ​തി​യാ​ണ് ന​ട​പ്പാ​ക്കു​ക.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ഫി​സു​ക​ൾ, സ്കൂ​ളു​ക​ൾ, മ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ സ​ദ്യ ഓ​ർ​ഡ​റു​ക​ളാ​ണ് കു​ടും​ബ​ശ്രീ ആ​ദ്യ​ഘ​ട്ട​ത്തി​ൽ എ​ടു​ത്ത് സ​പ്ലൈ ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മി​നി​മം അ​ഞ്ചി​ൽ കൂ​ടു​ത​ലു​ള്ള സ​ദ്യ​ക്കാ​ണ് ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ക്കു​ക. ജി​ല്ല​യി​ലെ 15 ബ്ലോ​ക്കു​ക​ളി​ലും കാ​ൾ സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഓ​രോ ബ്ലോ​ക്കി​ലെ​യും കാ​ൾ സെ​ന്റ​ർ ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് മു​ൻ​കൂ​ട്ടി ഓ​ർ​ഡ​ർ ന​ൽ​കി​യാ​ൽ സ​ദ്യ പ​റ​യു​ന്ന ദി​വ​സം കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ സ്ഥ​ല​ത്തെ​ത്തും. ജി​ല്ല​യി​ൽ 40ഓ​ളം സം​രം​ഭ​ക​രാ​ണ് ഓ​ണ​സ​ദ്യ വി​പ​ണ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​ത്. പ്ര​ഥ​മ​ൻ ഉ​ൾ​പ്പെ​ടെ 14 വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന ഓ​ണ​സ​ദ്യ​ക്ക് 180 രൂ​പ​യാ​യാ​ണ് അ​ടി​സ്ഥാ​ന വി​ല​യാ​യി നി​ശ്ച​യി​ച്ച​ത്. അ​ഞ്ചു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വി​ത​ര​ണം സൗ​ജ​ന്യ​മാ​കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Flower Market Abounds in Fragrance
Next Story